TRENDING:

മലയാളി പ്രേക്ഷകർ ഒന്നിങ്ങോട്ടു നോക്കിയേ, ഇത് AI ഒന്നുമല്ല, നായികയുടെ മേക്കോവർ വേറെ ലെവൽ

Last Updated:
കണ്ടാൽ തോന്നുമെങ്കിലും, ഇത് AI അല്ല, അതിനെയും വെല്ലുന്ന ഒറിജിനൽ മാത്രം
advertisement
1/8
മലയാളി പ്രേക്ഷകർ ഒന്നിങ്ങോട്ടു നോക്കിയേ, ഇത് AI ഒന്നുമല്ല, നായികയുടെ മേക്കോവർ വേറെ ലെവൽ
ഒരു വർഷത്തിന് മേലാവുന്നു നടി പാർവതി തിരുവോത്തിന്റെ (Parvathy Thiruvothu) ഒരു സിനിമ തിയേറ്ററിലെത്തിയിട്ട്. അഭിനയിച്ച സിനിമകളിൽ പലതിലും അവാർഡുകൾ വാരിക്കൂട്ടിയ പാർവതി ഇപ്പോൾ മലയാളി പ്രേക്ഷകരുമായി സംവദിക്കുന്നത് അവരുടെ ഇൻസ്റ്റഗ്രം പേജ് വഴിയാണ്. ഇവിടെ പാർവതി എപ്പോഴു ഉണ്ടാവും. മേക്കോവറിലാണ് ശ്രദ്ധ കൂടുതലും
advertisement
2/8
വസ്ത്രത്തിലും മേക്കപ്പിലും ഹെയർ സ്റ്റൈലിലുമെല്ലാം ആ പഴയ 'നോട്ട്ബുക്ക്' പെൺകൊടിയിൽ നിന്നും പാർവതി ഏറെ മുന്നോട്ടു പോയിരിക്കുന്നു. അന്നത്തെ വിദ്യാർത്ഥിനിയല്ല പാർവതി ഇപ്പോൾ. ഉദാഹരണമായി അവരുടെ പുതിയ ചിത്രങ്ങൾ ചൂണ്ടിക്കാട്ടാം (തുടർന്ന് വായിക്കുക)
advertisement
3/8
തലമുടിയിൽ വരുത്തിയ മാറ്റം ഒന്നുമാത്രം മതി, പാർവതിയെ തിരിച്ചറിയാൻ പോലും സാധിക്കുന്നില്ല. കണ്ടാൽ AI എന്ന് തോന്നിപ്പിക്കുമെങ്കിലും, ഇത് യഥാർത്ഥ മേക്കോവർ മാത്രമാണ് .മുഖത്തെ മേക്കപ്പും കണ്ണെഴുത്തുമാണ് അത് കഴിഞ്ഞാൽ ശ്രദ്ധയാകർഷിക്കുക. കഴുത്തിൽ അണിഞ്ഞ നെക്ക്പീസ് ആണ് മറ്റൊന്ന്
advertisement
4/8
കുറച്ചു നാളുകൾക്ക് മുൻപ് സാരിയിൽ നടത്തിയ ഈ പരീക്ഷണം ഏറെ ശ്രദ്ധ നേടുകയുണ്ടായി. പട്ടുസാരി ഉടുത്ത്, ഒരുവശത്ത് ഓവർകോട്ട് അണിഞ്ഞുള്ള നിൽപ്പാണ് പാർവതി. സ്ത്രീയുടെ രണ്ടു ഭാവങ്ങൾ സമന്വയിപ്പിച്ച ലുക്കാണിത്
advertisement
5/8
മൂക്കിൽ സെപ്റ്റം റിങ് കൊണ്ട് പാർവതി നടത്തുന്ന മാറ്റങ്ങൾ കുറച്ചേറെയായി സോഷ്യൽ മീഡിയയുടെ ശ്രദ്ധാകേന്ദ്രമാണ്. ഈ ചിത്രത്തിലും അത്തരമൊരു റിങ് കാണാം
advertisement
6/8
പാർവതിയുടെ സന്തത സഹചാരിയാണ് മുഖത്തെ കണ്ണട. കണ്ണടയും സാരിയും ചുരുണ്ട തലമുടിയുമുള്ള വേറിട്ട ലുക്കിലെ മറ്റൊരു ചിത്രം
advertisement
7/8
മലയാളത്തിൽ അത്രകണ്ട് സജീവമല്ല എങ്കിലും, പാർവതിയുടെ അടുത്ത ചിത്രം ഇനി തമിഴിലാണ്. ചിയാൻ വിക്രം നായകനാവുന്ന ഏറെ ചർച്ച ചെയ്യപ്പെടുന്ന 'തങ്കലാൻ' പാർവതിയുടെ കരിയറിൽ ഒരുപക്ഷേ അടുത്തതായി നിർണായക പങ്കുവഹിക്കുന്ന ചിത്രമാകും
advertisement
8/8
പാർവതിയുടെ ഏഴാമത് തമിഴ് ചിത്രമാകും 'തങ്കലാൻ'. സ്വാതന്ത്ര്യത്തിനു മുൻപുള്ള ഇന്ത്യയാണ് സിനിമയ്ക്ക് ഇതിവൃത്തം. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
മലയാളി പ്രേക്ഷകർ ഒന്നിങ്ങോട്ടു നോക്കിയേ, ഇത് AI ഒന്നുമല്ല, നായികയുടെ മേക്കോവർ വേറെ ലെവൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories