മൂന്ന് തവണ വിവാഹം ചെയ്ത 54 കാരനായ നടൻ; സ്‌ക്രീനിൽ നായികയായി 24 കാരി; 150 കോടി ബജറ്റിൽ നിർമിച്ച ചിത്രം
- Published by:Sarika N
- news18-malayalam
Last Updated:
ഇരുവരും തമ്മിലുള്ള 30 വയസ്സിന്റെ പ്രായവ്യത്യാസം ചർച്ചയാവുകയാണ്
advertisement
1/5

സിനിമയിലെ നായകീ-നായകന്മാരുടെ പ്രായവ്യത്യാസം എന്നും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിക്കാറുണ്ട്. സൂപ്പർ താരം രജനീകാന്തിനൊപ്പം കുട്ടിയായി അഭിനയിച്ച മീന പിന്നീട് അദ്ദേഹത്തിന്റെ നായികയായ ചരിത്രം നമുക്കറിയാം. സമാനമായ രീതിയിൽ ഇപ്പോൾ ചർച്ചയാകുന്നത് തെലുങ്ക് സൂപ്പർതാരവും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്റെ പുതിയ ചിത്രമാണ്.
advertisement
2/5
ഹരീഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'ഉസ്താദ് ഭഗത് സിംഗ്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതോടെയാണ് ആരാധകർക്കിടയിൽ പ്രായവ്യത്യാസം ചർച്ചയായത്. 54 വയസ്സുകാരനായ പവൻ കല്യാണിന്റെ നായികയായി എത്തുന്നത് 24 വയസ്സുകാരിയായ ശ്രീലീലയാണ്. ഇരുവരും തമ്മിലുള്ള 30 വയസ്സിന്റെ പ്രായവ്യത്യാസവും ട്രെയിലറിലെ പ്രണയരംഗങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കഴിഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ 'ധുരന്തർ' എന്ന ചിത്രത്തിൽ രൺവീർ സിങ്ങും സാറ അർജുനും തമ്മിലുള്ള 20 വയസ്സിന്റെ വ്യത്യാസവും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
advertisement
3/5
മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന 'ഉസ്താദ് ഭഗത് സിംഗ്' മാർച്ച് 19-ന് തിയേറ്ററുകളിൽ എത്തും. റാഷി ഖന്നയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. പശ്ചാത്തല സംഗീതം തമനും ഗാനങ്ങൾ ദേവി ശ്രീ പ്രസാദുമാണ് നിർവ്വഹിച്ചിരിക്കുന്നത്. നടൻ ചിരഞ്ജീവി ചിത്രത്തിന്റെ ട്രെയിലറിനെ പ്രശംസിച്ചിരുന്നു. പവൻ കല്യാണിന്റെ മുൻ ചിത്രം 'ഹരി ഹര വീര മല്ലു' 300 കോടി ബജറ്റിൽ നിർമ്മിച്ച് പരാജയപ്പെട്ട സാഹചര്യത്തിൽ ഈ ചിത്രത്തിൽ വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. തെന്നിന്ത്യയിൽ തന്റേതായ ആരാധകവൃന്ദത്തെ സൃഷ്ടിച്ച ശ്രീലീല 'പരാശക്തി' എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ അരങ്ങേറ്റം കുറിച്ചത്. അഭിനയത്തിന് പുറമെ പഠനത്തിലും മിടുക്കിയായ താരം അടുത്തിടെ ഡോക്ടറേറ്റ് നേടിയതും ശ്രദ്ധേയമാണ്.
advertisement
4/5
സിനിമയ്‌ക്കൊപ്പം തന്നെ പവൻ കല്യാണിന്റെ വ്യക്തിജീവിതവും പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. മൂന്ന് വിവാഹങ്ങളാണ് താരം കഴിച്ചത്. നന്ദിനി ആണ് ആദ്യ ഭാര്യ. മാതാപിതാക്കൾ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇത്. പത്ത് വയസ്സിന്റെ പ്രായവ്യത്യാസം ഇവർക്കിടയിലുണ്ടായിരുന്നു. 2008-ൽ ഇവർ വിവാഹമോചിതരായി.
advertisement
5/5
ആദ്യ ഭാര്യയുമായി പ്രശ്നങ്ങളിൽ നിൽക്കുമ്പോഴാണ് പവൻ രേണുവുമായി പ്രണയത്തിലാകുന്നത്. 2004-ൽ ഇവർക്ക് അകിര നന്ദൻ എന്ന മകൻ ജനിച്ചു. 2009-ൽ ഇവർ വിവാഹിതരായെങ്കിലും 2012-ൽ വേർപിരിഞ്ഞു. ഇവർക്ക് ആദ്യ എന്നൊരു മകൾ കൂടിയുണ്ട്. അന്ന ലെഷ്‌നേവ ആണ് മൂന്നാം ഭാര്യ. 2011-ൽ 'തീൻ മാർ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പവൻ റഷ്യൻ മോഡലായ അന്നയെ കണ്ടുമുട്ടുന്നത്. 2013-ൽ ഇവർ വിവാഹിതരായി. ഈ ബന്ധത്തിൽ മാർക്ക് ശങ്കർ പവനോവിച്ച് എന്ന മകനുണ്ട്. നിലവിൽ അന്ന ലെഷ്‌നേവയ്‌ക്കൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് പവൻ കല്യാൺ. രാഷ്ട്രീയത്തിലും സിനിമയിലും ഒരുപോലെ സജീവമായ താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിജയം കാത്തിരിക്കുകയാണ് സിനിമാ ലോകം.
മലയാളം വാർത്തകൾ/Photogallery/Buzz/
മൂന്ന് തവണ വിവാഹം ചെയ്ത 54 കാരനായ നടൻ; സ്‌ക്രീനിൽ നായികയായി 24 കാരി; 150 കോടി ബജറ്റിൽ നിർമിച്ച ചിത്രം