Lokah | വീണത് മോഹൻലാലിൻറെ 'തുടരും' റെക്കോർഡ്; കല്യാണിയുടെ 'ലോക: ചാപ്റ്റർ 1 ചന്ദ്ര' മലയാളത്തിലെ ആദ്യ 300 കോടി ചിത്രം
- Published by:meera_57
- news18-malayalam
Last Updated:
ഈ 38 ദിവസത്തിനുള്ളിൽ ദക്ഷിണേന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നായികാ ചിത്രമായും, ഇന്ത്യയിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ നായികാ പ്രാമുഖ്യ ചിത്രമായും ലോക മാറി
advertisement
1/6

കഴിഞ്ഞ 38 ദിവസത്തിനുള്ളിൽ ദുൽഖർ സൽമാൻ നിർമ്മിച്ച കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർ അഭിനയിച്ച 'ലോക: ചാപ്റ്റർ 1- ചന്ദ്ര' (Lokah Chapter 1 Chandra) രാജ്യത്തുടനീളം റെക്കോർഡുകൾ സൃഷ്ടിച്ചു കഴിഞ്ഞു. ഈ 38 ദിവസത്തിനുള്ളിൽ ദക്ഷിണേന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നായികാ ചിത്രമായും, ഇന്ത്യയിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ നായികാ പ്രാമുഖ്യ ചിത്രമായും ഇത് മാറി. രാജ്യത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമായും ഇത് മാറി. മലയാള ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം എന്ന നേട്ടവും ഇനി ലോകയുടെ പേരിൽ. മോഹൻലാലിന്റെ 'തുടരും' എന്ന ചിത്രത്തെ മറികടന്നു കൊണ്ടാണ് ഈ നേട്ടം
advertisement
2/6
ലോകയുടെ മൊത്തം കളക്ഷൻ 152.96 കോടി രൂപയും മലയാള പതിപ്പിൽ നിന്നുള്ള കളക്ഷൻ 119.46 കോടി രൂപയുമാണ്. ഇതോടെ, ഒരു മലയാള ചിത്രത്തിലെ ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോർഡ് കൂടി ചിത്രം സ്വന്തമാക്കി. മോഹൻലാലിന്റെ ഏറ്റവും വലിയ ഹിറ്റായ 'തുടരും' സിനിമയുടെ മൊത്തം കളക്ഷനായ 122 കോടി രൂപയും മറികടന്നു. ലോകമെമ്പാടും 300 കോടി രൂപ കടന്ന ആദ്യ മലയാള ചിത്രമാണ്. കേരളത്തിന്റെ പുരാണങ്ങളിലെയും കെട്ടുകഥകളിലെയും ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ രചിച്ചു സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് (തുടർന്ന് വായിക്കുക)
advertisement
3/6
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ 'ലോക - ചാപ്റ്റർ വൺ:ചന്ദ്ര' മലയാളത്തിലെ മറ്റു ഓൾ ടൈം ടോപ് ഗ്രോസ്സർ ചിത്രങ്ങളേക്കാൾ വമ്പൻ മാർജിനിൽ ലീഡ് നേടിയാണ് ബോക്സ് ഓഫീസിൽ മുന്നേറിതും മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായതും. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും വമ്പൻ തരംഗമായി മാറി പാൻ ഇന്ത്യൻ ഹിറ്റ് കൂടി ആണ്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കിയ രണ്ടാമത്തെ മലയാള ചിത്രം കൂടിയാണ് 'ലോക'
advertisement
4/6
അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ കല്യാണി, നസ്‌ലെൻ എന്നിവർക്കൊപ്പം ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തു. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരുടെ അതിഥി വേഷവും ചിത്രത്തിന്റെ ഹൈലൈറ്റായി മാറി
advertisement
5/6
അന്താരാഷ്ട്ര ചിത്രങ്ങളോട് കിടപിടിക്കുന്ന മേക്കിങ് മികവ് കൊണ്ടും പ്രേക്ഷകർ ഇതുവരെ കാണാത്ത അവതരണ ശൈലി കൊണ്ടും മലയാള സിനിമയിലെ നാഴികക്കല്ലായി ചിത്രം മാറി. 'ലോക' കേരളത്തിൽ വമ്പൻ റിലീസായി എത്തിച്ചതും ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. ചിത്രത്തിന്റെ വൻ വിജയം ആഘോഷിച്ചു കൊണ്ടാണ് ഇൻഡസ്ട്രി ഹിറ്റ് ആയ ലോകയുടെ സക്സസ്സ് ട്രെയ്‌ലർ പുറത്തിറക്കിയത്
advertisement
6/6
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രോജക്ട് ഹെഡ് - സുജയ് ജെയിംസ്, ദേവ ദേവൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, വിനോഷ് കൈമൾ, മാർക്കറ്റിംഗ് ഹെഡ് - വിജിത് വിശ്വനാഥൻ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പി.ആർ.ഒ.- ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ
മലയാളം വാർത്തകൾ/Photogallery/Buzz/
Lokah | വീണത് മോഹൻലാലിൻറെ 'തുടരും' റെക്കോർഡ്; കല്യാണിയുടെ 'ലോക: ചാപ്റ്റർ 1 ചന്ദ്ര' മലയാളത്തിലെ ആദ്യ 300 കോടി ചിത്രം