'അനിയൻ മിഥുൻ എന്‍റെ സഹോദരനല്ല': അവതാരകൻ മിഥുൻ
- Published by:Anuraj GR
- news18-malayalam
Last Updated:
“അനിയന്‍ മിഥുൻ എന്നാണ് അല്ലാതെ മിഥുന്റെ അനിയന്‍ എന്നല്ല” എന്നാണ് ഒരാൾ കമന്‍റ് ചെയ്തത്
advertisement
1/6

ബിഗ് ബോസ് താരം അനിയൻ മിഥുൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. ബിഗ് ബോസിൽ അനിയൻ മിഥുൻ വെളിപ്പെടുത്തിയ സ്വന്തം ജീവിതാനുഭവം വിവാദമായിരുന്നു. ഇതിനെതിരെ അവതാരകനായ നടൻ മോഹൻലാൽ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതോടെ ബിഗ് ബോസിനോടും ലാലേട്ടനോടും ഇന്ത്യൻ ആർമിയോടും മാപ്പ് ചോദിക്കുന്നതായി അനിയൻ മിഥുൻ പറഞ്ഞു.
advertisement
2/6
അതിനിടെയാണ് ടിവി അവതാരകനും നടനുമായ മിഥുൻ രമേശ് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നത്. "എന്‍റെ അനിയന്റെ പേര് നിഥിൻ രമേശ് എന്നാണ്. അനിയൻ മിഥുൻ തന്‍റെ അനിയൻ അല്ല"- എന്നാണ് മിഥുൻ രമേശ് തന്‍റെ സമൂഹ മാധ്യമ അക്കൗണ്ടിൽ കുറിച്ചിരിക്കുന്നത്. നിഥിനൊപ്പമുള്ള ഫോട്ടോയും മിഥുൻ പങ്കുവെച്ചിട്ടുണ്ട്.
advertisement
3/6
ഏതായാലും മിഥുന്‍റെ പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു. നിരവധിപ്പേരാണ് ഇതിന് കമന്‍റുകളുമായി രംഗത്തെത്തുന്നത്. “അനിയന്‍ മിഥുൻ എന്നാണ് അല്ലാതെ മിഥുന്റെ അനിയന്‍ എന്നല്ല” എന്നാണ് ഒരാൾ കമന്‍റ് ചെയ്തത്.
advertisement
4/6
ബിഗ് ബോസിൽ സ്വന്തം അനുഭവം വെളിപ്പെടുത്താൻ പറഞ്ഞപ്പോൾ അനിയൻ മിഥുൻ പറഞ്ഞ കഥ വിവാദമാകുകയായിരുന്നു. പാരാ കമാൻഡോ ആയ കാമുകി ഉണ്ടായിരുന്നുവെന്നും, അവർ വെടിയേറ്റ് മരിച്ചുവെന്നും അനിയൻ മിഥുൻ പറഞ്ഞിരുന്നു.
advertisement
5/6
ദേശീയ പതാക പുതപ്പിച്ച അവരെ താൻ കെട്ടിപ്പിടിച്ച് കരഞ്ഞെന്നുമൊക്കെ അനിയന്‍ മിഥുന്‍ പറഞ്ഞത് വിവാദമായിരുന്നു. ഇതിനെതിരെ ഷോയുടെ അവതാരകനായ മോഹൻലാൽ രംഗത്തെത്തി. പാരാ കമാൻഡോയിൽ ലേഡി ഇല്ലെന്നായിരുന്നു മോഹൻലാലിന്‍റെ മറുപടി.
advertisement
6/6
1992 മുതലാണ് സ്ത്രീകളെ സായുധ സേനയില്‍ ചേർക്കാൻ തുടങ്ങിയത്. അത് അഡ്മിനിസ്ട്രേഷന്‍, മെഡിക്കല്‍ തുടങ്ങിയ മേഖലകളിലേക്കായിരുന്നു. അല്ലാതെ ആര്‍ട്ടലറി ഇന്‍ഫെന്‍ററി എന്നിവയില്‍ ഒന്നും അല്ലെന്നും മോഹൻലാൽ പറഞ്ഞിരുന്നു.