നിനക്കും വിശ്രമം വേണ്ടേ; അനിയത്തിക്ക് പേളി മാണിയുടെ സമ്മാനമായി രുചികരമായ പ്രഭാത ഭക്ഷണം പാഴ്‌സൽ
- Published by:meera_57
- news18-malayalam
Last Updated:
പേളിയുടെ വീട്ടിൽ നിന്നും റേച്ചലിന്റെ വീട്ടിലേക്ക് രുചികരമായ പ്രഭാത ഭക്ഷണം പറപറന്നു
advertisement
1/7

എന്തെല്ലാം കാര്യങ്ങൾ ചെയ്തു തീർത്താലാകും ഒരമ്മയുടെ ഒരു ദിവസത്തെ ഉത്തരവാദിത്തങ്ങൾ അവസാനിക്കുക. അതെത്രത്തോളം ഉണ്ടെന്ന് മനസിലാക്കുന്ന വ്യക്തിയാണ് പേളി മാണി (Pearle Maaney). മൂന്ന് വയസുകാരിയെയും ആറു മാസക്കാരിയെയും പരിപാലിക്കാൻ സമയവും, അത്ര തന്നെ ക്ഷമയും വേണ്ടിവരും. അനുജത്തി റേച്ചൽ മാണിയുടെ കാര്യം അൽപ്പം പോലും വ്യത്യസ്തമല്ല
advertisement
2/7
കഷ്‌ടിച്ച് ഒരു വയസും ഏതാനും മാസങ്ങളുടെയും പ്രായ വ്യത്യസമുള്ള രണ്ടു കുഞ്ഞു മക്കളുടെ അമ്മയാണ് റേച്ചൽ മാണി. റെയ്ൻ, കയ് എന്നിവരാണ് റേച്ചലിന്റെയും റൂബൻ ബിജിയുടെയും മക്കൾ. പേളിയുടെ മക്കളായ നില, നിതാരമാരുമായി ഇവർക്ക് പ്രായത്തിൽ വലിയ അന്തരമില്ല. റേച്ചലും ഉത്തരവാദിത്തം നിറഞ്ഞ ദിവസങ്ങളിലൂടെ കടന്നു പോകുന്ന അമ്മയാണ് (തുടർന്ന് വായിക്കുക)
advertisement
3/7
കളിച്ചു വളർന്ന നാളുകൾ മുതൽ പരസ്പരം മനസിലാക്കുന്ന സഹോദരിമാരായ പേളിയും റേച്ചലും അമ്മമാർ ആയതിനു ശേഷവും ആ സ്നേഹം നിലനിർത്തുന്നവരാണ്. ഇഴയടുപ്പമുള്ള കുടുംബങ്ങളിൽ വളർന്നവരാ ആയതിനാൽ കുടുംബ ബന്ധത്തിന് ഇവർ ഏറെ മൂല്യം കല്പിക്കുന്നുമുണ്ട്
advertisement
4/7
പേളിയും ശ്രീനിഷും നിലയ്ക്കും നിതാരക്കുമൊപ്പം അവരുടെ ഫ്ലാറ്റിലാണ് താമസമെങ്കിലും, കുഞ്ഞുങ്ങളെ നോക്കാൻ സഹായത്തിന് ഒരു യുവതി കൂടിയുണ്ട്. അടുക്കള പരിപാടികൾ താൻ തന്നെയാണ് ഒരുക്കുക എന്ന് പേളി ഒരു വ്ലോഗിൽ പറഞ്ഞിരുന്നു
advertisement
5/7
സമയം കിട്ടിയപ്പോൾ, പേളി റേച്ചലിന് ഒരു സമ്മാനം കൊടുത്തയച്ചിട്ടുണ്ട്. കയ്യൊഴിയാതെ പണിയെടുക്കുന്ന ഒരമ്മയ്ക്ക് എന്തുകൊണ്ടും സന്തോഷമാകുന്ന ഒരു കാര്യം. വീട്ടിൽ തയാറാക്കി, സ്വിഗി ജീനി വഴി നല്ല രുചികരമായ പ്രഭാത ഭക്ഷണം. അതെന്തെല്ലാം എന്ന് റേച്ചൽ പങ്കിട്ടു
advertisement
6/7
നല്ല തുമ്പപ്പൂ പോലുള്ള ദോശയും സാമ്പാറും കറിയും പേളിയുടെ വീട്ടിൽ നിന്നും റേച്ചലിന്റെ വീട്ടിലേക്ക് പറപറന്നു. സഹോദരിയെ അയൽക്കാരിയായി കിട്ടിയാലത്തെ സന്തോഷം എത്രമാത്രമെന്നു റേച്ചലിന്റെ ക്യാപ്‌ഷൻ വായിച്ചാൽ മനസിലാകും. ചേച്ചിയായ പേളിക്ക് റേച്ചൽ നന്ദി അറിയിക്കുകയും ചെയ്യുന്നു
advertisement
7/7
റേച്ചലിന്റെയും പേളിയുടെയും കുഞ്ഞുങ്ങൾ. നിലയുടെ മടിയിൽ ഇരിക്കുന്നത് അനുജത്തി നിതാര. മറ്റു രണ്ടുപേരാണ് റേച്ചലിന്റെ മക്കളായ റെയ്ൻ, കയ് എന്നിവർ
മലയാളം വാർത്തകൾ/Photogallery/Buzz/
നിനക്കും വിശ്രമം വേണ്ടേ; അനിയത്തിക്ക് പേളി മാണിയുടെ സമ്മാനമായി രുചികരമായ പ്രഭാത ഭക്ഷണം പാഴ്‌സൽ