MS Dhoni Retirement| എം.എസ് ധോണിയുടെ വിരമിക്കൽ പ്രഖ്യാപനം; ഭാര്യ സാക്ഷി ധോണിയുടെ പ്രതികരണം ഇങ്ങനെ
- Published by:Gowthamy GG
- news18-malayalam
Last Updated:
ധോണിയുടെ വിരമിക്കൽ വാർത്തകളോട് വളരെ ലളിതമായിട്ടാണ് സാക്ഷി പ്രതികരിച്ചിരിക്കുന്നത്.
advertisement
1/12

കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ഇന്ത്യയുടെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.
advertisement
2/12
ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തോട് ഏറെ വൈകാരികമായിട്ടായിരുന്നു പലരുടെയും പ്രതികരണം.
advertisement
3/12
ധോണിയുടെ ഭാര്യ സാക്ഷി ധോണിയും താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനത്തോട് പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
advertisement
4/12
രണ്ട് ഇമോജികളിലൂടെ മാത്രമാണ് സാക്ഷി പ്രതികരിച്ചത്. ഒന്ന് ഹൃദയത്തിന്റെ ഇമോജിയും മറ്റൊന്ന് തൊഴുകൈയ്യുടെ ഇമോജിയുമായിരുന്നു.
advertisement
5/12
ധോണിയോടുള്ള ആദരവും സ്നേഹവും വ്യക്തമാക്കുന്നതാണ് ഹൃദയത്തിന്റെ ഇമോജി.
advertisement
6/12
ധോണി ആരാധകർക്കുള്ള നന്ദിയാണ് തൊഴുകൈ എന്നാണ് സാക്ഷിയുടെ പ്രതികരണത്തെ കുറിച്ച് വിലയിരുത്തുന്നത്.
advertisement
7/12
ധോണിക്കൊപ്പം എപ്പോഴും കാണുന്ന മുഖമാണ് ഭാര്യ സാക്ഷിയുടേത്. സമൂഹമാധ്യമങ്ങളിൽ ധോണിയെക്കാൾ ആക്ടീവായ സാക്ഷി വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.
advertisement
8/12
വിമർശനങ്ങളിൽ ഭർത്താവിനെ പ്രതിരോധിച്ച് രംഗത്തെത്താറുള്ള സാക്ഷി എന്നാൽ ധോണിയുടെ വിരമിക്കൽ വാർത്തകളോട് വളരെ ലളിതമായിട്ടാണ് പ്രതികരിച്ചിരിക്കുന്നത്.
advertisement
9/12
ശനിയാഴ്ച വൈകിട്ട് ഇൻസ്റ്റഗ്രാമിലാണ് ധോണി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 15 വർഷം ഇന്ത്യയ്ക്ക് വേണ്ട കളിച്ച താരം ഇതാണ് വിരമിക്കാനുള്ള കൃത്യസമയം എന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
advertisement
10/12
ധോണിയുടെ വിരമിക്കൽ അടുത്തിടെ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ധോണിയുടെ വിരമിക്കൽ പ്രഖ്യാപനം.
advertisement
11/12
വിരമിക്കൽ പ്രഖ്യാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള വൈകാരിക പ്രതികരണങ്ങളാണ് ആരാധകരിൽ നിന്ന് ഉണ്ടായിരിക്കുന്നത്.
advertisement
12/12
2010 ജൂലൈ നാലിനാണ് ധോണിയും സാക്ഷിയും തമ്മിലുള്ള വിവാഹം. 2015 ഫെബ്രുവരി ആറിന് ഇവർക്ക് സിവ എന്ന മകൾ പിറന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
MS Dhoni Retirement| എം.എസ് ധോണിയുടെ വിരമിക്കൽ പ്രഖ്യാപനം; ഭാര്യ സാക്ഷി ധോണിയുടെ പ്രതികരണം ഇങ്ങനെ