TRENDING:

സോപ്പിന്റെ പരസ്യത്തിലൂടെ അരങ്ങേറിയ ദേശീയ അവാർഡ് ജേതാവ്; ചലച്ചിത്രകാരനായ പിതാവിനെ ചുംബിച്ചതിലൂടെ വിവാദത്തിലായ നടി!

Last Updated:
ദൂരദർശൻ കാലഘട്ടത്തിലെ പരസ്യത്തിലൂടെ ശ്രദ്ധനേടിയ താരകുടുംബത്തിലെ പ്രമുഖ നടി
advertisement
1/8
സോപ്പിന്റെ പരസ്യത്തിലൂടെ അരങ്ങേറിയ ദേശീയ അവാർഡ് ജേതാവ്; ചലച്ചിത്രകാരനായ  പിതാവിനെ ചുംബിച്ചതിലൂടെ വിവാദത്തിലായ നടി!
ദൂരദർശൻ കാലഘട്ടത്തിലെ പരസ്യങ്ങൾ ഇന്നും പഴയ നല്ല ഓർമ്മകൾ തിരികെ കൊണ്ടുവരാറുണ്ട്. 90-കളിൽ വളർന്നുവന്നവർക്ക്, ആ പരസ്യങ്ങളുടെ ഈണങ്ങളും പഞ്ച് ലൈനുകളും മറക്കാൻ സാധ്യതയില്ല.
advertisement
2/8
അക്കാലത്ത് ഏറെ ശ്രദ്ധ നേടിയ പരസ്യങ്ങളിൽ ഒന്നായിരുന്നു 'പിയേഴ്സ്' സോപ്പിന്റേത്. പലരുടെയും മുഖത്ത് പുഞ്ചിരി വിടർത്തിയ ആ പരസ്യചിത്രത്തിൽ മേക്കപ്പിട്ട്, സോപ്പ് ഉപയോഗിച്ച് കുളിക്കുന്ന ഒരു കൊച്ചുമിടുക്കിയുണ്ടായിരുന്നു. ഈ സോപ്പ് ഉപയോഗിച്ചാൽ താനും അമ്മയെപ്പോലെ സുന്ദരിയാകുമെന്ന് നിഷ്കളങ്കമായി അവൾ പറയുന്ന രംഗം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി.
advertisement
3/8
എന്നാൽ, ആ ക്യൂട്ട് പെൺകുട്ടി ഇന്ന് ദേശീയ അവാർഡ് നേടിയ നടിയും മോഡലും ചലച്ചിത്ര നിർമ്മാതാവുമാണെന്ന് നിങ്ങൾക്കറിയാമോ?
advertisement
4/8
ആരാണ് ആ താരം എന്നോർത്ത് തല പുകയ്‌ക്കേണ്ട, അത് മറ്റാരുമല്ല, മലയാളികൾക്ക് സുപരിചിതയായ പൂജാ ഭട്ട് (Pooja Bhatt) ആണ്. 90-കളിലെ ഏറ്റവും പ്രശസ്തരായ നായികമാരിൽ ഒരാളായി മാറുന്നതിന് വളരെ മുൻപ്, യുവതിയായ പൂജയാണ് ആ ആകർഷകമായ പിയേഴ്സ് സോപ്പ് പരസ്യത്തിൽ അഭിനയിച്ചത്.
advertisement
5/8
പ്രശസ്ത സംവിധായകരായ മഹേഷ് ഭട്ടിന്റെയും (Mahesh Bhatt) കിരൺ ഭട്ടിന്റെയും (Kiran Bhatt) മകളും ആലിയ ഭട്ടിന്റെ (Alia Bhatt) മൂത്ത സഹോദരിയുമായ പൂജയുടെ നിഷ്കളങ്കമായ ചിരി അന്നേ പ്രേക്ഷകരുടെ പ്രിയങ്കരിയായി.
advertisement
6/8
ഈ പരസ്യത്തിന് പിന്നാലെ 1989-ൽ പിതാവ് മഹേഷ് ഭട്ട് സംവിധാനം ചെയ്ത 'ഡാഡി' എന്ന ചിത്രത്തിലൂടെ പൂജ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു. മദ്യപാനിയായ അച്ഛനുമായി വീണ്ടും അടുക്കാൻ ശ്രമിക്കുന്ന മകളുടെ വേഷം ആദ്യ സിനിമയിൽ തന്നെ പൂജക്ക് പ്രശംസ നേടിക്കൊടുത്തു.
advertisement
7/8
'ദിൽ ഹേ കി മാൻതാ നഹിം' (1991), 'സഡക്' (1991), 'ജുനൂൻ' (1992), 'ചാഹത്ത്' (1996), 'സഖ്‌മ്' (1998) ഉൾപ്പെടെയുള്ള നിരവധി ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ട് 90-കളിൽ പൂജ തന്റെ അഭിനയ വൈദഗ്ദ്ധ്യം തെളിയിച്ചു. അഭിനയരംഗത്തെ വിജയത്തിന് ശേഷം പൂജ പിന്നീട് നിർമ്മാണത്തിലേക്കും സംവിധാനത്തിലേക്കും തിരിഞ്ഞു. ധീരവും അർത്ഥവത്തുമായ സിനിമകളാണ് അവർ പിന്നീട് നിർമ്മിച്ചത്. 25-ാം വയസ്സിലാണ് പൂജാ ഭട്ട് ആദ്യ ദേശീയ അവാർഡ് നേടുന്നത്.
advertisement
8/8
സംവിധായകനായ പിതാവ് മഹേഷ് ഭട്ടിനെ ചുംബിച്ചു കൊണ്ടുള്ള ഷൂട്ടിന്റെ പേരിൽ നടി വിവാദങ്ങളിലും അകപ്പെട്ടിരുന്നു. കൂടാതെ, മദ്യപാന ആസക്തിക്കെതിരെ താൻ നടത്തിയ പോരാട്ടങ്ങളെക്കുറിച്ചും പൂജ തുറന്നു സംസാരിച്ചിട്ടുണ്ട്. പിയേഴ്സ് സോപ്പ് പരസ്യത്തിലെ ഓമനത്തമുള്ള കുട്ടിയായി തുടങ്ങി ദേശീയ അവാർഡ് ജേതാവായ സംവിധായികയായി മാറിയ പൂജാ ഭട്ടിന്റെ യാത്ര തീർച്ചയായും പ്രചോദനകരമാണ്.
മലയാളം വാർത്തകൾ/Photogallery/Buzz/
സോപ്പിന്റെ പരസ്യത്തിലൂടെ അരങ്ങേറിയ ദേശീയ അവാർഡ് ജേതാവ്; ചലച്ചിത്രകാരനായ പിതാവിനെ ചുംബിച്ചതിലൂടെ വിവാദത്തിലായ നടി!
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories