'ഓണ്‍ലൈനായും വോട്ട് ചെയ്യാന്‍ അവസരമില്ലേ'; ജ്യോതികയെ ട്രോളി സോഷ്യല്‍ മീഡിയ
- Published by:Sarika KP
- news18-malayalam
Last Updated:
ഇതില്‍ 'ഓണ്‍ലൈന്‍ അവസരം' എന്താണ് എന്നതാണ് സോഷ്യല്‍ മീഡിയയില്‍ പലരും ട്രോളായും മറ്റും ചോദിക്കുന്നത്.
advertisement
1/7

താരങ്ങളെ സോഷ്യൽ മീഡിയയിൽ ട്രോളുന്നത് പുതിയ സംഭവമല്ല. പലപ്പോഴു താരങ്ങൾ പറയുന്ന പല കാര്യങ്ങളും ഏറ്റെടുത്ത് വലിയ രീതിയില്‍ ട്രോളാറുണ്ട്. ഇപ്പോഴിതാ നടി ജ്യോതികയെയാണ് ഇര.
advertisement
2/7
തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടി ജ്യോതികയുടെ പരാമര്‍ശങ്ങള്‍ ഏറ്റുപിടിച്ചിരിക്കുകയാണ് ട്രോളുക്കാർ. മുംബൈയില്‍ ജ്യോതിക അഭിനയിക്കുന്ന ശ്രീകാന്ത് എന്ന ചിത്രത്തിന്‍റെ പ്രമോഷനിടെ നടത്തിയ പരാമര്‍ശമാണ് ട്രോളായി മാറിയത്.
advertisement
3/7
രാജ് കുമാര്‍ റാവു നായകനാകുന്ന ശ്രീകാന്തില്‍ ജ്യോതികയും ആലിയ എഫും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.ചെന്നൈയില്‍ ഭര്‍ത്താവ് സൂര്യയ്ക്കും കുടുംബത്തിനുമൊപ്പമാണ് ജ്യോതികയുടെ വോട്ട്.
advertisement
4/7
എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ 19ന് തമിഴ്നാട്ടില്‍ ലോക്സഭ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ വോട്ട് ചെയ്യാന്‍ ജ്യോതിക എത്തിയിരുന്നില്ല. സൂര്യയും മറ്റ് കുടുംബ അംഗങ്ങളും വോട്ട് ചെയ്തിരുന്നു. ഇത് അന്ന് വാര്‍ത്തയായിരുന്നു.
advertisement
5/7
ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് ജ്യോതിക മുംബൈയില്‍ ഉത്തരം നല്‍കിയത്. വോട്ട് ചെയ്ത് എല്ലാവര്‍ക്കും മുന്നില്‍ മാതൃക സൃഷ്ടിച്ചുകൂടേ എന്നതായിരുന്നു ചോദ്യം. എല്ലാവര്‍ഷവും വോട്ട് ചെയ്യാറുണ്ടെന്ന് ആദ്യം പറഞ്ഞ ജ്യോതിക എല്ലാ അഞ്ച് വര്‍ഷത്തിലും വോട്ട് ചെയ്യാറുണ്ടെന്ന് പിന്നീട് തിരുത്തി.
advertisement
6/7
"ചില സമയങ്ങളില്‍ നമ്മള്‍ നാട്ടിലുണ്ടാകില്ല. ചിലപ്പോള്‍ ജോലി സംബന്ധമായി പുറത്തായിരിക്കും. അല്ലെങ്കില്‍ അസുഖം വന്നിരിക്കുകയായിരിക്കും. അതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്. ചില അവസരങ്ങളില്‍ രഹസ്യമായി വോട്ട് ചെയ്യും. ഓണ്‍ലൈനില്‍ കൂടെയെല്ലാം അവസരമില്ലേ"- ജ്യോതിക പറഞ്ഞു.
advertisement
7/7
ഓണ്‍ലൈനിലൂടെ വോട്ട് ചെയ്യാം എന്ന ജ്യോതികയുടെ പരാമര്‍ശത്തിനു പിന്നാലെ സോഷ്യൽ മീഡിയ ഇത് ഏറ്റെടുക്കുകയായിരുന്നു. ഓണ്‍ലൈനായി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കുമെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും എങ്ങനെയാണെന്ന് ജ്യോതിക പറഞ്ഞു തരണമെന്നുമാണ് പലരുടെയും ആവശ്യം.
മലയാളം വാർത്തകൾ/Photogallery/Buzz/
'ഓണ്‍ലൈനായും വോട്ട് ചെയ്യാന്‍ അവസരമില്ലേ'; ജ്യോതികയെ ട്രോളി സോഷ്യല്‍ മീഡിയ