TRENDING:

പബ്‌ജിയിൽ മൊട്ടിട്ട പ്രണയം; വിവാഹിതയായ യുവതി പന്ത്രണ്ടാം ക്‌ളാസുകാരനെ തേടി നാടുവിട്ടു

Last Updated:
പബ്‌ജി പോയപ്പോഴും തകരാത്ത പ്രണയവുമായി യുവതി എത്തിപ്പെട്ടത് മറ്റൊരു സംസ്ഥാനത്ത്
advertisement
1/5
പബ്‌ജിയിൽ മൊട്ടിട്ട പ്രണയം; വിവാഹിതയായ യുവതി പന്ത്രണ്ടാം ക്‌ളാസുകാരനെ തേടി നാടുവിട്ടു
ലോകമെമ്പാടും ഒട്ടേറെ ആരാധകരുള്ള മൊബൈൽ ആപ്പ് ആയിരുന്നു പബ്‌ജി.  2020 സെപ്റ്റംബർ രണ്ടു മുതൽ ഇത് ഇന്ത്യയിൽ നിരോധിക്കപ്പെട്ടു. എന്നിരുന്നാലും ഇന്നും പബ്‌ജിയെ സ്നേഹിക്കുന്നവർ നിരവധിയാണ്. സമാന ആപ്പുകളും ഇക്കാലയളവിനുള്ളിൽ ഡിജിറ്റൽ ലോകത്തെത്തി. പക്ഷെ പബ്‌ജി നിരോധനത്തിനെയും മറികടന്ന പ്രണയ കഥ അരങ്ങേറിയിരിക്കുകയാണ് ഇവിടെ
advertisement
2/5
നീണ്ട നാളുകൾ തന്റെ ഒപ്പം പബ്‌ജി കളിച്ചിരുന്ന കാമുകനെ തേടി വിവാഹിതയായ യുവതി വീടുവിട്ടിറങ്ങി. പബ്‌ജി പോയപ്പോഴും തകരാത്ത പ്രണയത്തിന് വമ്പൻ ട്വിസ്റ്റുകളോട് കൂടി പരിസമാപ്തിയായി. വീട്ടിൽ ആരോടും പറയാതെയാണ് യുവതി ഇറങ്ങിത്തിരിച്ചത് (തുടർന്ന് വായിക്കുക)
advertisement
3/5
ഹിമാചൽ പ്രദേശിൽ നിന്നും യുവതി ചെന്നെത്തിയത് വാരാണാസിയിൽ. ഈ സമയം ഇവരെ കാണാത്തതിന്റെ അങ്കലാപ്പിലായിരുന്നു വീട്ടുകാർ. സകലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അപ്പോഴേക്കും യുവതി കാമുകന്റെ അരികിൽ എത്തിയിരുന്നു
advertisement
4/5
എന്നാൽ താൻ പ്രണയത്തിലായത്‌ പന്ത്രണ്ടാം ക്ലാസുകാരന്റെ കൂടെയാണെന്ന് അറിഞ്ഞ യുവതി തെല്ലൊന്നുമല്ല ഞെട്ടിയത്. ശേഷം യുവതിയുടെ വീട്ടുകാരുമായി ആൺകുട്ടിയുടെ ബന്ധുക്കൾ ഫോണിൽ സംസാരിപ്പിക്കുകയായിരുന്നു (പ്രതീകാത്മക ചിത്രം)
advertisement
5/5
യുവതിയുടെ വിവരങ്ങൾ തിരക്കിയ പോലീസ് ഇവരെ വീട്ടുകാരുടെ അടുത്തെത്തിച്ചു. എന്തായാലും ഈ സമയം കൊണ്ട് പബ്‌ജി പ്രണയം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
പബ്‌ജിയിൽ മൊട്ടിട്ട പ്രണയം; വിവാഹിതയായ യുവതി പന്ത്രണ്ടാം ക്‌ളാസുകാരനെ തേടി നാടുവിട്ടു
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories