Malaika Arora Arjun Kapoor| മലൈക അറോറയും അർജുൻ കപൂറും വിവാഹിതരാകുന്നു; ഈ വർഷം അവസാനമെന്ന് റിപ്പോർട്ടുകൾ
- Published by:Naseeba TC
- news18-malayalam
Last Updated:
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലായിരിക്കും വിവാഹം
advertisement
1/9

ബോളിവുഡിലെ അറിയപ്പെടുന്ന കമിതാക്കളാണ് മലൈക അറോറയും (Malaika Arora)അർജുൻ കപൂറും (Arjun Kapoor). ഇരുവരും വാർത്തകളിൽ ഇടംപിടിക്കാത്ത ഒരു ദിവസം പോലും ഇല്ലെന്നു തന്നെ പറയാം.
advertisement
2/9
ഇപ്പോഴിതാ ആരാധകർക്കും പാപ്പരാസികൾക്കും ആവശേകരമായ മറ്റൊരു വാർത്ത പുറത്തു വന്നിരിക്കുന്നു. താരങ്ങൾ വിവാഹിതരാകാൻ തീരുമാനിച്ചുവെന്നതാണ് വാർത്ത. ഈ വർഷം തന്നെ വിവാഹം ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
advertisement
3/9
2019 ലാണ് ഇരുവരും പ്രണയത്തിലാണെന്ന് പരസ്യപ്പെടുത്തിയത്. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരിക്കുന്നത്. ബോളിവുഡ് ലൈഫ് ആണ് താരങ്ങളുടെ വിവാഹ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
advertisement
4/9
വാർത്ത അനുസരിച്ച് ഈ വർഷം നവംബറിലോ ഡിസംബറിലോ വിവാഹമുണ്ടാകും. മുംബൈയിൽ വെച്ചായിരിക്കും വിവാഹമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനിടയിൽ ഇരുവരും വേർപിരിഞ്ഞെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു.
advertisement
5/9
എന്നാൽ അത്തരം ഗോസിപ്പുകളെയെല്ലാം തള്ളി രണ്ടുപേരും ഒന്നിച്ച് വീണ്ടും പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലായിരിക്കും വിവാഹം.
advertisement
6/9
വിവാഹം രജിസ്റ്റർ ചെയ്തതിനു ശേഷം ഏറ്റവും അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കായി വിവാഹ വിരുന്ന് നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. മലൈകയുടെ മാതാപിതാക്കളും സഹോദരിയും കപൂർ കുടുംബവുമായിരിക്കും വിവാഹ വിരുന്നിൽ ഉണ്ടാകുക.
advertisement
7/9
സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാനുമായുള്ള വിവാഹ ബന്ധം മലൈക നേരത്തേ വേർപെടുത്തിയിരുന്നു. ഈ ബന്ധത്തിൽ ഒരു മകനുമുണ്ട്. അർജുൻ കപൂറുമായുള്ള പ്രണയത്തിന്റെ പേരിൽ നിരവധി തവണ മലൈക സൈബർ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്.
advertisement
8/9
ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമായിരുന്നു ആക്രമണങ്ങൾക്ക് കാരണം. 48 വയസ്സാണ് മലൈകയ്ക്ക്. അർജുൻ കപൂറിന് 36 വയസ്സും. പ്രായവ്യത്യാസത്തിന്റെ പേരിൽ അനാവശ്യമായി ആക്രമിക്കപ്പെട്ട സമയത്ത് മലൈക തനിക്കൊപ്പം ഉറച്ചു നിന്നതിനെ കുറിച്ച് അർജുൻ കപൂർ നേരത്തേ പറഞ്ഞിരുന്നു.
advertisement
9/9
എന്തായാലും ആലിയ ഭട്ട്-റൺബീർ കപൂർ വിവാഹത്തിനു ശേഷം വീണ്ടുമൊരു താരവിവാഹത്തിനുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് ആരാധകർ.
മലയാളം വാർത്തകൾ/Photogallery/Buzz/
Malaika Arora Arjun Kapoor| മലൈക അറോറയും അർജുൻ കപൂറും വിവാഹിതരാകുന്നു; ഈ വർഷം അവസാനമെന്ന് റിപ്പോർട്ടുകൾ