TRENDING:

Kushboo | പ്രഭുവിന്റെ നെഞ്ചത്ത് തലവെച്ച് പൊട്ടിച്ചിരിച്ച് ഖുശ്‌ബു; ഒപ്പം ശരത്കുമാറും

Last Updated:
ഒന്നിച്ചഭിനയിച്ച് ഹിറ്റാക്കിയ സിനിമകൾ പോലെത്തന്നെ പ്രസിദ്ധമാണ് ഖുശ്‌ബു, പ്രഭു പ്രണയം. നീണ്ടനാളുകൾക്കു ശേഷം ഒന്നിച്ചുള്ള ചിത്രവുമായി ഖുശ്‌ബു
advertisement
1/6
Kushboo | പ്രഭുവിന്റെ നെഞ്ചത്ത് തലവെച്ച് പൊട്ടിച്ചിരിച്ച് ഖുശ്‌ബു; ഒപ്പം ശരത്കുമാറും
ചിന്നത്തമ്പി എന്ന സിനിമ മതി ഖുശ്‌ബു (Kushboo), പ്രഭു (Prabhu) ജോഡികൾ പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറാൻ. നിഷ്കളങ്കനായ ചിന്നത്തമ്പിയും പ്രഭുകുടുംബത്തിലെ പെൺകുട്ടിയായ നന്ദിനിയും തമ്മിലെ പ്രണയമായിരുന്നു ഈ സിനിമയിലെ ഇതിവൃത്തം. വേറെയും സിനിമകൾ ഈ ജോഡികളുടേതായി പുറത്തുവന്നു. അതിലുമേറെ വാർത്താ പ്രാധാന്യം നേടിയതായിരുന്നു ജീവിതത്തിലും ഇവർ തമ്മിലുള്ള പ്രണയം
advertisement
2/6
നിലവിൽ രാഷ്ട്രീയ പ്രവർത്തകയും, ചലച്ചിത്രകാരൻ സുന്ദറിന്റെ ഭാര്യയും രണ്ട് പെണ്മക്കളുടെ അമ്മയുമാണ് ഖുശ്‌ബു. എന്നാൽ തന്റെ ജീവിതത്തിലെ ബന്ധങ്ങളെക്കുറിച്ച് പറയാൻ ഖുശ്‌ബു ഒരിക്കലും മടിച്ചില്ല. ഇത്തരമൊരു പ്രവണതയെക്കുറിച്ച് കേട്ടുകേൾവിപോലുമില്ലാതിരുന്ന കാലത്ത് ഖുശ്ബുവും പ്രഭുവുമായി നാലര വർഷത്തെ ലിവിംഗ് ടുഗെദർ ബന്ധമുണ്ടായിരുന്നു. പിന്നീട്... (തുടർന്ന് വായിക്കുക)
advertisement
3/6
ചെന്നൈയിലെ പോയസ് ഗാർഡനിൽ സ്വന്തമാക്കിയ വീട്ടിൽ വച്ച്, 1993 ൽ വിവാഹം ചെയ്തു എന്ന കാര്യവും പുറത്തുവന്നു. എന്നാൽ ഈ ബന്ധത്തിനെതിരെ പ്രഭുവിന്റെ പിതാവ് ശിവാജി ഗണേശൻ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. എല്ലാം കഴിഞ്ഞ കഥയാവുമ്പോൾ, അവർ വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തി. ഒപ്പം നടൻ ശരത്കുമാറും
advertisement
4/6
ഇവർ ഒപ്പമുള്ളപ്പോൾ ഒരു നിമിഷവും ശോഭകെടില്ല എന്ന് ഖുശ്‌ബു. ഇൻസ്റ്റഗ്രാമിലാണ് ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. ശരത്കുമാറും ഖുശ്ബുവും വേഷമിട്ട സിനിമകളും ഹിറ്റ് ആയിട്ടുണ്ട്
advertisement
5/6
അടുത്തിടെ ശരീരഭാരം കുറച്ച് വമ്പൻ മേക്കോവർ നടത്തിയ ഖുശ്ബുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
advertisement
6/6
അണ്ണാത്തെ സിനിമയിലൂടെ അഭിനയത്തിലേക്ക് മടങ്ങിവന്ന ഖുശ്ബുവിന് 'മുതൽ നീ മുടിവും നീ' എന്ന സിനിമയിലും ഒരു കഥാപാത്രമുണ്ട്. വിജയ് ചിത്രം വാരിസിലും ഖുശ്‌ബു അഭിനയിക്കുന്നുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
Kushboo | പ്രഭുവിന്റെ നെഞ്ചത്ത് തലവെച്ച് പൊട്ടിച്ചിരിച്ച് ഖുശ്‌ബു; ഒപ്പം ശരത്കുമാറും
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories