വീട്ടുമുറ്റത്ത് കാർ ഉണ്ട്, എന്നിട്ടും മക്കൾ സ്കൂളിൽ പോയത്... മേനകയും സുരേഷ് കുമാറും പറയുന്നു
- Published by:user_57
- news18-malayalam
Last Updated:
മക്കളായ രേവതി, കീർത്തി സുരേഷ് എന്നിവരെ വളർത്തിയതിനെക്കുറിച്ച് മേനകയും സുരേഷ് കുമാറും
advertisement
1/7

രണ്ടു തലമുറകളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന കുടുംബമാണ് നടി മേനകയുടേത്. മേനക, നിർമാതാവും നടനുമായ സുരേഷ് കുമാർ, ഇളയമകൾ കീർത്തി സുരേഷ് (Keerthy Suresh) എന്നിവർ സിനിമയുടെ ശ്രദ്ധേയ താരങ്ങളാണ്. മൂത്ത മകൾ രേവതിയുടെ പേരാണ് രേവതി കലാമന്ദിർ എന്ന ഇവരുടെ നിർമാണ കമ്പനിക്ക് നൽകിയിട്ടുള്ളത്. സിനിമാലോകത്ത് കണ്ടുമുട്ടി ജീവിതത്തിലും ഒന്നിച്ചവരാണ് മേനകയും സുരേഷ്കുമാറും
advertisement
2/7
സിനിമാ കുടുംബത്തിൽ, പ്രത്യേകിച്ചും ചലച്ചിത്ര നിർമാതാവിന്റെ മക്കളായി വളർന്നവരാണ് കീർത്തിയും സഹോദരിയും. പക്ഷേ വെള്ളിവെളിച്ചതിന്റെയോ പണത്തിന്റെയോ ആഡംബരം ഏതുമില്ലാതെയാണ് രണ്ടുപെൺമക്കളെയും വളർത്തിയത് എന്ന് മേനകയും സുരേഷും പറയുന്നു. ഇവർ നൽകിയ ഒരു അഭിമുഖത്തിൽ ഇക്കാര്യം പറയുകയുണ്ടായി (തുടർന്ന് വായിക്കുക)
advertisement
3/7
സിനിമാ നിർമാതാവിന്റെ മക്കൾ എന്നാൽ പണത്തിനു മേൽ കിടന്നു വളർന്നവരല്ല രേവതിയും കീർത്തിയും എന്ന് സുരേഷ്. പടം പൊട്ടിയ സാഹചര്യങ്ങൾ ഉണ്ടായപ്പോൾ നേരിട്ട കഷ്‌ടപ്പാട് കൂടി മനസിലാക്കിയാണ് അവർ വളർന്നതെന്ന് അദ്ദേഹം പറയുന്നു
advertisement
4/7
പഠിക്കുന്ന നാളുകളിൽ മക്കളെ ബസിലും ഷെയർ ഓട്ടോയിലും കേറ്റി വിട്ടിരുന്നു. വീട്ടുമുറ്റത്ത് കാർ കിടന്നാലും അവർ അങ്ങനെയാണ് പോയിപഠിച്ചതു എന്ന് മേനക. ചെന്നൈയിൽ പഠിക്കുന്ന വേളയിൽ ഷെയർ ഓട്ടോയിൽ കീർത്തി യാത്ര പോയിട്ടുണ്ട്. കാറിൽ മാത്രം യാത്ര ചെയ്ത് അതില്ലാതെ പറ്റില്ലെന്ന സാഹചര്യം അവരെ ശീലിപ്പിച്ചിട്ടില്ല
advertisement
5/7
ഇന്ന് മക്കൾക്ക് സ്വന്തമായി മുന്തിയ കാറും മറ്റും സ്വന്തമാക്കാൻ സാധിച്ചത് അന്ന് പഠിപ്പിച്ച ലളിത ജീവിതത്തിന്റെ ബാക്കിതുകയെന്നു ഈ മാതാപിതാക്കൾ വിശ്വസിക്കുന്നു
advertisement
6/7
മക്കളെ ഉപദേശിക്കാൻ നിൽക്കാതെ, അവരെ വളർത്തിക്കൊണ്ടു വന്ന രീതിയാണ് അവർ മറ്റുള്ളവരോട് പെരുമാറുന്നതിലും ഇടപെടുന്നതിലും ഇപ്പോഴും തുടരുന്ന ലാളിത്യം
advertisement
7/7
മേനകയും സുരേഷ് കുമാറും മക്കളായ രേവതി, കീർത്തി, മരുമകൻ നിതിൻ മോഹൻ എന്നിവർക്കൊപ്പം
മലയാളം വാർത്തകൾ/Photogallery/Buzz/
വീട്ടുമുറ്റത്ത് കാർ ഉണ്ട്, എന്നിട്ടും മക്കൾ സ്കൂളിൽ പോയത്... മേനകയും സുരേഷ് കുമാറും പറയുന്നു