TRENDING:

അഞ്ചാം ക്‌ളാസിൽ പഠിക്കുമ്പോൾ വിനീതിന്റെ കൂടെ പാടിയ പെൺകുട്ടി പിന്നീട് മലയാള സിനിമയിലെ നായിക

Last Updated:
അന്ന് തന്റെയൊപ്പം പാടിയ ആ കുട്ടിയെ ഇന്നും ഓർക്കുന്നു എന്ന് വിനീത്
advertisement
1/7
അഞ്ചാം ക്‌ളാസിൽ പഠിക്കുമ്പോൾ വിനീതിന്റെ കൂടെ പാടിയ പെൺകുട്ടി പിന്നീട് മലയാള സിനിമയിലെ നായിക
ചെറുപ്രായത്തിൽ തന്നെ മലയാള സിനിമയ്ക്ക് ഒരുപറ്റം മികച്ച അഭിനേതാക്കളെ സമ്മാനിച്ച കലാകാരനാണ് വിനീത് ശ്രീനിവാസൻ. ആദ്യമായി സംവിധാനം ചെയ്ത 'മലർവാടി ആർട്ട്സ് ക്ലബ്' എന്ന ചിത്രത്തിൽ നിവിൻ പോളി, അജു വർഗീസ് എന്നിവർ അടങ്ങുന്ന നടന്മാരെ മലയാള സിനിമാ ലോകത്തിനു ലഭിക്കാൻ കാരണം വിനീത് ശ്രീനിവാസനാണ്. ഈ ഫോട്ടോയിൽ കാണുന്ന കൊച്ചുപെൺകുട്ടിക്കും ഒരു വിനീത് ശ്രീനിവാസൻ ടച്ച് ഉണ്ട്
advertisement
2/7
മലയാള സിനിമയിൽ അവതരിപ്പിക്കപ്പെട്ടത് വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ അല്ലെങ്കിലും, ആദ്യമായി നായികയായ ചിത്രം വിനീത് ശ്രീനിവാസന്റെ കൂട്ടുകാരുടെ ടീമിൽ നിന്നുമെന്നത് ശ്രദ്ധേയം. എന്നാൽ ഒരു ചെറിയ പെൺകുട്ടിയായിരിക്കെ വിനീതിനൊപ്പം പാടിയതിന്റെ എഫക്റ്റ് സിനിമാ ജീവിതത്തിലും പ്രതിഫലിച്ചു (തുടർന്ന് വായിക്കുക)
advertisement
3/7
പിൽക്കാലത്ത് നായികയായി മാറിയ ആ കുട്ടി ഏതാണ്ട് അഞ്ചാം ക്‌ളാസിൽ പഠിക്കുന്ന കുട്ടിയായിരിക്കെ ദുബായിലെ അൽ നാസർ ലെഷർ ലാൻഡിൽ വിനീത് ശ്രീനിവാസനൊപ്പം പാടിയിട്ടുണ്ട്. അങ്ങനെയാണ് തനിക്ക് ഇപ്പോഴും ആ കുട്ടിയെ ഓർമ എന്ന് വിനീത് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി
advertisement
4/7
പറഞ്ഞുവരുന്നത് നസ്രിയ നസീമിനെ കുറിച്ചാണ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 'നേരം' സിനിമയിലൂടെയാണ് നസ്രിയ നസിം മലയാള സിനിമയിൽ നായികയാവുന്നത്
advertisement
5/7
നസ്രിയയുടെ കുട്ടിക്കാലത്ത് കുടുംബം ദുബായിയിലായിരുന്നു താമസം. നസ്രിയയ്ക്ക് ഒരു അനുജനുമുണ്ട്. അന്ന് മുതലേ നല്ലൊരു പെർഫോർമർ എന്ന നിലയിൽ നസ്രിയ നസിം സംഗീത, നൃത്ത ലോകത്ത് സജീവമായിരുന്നു
advertisement
6/7
വിവാഹശേഷം അഭിനയത്തിന് ഇടവേള നൽകിയെങ്കിലും, നസ്രിയ ശക്തമായ തിരിച്ചുവരവ് നടത്തുകയുണ്ടായി. രണ്ടാം വരവിൽ നസ്രിയ നിർമാതാവിന്റെ റോൾ കൂടി ഏറ്റെടുത്തു. ഫഹദ് ചിത്രങ്ങളിൽ നസ്രിയ സഹനിർമാതാവായി
advertisement
7/7
ഈ വർഷം നസ്രിയ തമിഴിലേക്ക് മടങ്ങും. സൂര്യ നായകനായ ചിത്രത്തിൽ നസ്രിയ വേഷമിടും
മലയാളം വാർത്തകൾ/Photogallery/Buzz/
അഞ്ചാം ക്‌ളാസിൽ പഠിക്കുമ്പോൾ വിനീതിന്റെ കൂടെ പാടിയ പെൺകുട്ടി പിന്നീട് മലയാള സിനിമയിലെ നായിക
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories