TRENDING:

കിളി പാറി, അകത്തു പോകുമോ... നടി പ്രയാഗ മാർട്ടിന് നേരെ കമന്റ് ആക്രമണം

Last Updated:
ഗുണ്ടാ നേതാവുമായുള്ള ബന്ധത്തിന്റെ പേരിൽ നടി പ്രയാഗ മാർട്ടിന് നേരെ കമന്റ് ആക്രമണം
advertisement
1/6
കിളി പാറി, അകത്തു പോകുമോ... നടി പ്രയാഗ മാർട്ടിന് നേരെ കമന്റ് ആക്രമണം
ഗുണ്ടാ നേതാവ് ഓം പ്രകാശമായി ബന്ധപ്പെടുത്തി നടി പ്രയാഗ മാർട്ടിന്റെയും (Prayaga Martin) നടൻ ശ്രീനാഥ് ഭാസിയുടെയും പേരുകൾ വാർത്തകളിൽ ഉയർന്നുവന്നിരിക്കുന്നു. മലയാള സിനിമയിൽ പഴയതുപോലെ സജീവമല്ലാത്ത നായിക, കുറച്ചു നാളുകൾക്ക് മുൻപ് ഒരു മലയാള സിനിമയിൽ വേഷമിട്ടിരുന്നു. ഒരുകാലത്ത് ഹിറ്റുകൾ സമ്മാനിച്ച നടിയായിരുന്നു പ്രയാഗ. ഓം പ്രകാശുമായി കൂടിക്കാഴ്ച നടത്തിയെന്ന പേരിൽ പ്രയാഗയുടെയും ശ്രീനാഥ് ഭാഷയുടെയും പേരുകളാണ് വാർത്തകളിൽ വന്നത്. പ്രകാശ് ഇവർക്കായി കൊച്ചിയിൽ മയക്കുമരുന്ന് പാർട്ടി നടത്തിയിരുന്നതായും വിവരമുണ്ട്
advertisement
2/6
സാഗർ ഏലിയാസ് ജാക്കി എന്ന സിനിമയിൽ ബാലതാരമായാണ് പ്രയാഗ മലയാള സിനിമയിലെത്തുന്നത്. അതിനുമുമ്പ് പരസ്യ ചിത്രത്തിൽ മോഡൽ ആയി വന്നുരുന്നു. ഉസ്താദ് ഹോട്ടൽ എന്ന സിനിമയിൽ ഒരു അതിഥി വേഷവും പ്രയാഗയുടേതായി ഉണ്ട്. തമിഴ് സിനിമാ ലോകമാണ് പ്രയാഗ മാർട്ടിനെ നായികയായി രംഗപ്രവേശം ചെയ്യിപ്പിച്ചത്. പിസാസ് എന്ന സിനിമയിൽ ഭവാനി എന്ന റോൾ ചെയ്തത് പ്രയാഗ മാർട്ടിൻ ആണ്. ഇതിനുശേഷം ഒരു മുറൈ വന്ത് പാർത്തായ, പാവ, കട്ടപ്പനയിലെ ഋതിക് റോഷൻ തുടങ്ങിയ സിനിമകളിൽ വളരെ ശ്രദ്ധേയമായ വേഷങ്ങൾ പ്രയാഗ കൈകാര്യം ചെയ്തു (തുടർന്ന് വായിക്കുക)
advertisement
3/6
പ്രയാഗയുടെ തീർത്തും വിചിത്രമായ ഗെറ്റപ്പുകൾ സോഷ്യൽ മീഡിയയിൽ സ്ഥിരം ചർച്ചയാവാറുണ്ട്. തലമുടിയിലാണ് പ്രയാഗ പ്രധാനമായും പരീക്ഷണങ്ങൾ നടത്തുക. സ്വതസിദ്ധമായ ചർമ്മകാന്തിക്ക് പുറമെ, ഏറെ മേക്കപ്പ് ധരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി കൂടിയാണ് പ്രയാഗ. ഇതിന്റെ പേരിൽ സെലിബ്രിറ്റി ലോകത്തു നിന്നുപോലും പ്രയാഗയ്ക്ക് വിമർശനം നേരിടേണ്ടി വന്നിരുന്നു. ചിത്രങ്ങൾക്കായി പ്രയാഗ അണിയുന്ന കോസ്റ്യൂമിനും ഉണ്ട് പ്രത്യേകത
advertisement
4/6
ഓം പ്രകാശുമായുള്ള ബന്ധത്തിന്റെ പേരിൽ ഇപ്പോൾ തന്നെ പ്രയാഗയുടെ പേജിലേക്ക് സൈബർ ആക്രമണം തകൃതിയായി നടക്കുന്നുണ്ട്. കമന്റ്റ് ബോക്സിൽ ഉച്ചയോടു കൂടി പലരും കമന്റുകളുമായി എത്തി. ഇൻസ്റ്റഗ്രാം സ്റ്റോറി പ്രകാരം പ്രയാഗ കഴിഞ്ഞ ദിവസം വരെ സൈബർ സ്‌പെയ്‌സിൽ ആക്റ്റീവ് ആണ്. പോലീസ് ഓം പ്രകാശിനെ പിടികൂടിയ ശേഷം സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് പ്രയാഗയുടെയും ശ്രീനാഥ് ഭാസിയുടെയും പേരുകൾ ഉൾപ്പെട്ടത്
advertisement
5/6
'ചുമ്മാതല്ല കിളി പാറി നടന്നിരുന്നത് അല്ലെ', 'ആ ശ്രീനാഥ് ഭാസി മോനും മോളും അകത്താകുമോ', 'നീ ഓം പ്രകാശ് ന്റെ ആൾ ആണ് എന്നൊക്ക കേൾക്കുന്നു ശെരി ആണോ അകത്തു പോകുമോ' എന്നെല്ലാമാണ് കമന്റുകളിൽ ചിലത്. പ്രയാഗ അടുത്തിടെയായി പോസ്റ്റ് ചെയ്ത പല ചിത്രങ്ങളിലായാണ് കമന്റ്. ലുക്കിന്റെ പേരിലുമുണ്ട് കമന്റ്. 'പ്രയാഗയുടെ മുടിയുടെയും ഡ്രസിങ് സ്റ്റൈലും കണ്ടപ്പോ മുൻപേ ഡൌട്ട് തോന്നിയിരുന്നു. എന്തേലും പറഞ്ഞാൽ സദാചാര പോലീസ് ആയിപ്പോകുന്ന കാലം അല്ലേ എന്നൊരാൾ
advertisement
6/6
രണ്ടു വർഷത്തെ ഇടവേള മതിയാക്കി, പ്രയാഗ 2023ൽ നാല് മലയാള സിനിമകളിൽ വേഷമിട്ടു. കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവർ നായകന്മാരായ എന്താടാ സജി, ഡാൻസ് പാർട്ടി, ബുള്ളറ്റ് ഡയറീസ്, ജമാലിന്റെ പുഞ്ചിരി എന്നീ സിനിമകളിലാണ് പ്രയാഗ അടുത്തിടെ അഭിനയിച്ചത്
മലയാളം വാർത്തകൾ/Photogallery/Buzz/
കിളി പാറി, അകത്തു പോകുമോ... നടി പ്രയാഗ മാർട്ടിന് നേരെ കമന്റ് ആക്രമണം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories