ആരാണ് ഭാര്യ? നിറവയറുമായി താലികെട്ടിയ പെണ്ണിന്റെ മുന്നിൽ ആദ്യ ഭാര്യക്കൊപ്പം വാദത്തിനെത്തി മദമ്പട്ടി രംഗരാജ്
- Published by:meera_57
- news18-malayalam
Last Updated:
ഭാര്യയും രണ്ടു മക്കളും ഉണ്ടായിരിക്കെ തന്നെ മറ്റൊരു യുവതിയെ വിവാഹം ചെയ്ത പേരിലാണ് മദമ്പട്ടി രംഗരാജ് വാർത്തകളിൽ ശ്രദ്ധേയനാവുന്നത്
advertisement
1/7

മദമ്പട്ടി രംഗരാജ് (Madhampatty Rangaraj) ആരെന്ന് പറയേണ്ട കാര്യമില്ല. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് അദ്ദേഹം. 'കുക്ക് വിത്ത് കോമാളി' എന്ന ഷോയിൽ പങ്കെടുത്തു കൊണ്ടാണ് ഇദ്ദേഹം ശ്രദ്ധേയനാവുന്നത്. വിജയ് ടി.വിയിൽ പ്രക്ഷേപണം ചെയ്തു പോരുന്ന പരിപാടിയാണിത്. ഇതിലും ഷെഫായാണ് രംഗരാജ് എത്തിച്ചേർന്നത്. ഈ പേരിപ്പോൾ തമിഴ്നാടിന് പുറത്തും ശ്രദ്ധേയമാണ്
advertisement
2/7
ഭാര്യയും രണ്ടു മക്കളും ഉണ്ടായിരിക്കെ തന്നെ മറ്റൊരു യുവതിയെ വിവാഹം ചെയ്ത പേരിലാണ് മദമ്പട്ടി രംഗരാജ് വാർത്തകളിൽ ശ്രദ്ധേയനാവുന്നത്. ഫാഷൻ ഡിസൈനർ ആയ ജോയ് ക്രിസിൽഡയെയാണ് രംഗരാജ് രണ്ടാമത് വിവാഹം ചെയ്തത്. ഈ വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അവർ അപ്‌ലോഡ് ചെയ്തിരുന്നു. വിവാഹം നടക്കുമ്പോൾ തന്നെ ക്രിസിൽഡ ഗർഭിണിയായിരുന്നു. നിറവയറുമായി നിൽക്കുന്ന സ്ത്രീയെയാണ് രംഗരാജ് താലിചാർത്തിയത്. ആറു മാസം ഗർഭിണിയാണ് താൻ എന്നായിരുന്നു അവർ അന്ന് ഫോട്ടോ ക്യാപ്‌ഷനിൽ കുറിച്ചത്. "കഴിഞ്ഞ ഒന്നര വർഷമായി ഞങ്ങൾ വിവാഹിതരായിട്ട്. ഒരേ വീട്ടിൽ ലിവിങ് ടുഗദർ ആയി കഴിഞ്ഞിരുന്നു. എനിക്ക് അദ്ദേഹത്തിന്റെ ഒപ്പം ജീവിക്കണം. എന്റെ കുഞ്ഞിന്റെ പിതാവാണ്. ഇയാൾക്കെതിരെ നടപടി വേണം," ജോയ് ക്രിസിൽഡ ആവശ്യപ്പെട്ടു (തുടർന്ന് വായിക്കുക)
advertisement
3/7
ഇത് കൂടാതെ ജോയ് ക്രിസിൽഡ വനിതാ കമ്മീഷനിലും പരാതിപ്പെട്ടിട്ടുണ്ട്. മദമ്പട്ടി രംഗരാജിനോട് സ്വമേധയാ എത്തിച്ചേർന്ന് വിശദീകരണം നല്കാൻ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ ദിവസം തന്നെ പരാതിക്കാരിയെയും കമ്മീഷൻ വിളിച്ചു വരുത്തിയിട്ടുണ്ട്
advertisement
4/7
ഇവിടെയാണ് രംഗരാജ് ഒരു ട്വിസ്റ്റ് കൊണ്ടുവന്നത്. വനിതാ കമ്മീഷന് മുന്നിൽ ഭാര്യ ശ്രുതിക്കൊപ്പമായിരുന്നു രംഗരാജ് എത്തിച്ചേർന്നത്. ആദ്യമായാണ് ഇയാൾ ഈ കേസിൽ ഭാര്യയെ കൂടെ കൂട്ടുന്നത്. സമൻസ് ലഭിച്ച ജോയ് ക്രിസിൽഡയും വന്നിരുന്നു. ഇരുകൂട്ടരെയും സംസ്ഥാന വനിതാ കമ്മീഷൻ ചോദ്യം ചെയ്യുന്നതായിരിക്കും
advertisement
5/7
അതേസമയം, ജോയ് ക്രിസിൽഡ മദമ്പട്ടി രംഗരാജിനെതിരെ ഒരു വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇവർ തമ്മിലെ വിഷയം കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാം എന്ന് ക്രിസിൽഡ ആവശ്യപ്പെട്ടതായി ആരോപിച്ച് രംഗരാജ് ഒക്ടോബർ മാസം 15ന് പ്രസ്താവന പുറത്തിറക്കിയിരുന്നു. എന്നാലിപ്പോൾ ഇവർ തമ്മിലെ പ്രശ്നങ്ങൾ ഇപ്പോൾ നിയമവഴിയേ മുന്നേറുകയാണ്. കോടതിക്ക് പുറത്തൊരു ഒത്തുതീർപ്പിന് ജോയ് ക്രിസിൽഡക്ക് സമ്മതമല്ല എന്ന പക്ഷമാണ്
advertisement
6/7
നിയമപരമായി വിവാഹിതനായിരിക്കെയാണ് മദമ്പട്ടി രംഗരാജ് ജോയ് ക്രിസിൽഡയ്ക്ക് പങ്കാളിയായി മാറിയത്. പരമ്പരാഗത വിവാഹമായിരുന്നു ഇത്. രംഗരാജിന്റെ ഭാര്യ ശ്രുതി അഭിഭാഷകയാണ്. ഇയാൾ വിവാഹമോചനം നേടിയിട്ടില്ല. ഭാര്യയുടെ സോഷ്യൽ മീഡിയ പേജുകളിൽ അവർ രംഗരാജിന്റെ ഭാര്യ എന്ന് തന്നെയാണ് ഉള്ളത്. ക്രിസിൽഡയെ വിവാഹം ചെയ്ത ശേഷം അവർക്കൊപ്പം ട്രിപ്പ് പോയതിന്റെയും വീഡിയോ കോൾ ചെയ്തതിന്റെയും ചിത്രങ്ങളും ദൃശ്യങ്ങളും അവർ പോസ്റ്റ് ചെയ്തിരുന്നു
advertisement
7/7
പ്രസവം അടുത്തിരിക്കുന്ന സമയത്ത് നിയമപോരാട്ടത്തിന്റെ നടുക്കടലിലാണ് ജോയ് ക്രിസിൽഡ. മദമ്പട്ടി രംഗരാജ് ഇനിയും എവിടെയും ജോയ് ക്രിസിൽഡയെ കുറിച്ച് പരാമർശിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ സ്ഥാപനം ക്രിസിൽഡ കാരണം നഷ്‌ടമുണ്ടായതായി പരാതിപ്പെട്ടിരുന്നു. ഇവർക്ക് ഓർഡർ നൽകാൻ ആഗ്രഹിക്കുന്ന പലരും വ്യക്തിപരമായ പോസ്റ്റുകളുമായി ക്രിസിൽഡ പോസ്റ്റ് ചെയ്യുന്ന ഹാഷ്ടാഗുകളിൽ കയറിപ്പെടുന്നു എന്നായിരുന്നു പരാതി
മലയാളം വാർത്തകൾ/Photogallery/Buzz/
ആരാണ് ഭാര്യ? നിറവയറുമായി താലികെട്ടിയ പെണ്ണിന്റെ മുന്നിൽ ആദ്യ ഭാര്യക്കൊപ്പം വാദത്തിനെത്തി മദമ്പട്ടി രംഗരാജ്