TRENDING:

ഗോവയിൽ അശ്ലീല വീഡിയോ ഷൂട്ടിംഗ്: നടി പൂനം പാണ്ഡെ കസ്റ്റഡിയിൽ; 2 പൊലീസുകാർക്ക് സസ്പെൻഷൻ

Last Updated:
നടിയെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് പങ്കജ് കുമാർ സിംഗ് പറഞ്ഞു
advertisement
1/6
ഗോവയിൽ അശ്ലീല വീഡിയോ ഷൂട്ടിംഗ്: നടി പൂനം പാണ്ഡെ കസ്റ്റഡിയിൽ; 2 പൊലീസുകാർക്ക് സസ്പെൻഷൻ
സർക്കാർ സ്ഥലത്ത് അതിക്രമിച്ചു കടക്കുകയും തീരദേശ സ്ഥലത്ത് അശ്ലീല വീഡിയോ ചിത്രീകരിച്ചെന്നുമുള്ള പരാതിയിൽ പൂനം പാണ്ഡെയെ ഗോവ പോലീസ് കസ്റ്റഡിയിലെടുത്തു.
advertisement
2/6
തെക്കൻ ഗോവ ജില്ലയായ കനകോണയിൽ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യാൻ അനുവദിച്ചെന്ന് ആരോപിച്ച് ആണ് രണ്ട് പോലീസുകാരെ സസ്‌പെൻഡ് ചെയ്തത്.
advertisement
3/6
വടക്കൻ ഗോവയിലെ സിൻക്വെരിമിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചിരുന്ന പാണ്ഡെയെ ഇന്ന് ഉച്ചകഴിഞ്ഞ് പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയും പിന്നീട് കനകോണ പോലീസിന് കൈമാറുകയും ചെയ്തു.
advertisement
4/6
പൂനം അഭിനയിച്ച അശ്ലീല വീഡിയോ ഷൂട്ട് ചെയ്തതിന് പേര് വ്യക്തമാക്കിയിട്ടില്ലാത്ത ആൾക്കെതിരെയാണ് കനാകൊണാ പൊലീസിൽ പരാതി നൽകിയിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 294 പ്രകാരം കുറ്റം രജിസ്റ്റർ ചെയ്തിരുന്നു.
advertisement
5/6
നടിയെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് പങ്കജ് കുമാർ സിംഗ് പറഞ്ഞു. അന്വേഷണം തുടരുമ്പോൾ കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നും സൗത്ത് ഗോവയിലെ പൊലീസ് സൂപ്രണ്ട് പങ്കജ് കുമാർ സിംഗ് വാര്‍ത്ത ഏജൻസിയോട് വ്യക്തമാക്കി.
advertisement
6/6
ഗോവ ഫോർവേർഡ് പാർട്ടി വനിതാ വിഭാഗമാണ് പൂനം പാണ്ഡെക്കെതിരെ ഇന്നലെ പരാതി നൽകിയത്. ഗോവ മുഖ്യമന്ത്രിയും ജല വിഭവ വകുപ്പ് മന്ത്രിയും രാജിവയ്ക്കണമെന്ന് ഫോർവേർഡ് പാർട്ടി വക്താവും വൈസ് പ്രസിഡന്റുമായ ദുർദാസ് കാമത്ത് ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/Photogallery/Buzz/
ഗോവയിൽ അശ്ലീല വീഡിയോ ഷൂട്ടിംഗ്: നടി പൂനം പാണ്ഡെ കസ്റ്റഡിയിൽ; 2 പൊലീസുകാർക്ക് സസ്പെൻഷൻ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories