മമ്മൂട്ടിയുടെ ഭാര്യയായി, മോഹൻലാലിന്റെ കാമുകിയും; നടിക്ക് 700 കോടിയുടെ സ്വത്തുക്കൾ, നാലു വർഷമായി സിനിമയില്ല
- Published by:meera_57
- news18-malayalam
Last Updated:
ഒരു വരുമാന മാർഗം എന്ന നിലയിൽ അവർ മോഡലിംഗ് പാർട്ട്-ടൈം തൊഴിലാക്കി. ലിറിൽ സോപ്പിന്റെ പരസ്യത്തിലൂടെ ശ്രദ്ധനേടിയ യുവസുന്ദരിമാരിൽ ഒരാളായിരുന്നു അവർ
advertisement
1/7

അപ്പുക്കുട്ടാ തൊപ്പിക്കാരാ എപ്പ കല്യാണം... എന്ന പാട്ടും പാടി മലയാള സിനിമയിൽ മോഹൻലാലിന്റെ തോളിൽ തൂങ്ങി റൊമാൻസ് ചെയ്ത 21 വയസുള്ള ഹിന്ദിക്കാരി. ചന്ദ്രലേഖയിലെ ചന്ദ്ര, ലേഖമാരിലെ ലേഖ. ഉത്തർപ്രദേശുകാരിയായ പൂജാ ബത്ര ആദ്യമായി മലയാളം പറഞ്ഞ സിനിമയായിരുന്നു പ്രിയദർശൻ സംവിധാനം ചെയ്ത 'ചന്ദ്രലേഖ'. കുറച്ചു വർഷങ്ങൾ കഴിഞ്ഞ് മമ്മൂട്ടിയുടെ നായികയായി 'മേഘം' എന്ന ചിത്രത്തിലൂടെ പൂജ വീണ്ടും മലയാളത്തിലേക്ക്. മമ്മുക്കയുടെ ഭാര്യാ വേഷമായിരുന്നു ഈ സിനിമയിൽ. പിന്നീട് ജയറാം ചിത്രം 'ദൈവത്തിന്റെ മകനിൽ' കൂടി വേഷമിട്ട ശേഷം പൂജ ഒരിക്കലും മലയാള സിനിമയിലേക്ക് മടങ്ങിയില്ല
advertisement
2/7
തമിഴ്, തെലുങ്ക് സിനിമകളിലൂടെ അഭിനയ ജീവിതം ആരംഭിച്ച പൂജാ ബത്ര പക്ഷേ നടി എന്ന നിലയിൽ അറിയപ്പെട്ടു തുടങ്ങിയത് ബോളിവുഡിലായിരുന്നു. സിനിമയ്ക്കും മുൻപേ മോഡലിംഗ് ലോകമാണ് പൂജയ്ക്ക് അവസരങ്ങൾ തുറന്നു നൽകിയത്. ചെറുപ്രായത്തിൽ, ഒരു വരുമാന മാർഗം എന്ന നിലയിൽ അവർ മോഡലിംഗ് പാർട്ട്-ടൈം തൊഴിലാക്കി. ലിറിൽ സോപ്പിന്റെ പരസ്യത്തിലൂടെ ശ്രദ്ധനേടിയ യുവസുന്ദരിമാരിൽ ഒരാളായിരുന്നു പൂജ. ഇന്ത്യയിൽ ഹെഡ് ആൻഡ് ഷോൾഡേഴ്സ് വക്താവാകാൻ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടതും പൂജയെ ആണ് (തുടർന്ന് വായിക്കുക)
advertisement
3/7
രാജ്യത്തെ മികച്ച മോഡലുമാരിൽ ഒരാളാവാൻ പൂജാ ബത്രയ്ക്ക് സാധിച്ചു. ഇന്ത്യയിലും വിദേശത്തുമായി അവർ 250ലേറെ ഫാഷൻ ഷോകളിൽ റാമ്പ് വാക്ക് ചെയ്തു. അവർ പരാഗ് സാരീസിന്റെ അംബാസഡറായി. പഠനം പൂർത്തിയാക്കാൻ പൂജ ബത്ര നിരവധി ചലച്ചിത്ര ഓഫറുകൾ വേണ്ടെന്നു വച്ചു. ശേഷം അവർ വിരാസത്ത് ഫിലിം സ്റ്റുഡിയോയുമായി കരാറിൽ ഏർപ്പെട്ടു. 1997ൽ വിരാസത്ത് എന്ന സിനിമയ്ക്ക് അവർ ഒപ്പുവച്ചു. അതിനു ശേഷം 'ഭായ്' എന്ന ചിത്രത്തിൽ അഭിനയിച്ചു. അവർ 20ലേറെ സിനിമകളിൽ അഭിനയിച്ചു
advertisement
4/7
2003ൽ സോനു എസ്. അലുവാലിയ എന്ന ഓർത്തോപീഡിക്ക് സർജനുമായി പൂജ ബത്രയുടെ വിവാഹം നടന്നു. വിവാഹത്തോടെ പൂജ ന്യൂ ഡൽഹിയിലെ ജീവിതം അവസാനിപ്പിച്ച് ലോസ് ആഞ്ജലസിലെ കാലിഫോർണിയയിലേക്ക് താമസം മാറ്റി. പക്ഷേ ഈ ബന്ധം അധിക നാൾ നീണ്ടു പോയില്ല. 2011 ജനുവരിയിൽ ഒത്തുപോകാൻ സാധ്യമല്ല എന്ന നിലയിൽ അവർ അമേരിക്കയിലെ കോടതിയിൽ വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തു. തിരിച്ചുവരവിൽ പക്ഷേ, പൂജയ്ക്ക് പണ്ടത്തേതു പോലെ സിനിമയിൽ അവസരങ്ങൾ അത്രകണ്ട് ലഭ്യമായില്ല
advertisement
5/7
2019 ജൂൺ മാസത്തിൽ നടൻ നവാബ് ഷായുമായി പ്രണയത്തിലെന്ന കാര്യം പൂജ വെളിപ്പെടുത്തി. അതേവർഷം ജൂൺ മാസത്തിൽ അവർ ആര്യ സമാജം വ്യവസ്ഥകൾ പ്രകാരം ഡൽഹിയിൽ വിവാഹിതരായി. കഴിഞ്ഞ നാല് വർഷമായി പൂജ ബത്ര മുഖ്യധാരാ സിനിമയിലില്ല. അഭിനയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ പൂജ കരിയറിൽ ശ്രദ്ധിക്കാൻ ആരംഭിച്ചു. 2009ൽ 'ഗ്ലോബാലിങ്ക്' എന്ന നിർമാണ കമ്പനിക്ക് അവർ തുടക്കം കുറിച്ചു. ബോളിവുഡിനും ഹോളിവുഡിനും ഇടയിൽ ഒരു പാലമായി ഈ കമ്പനി പ്രവർത്തിച്ചു വരുന്നു
advertisement
6/7
ബോളിവുഡ് അഭിനേതാക്കൾക്ക് ഹോളിവുഡിലും തിരിച്ചും അഭിനയസാധ്യതകൾ പര്യവേക്ഷണം ചെയ്യാൻ അവസരം നൽകുകയാണ് ഈ കമ്പനി. ഇതിനു പുറമേ, അമേരിക്കയിലെ ഹിന്ദി റേഡിയോ സ്റ്റേഷനായ മേരാ സംഗീത് എൽ.എയുടെ പങ്കാളി കൂടിയാണ് പൂജ. ഇപ്പോൾ 50 വയസ് പ്രായമുള്ള പൂജ ബത്രയുടെ ആകെമൂല്യം 77 മില്യൺ ഡോളറുകൾ അഥവാ 700 കോടി എന്നാണ് ലഭ്യമായ വിവരം
advertisement
7/7
ഇനി ഇതിലൊന്നും പെടാത്ത ഒരു പൂജ ബത്രയുണ്ട്. സ്‌കൂൾ, കോളേജ് ദിനങ്ങളിൽ പൂജ ബത്ര ഒരു മികച്ച അത്‌ലറ്റ് ആയിരുന്നു. സ്കൂൾ കാലത്തു തന്നെ 200 മീറ്റർ, 400 മീറ്റർ ഓട്ടത്തിൽ അവർ പങ്കെടുത്തിരുന്നു. അത്ലറ്റിക്സിന് പുറമേ, പൂജയ്ക്ക് 'ബ്രൗൺ ബെൽറ്റ്' സ്വന്തമായുണ്ട്. പൂജ ഒരു യോഗാ അധ്യാപിക കൂടിയാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
മമ്മൂട്ടിയുടെ ഭാര്യയായി, മോഹൻലാലിന്റെ കാമുകിയും; നടിക്ക് 700 കോടിയുടെ സ്വത്തുക്കൾ, നാലു വർഷമായി സിനിമയില്ല