TRENDING:

'ഷേക്ക് ഹാൻഡ്' വേണ്ട; കൊറോണ പേടിയിൽ 'നമസ്തേ' പറഞ്ഞ് ലോകം

Last Updated:
#Namastheoverhandshake എന്ന ഹാഷ് ടാഗും ട്വിറ്ററിൽ ട്രെൻഡിംഗ് ആണ്.
advertisement
1/7
'ഷേക്ക് ഹാൻഡ്' വേണ്ട;  കൊറോണ പേടിയിൽ 'നമസ്തേ' പറഞ്ഞ് ലോകം
ന്യൂഡല്‍ഹി: കൊറോണ തടയാൻ നിരവധി മുൻകരുതലുകൾ സ്വീകരിക്കേണ്ട മുൻകരുതലുകളിൽ നമസ്തേയും. ഷേക്ക് ഹാൻഡ് നൽകിയും ആലിംഗനം ചെയ്തും അഭിവാദ്യം ചെയ്യുന്നത് ഒഴിവാക്കി കൈകൂപ്പിയാൽ മതിയെന്നാണ് മിക്ക രാജ്യങ്ങളിലെയും ആരോഗ്യ പ്രവർത്തകരും നേതാക്കളും നൽകിയിരിക്കുന്ന നിർദ്ദേശം
advertisement
2/7
. കൈകൂപ്പി നമസ്തെ പറയുന്ന ഇന്ത്യയുടെ രീതി ലോകം മുഴുവന്‍ ഇപ്പോള്‍ കൈക്കൊള്ളുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജന്‍ഔഷധി ദിവസുമായി ബന്ധപ്പെട്ട് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിൽ വ്യക്തമാക്കി.
advertisement
3/7
നമസ്‌തേ പറയുന്ന ശീലം ചിലപ്പോള്‍ നമുക്ക് കൈമോശംവന്നിട്ടുണ്ടാകും. അങ്ങനെയുള്ളവര്‍ക്ക് ഈ ശീലത്തിലേയ്ക്ക് തിരികെവരാനുള്ള ശരിയായ സമയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
advertisement
4/7
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പള്ളികളിൽ സ്വീകരിക്കേണ്ട മുൻകരുതൽ സംബന്ധിച്ച് ബോംബെ ആർച്ച് ബിഷപ്പും ഭാരത കത്തോലിക്ക മെത്രാൻ സമിതി (സി.ബി.സി.ഐ.) പ്രസിഡന്റുമായ ഓസ്വാൾഡ് ഗ്രേഷ്യസ് സർക്കുലർ ഇറക്കി.
advertisement
5/7
ഹസ്തദാനത്തിനു പകരം നമസ്തേ പറഞ്ഞാൽ മതിയെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. കുർബാനയ്ക്കിടെ പരസ്പരം ഹസ്തദാനം നടത്തി സമാധാനം ആശംസിക്കുന്നതിനുപകരം നമസ്തേ പോലെ കൈകൂപ്പിയാൽ മതിയെന്നത് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളാണ് ഓസ്വാൾഡ് ഗ്രേഷ്യസ് നൽകിയിരിക്കുന്നത്.
advertisement
6/7
ബോംബെ അതിരൂപതയിലെ പള്ളികൾക്കും സ്ഥാപനങ്ങൾക്കുമുള്ള നിർദേശമാണെങ്കിലും കൂടിയാലോചനകൾക്കുശേഷം ഇന്ത്യയൊട്ടാകെയുള്ള സഭകൾക്ക് സമാന നിർദേശം അയയ്ക്കാനാണ്‌ തീരുമാനം.
advertisement
7/7
ഇംഗ്ലണ്ടിലെ മുൻ ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സണും ഷോക്ക് ഹാൻഡ് ഓഴിവാക്കി നമസ്തേ പറയണമെന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത്.എതായാലും ലോകമെമ്പാടും 'നമസ്തേ' ഇപ്പോൾ ട്രെൻഡിംഗ് ആയി മാറിയിരിക്കുകയാണ്.
മലയാളം വാർത്തകൾ/Photogallery/Buzz/
'ഷേക്ക് ഹാൻഡ്' വേണ്ട; കൊറോണ പേടിയിൽ 'നമസ്തേ' പറഞ്ഞ് ലോകം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories