TRENDING:

നടി പ്രിയങ്ക ചോപ്ര ഭർത്താവ് നിക്ക് ജൊനാസിനും മകൾ മാൾട്ടിക്കുമൊപ്പം അയോധ്യയിൽ ദർശനം നടത്തി; ചിത്രങ്ങൾ വൈറൽ

Last Updated:
പ്രിയങ്കയും നിക്കും മകളും ഹോളി ആഘോഷത്തിൽ പങ്കെടുക്കാനാണ് ഇന്ത്യയിലെത്തിയത്
advertisement
1/6
നടി പ്രിയങ്ക ചോപ്ര ഭർത്താവ് നിക്ക് ജൊനാസിനും മകൾ മാൾട്ടിക്കുമൊപ്പം അയോധ്യയിൽ ദർശനം നടത്തി; ചിത്രങ്ങൾ വൈറൽ
മകൾ മാൾട്ടി മേരിയ്ക്കും ഭർത്താവ് നിക്ക് ജൊനാസിനും ഒപ്പം പ്രിയങ്ക ചോപ്ര ഇപ്പോൾ ഇന്ത്യയിലാണ്. പ്രിയങ്കയും കുടുംബവും ഇന്ന് അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി. ഭർത്താവിനും മകൾക്കും അമ്മയ്ക്കുമൊപ്പമാണ് പ്രിയങ്ക ക്ഷേത്രത്തിലെത്തിയത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി
advertisement
2/6
വൈറൽ ബയാനി പങ്കുവെച്ച ചിത്രത്തിൽ മഞ്ഞ സാരിയണിഞ്ഞാണ് പ്രിയങ്കയുള്ളത്. ക്രീം കളറിൽ എംബ്രോഡിയറി വർക്കുള്ള കുർത്തയും പൈജാമയുമാണ് നിക്ക് ജൊനാസിന്റെ വേഷം. മകൾ മാൾട്ടി മേരി പരമ്പരാഗത വസ്ത്രത്തിലാണ് കാണപ്പെട്ടത്.
advertisement
3/6
പ്രിയങ്കയും നിക്കും ഹോളി ആഘോഷത്തിനായാണ് നഗരത്തിലെത്തിയതെന്നാണ് വിവരം. മകൾ മാൾട്ടി മേരിക്കൊപ്പമാണ് ദമ്പതികൾ മുംബൈയിലെത്തിയത്. മാൾട്ടി മേരിയുടെ രണ്ടാം ഇന്ത്യാ സന്ദർശനമാണിത്.
advertisement
4/6
മാർച്ച് 19ന് സംവിധായകൻ ഫർഹാൻ അഖ്തറുടെ വീടിന് മുന്നിൽ വച്ച് പ്രിയങ്കയും നിക്കും ആൾക്കൂട്ട ആക്രമണത്തിന് വിധേയരായിരുന്നു. അത്താഴ വിരുന്നിന് ശേഷം വീടിന് പുറത്തേക്ക് ഇരുവരും എത്തിയപ്പോഴാണ് ആള്‍ക്കൂട്ടം വളഞ്ഞത്. കാറിൽ പാപ്പരാസികൾ ദമ്പതികളെ അപകടകരമായ രീതിയിൽ ക്യാമറകളുമായി പിൻതുടർന്നതും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു
advertisement
5/6
ആലിയ ഭട്ടിനും കത്രീന കൈഫിനുമൊപ്പം ഫർഹാൻ അഖ്തർ ചിത്രമായ ജീ ലേ സാറയിൽ അഭിനയിക്കുന്നുവെന്ന് പ്രിയങ്ക 2021ൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സിനിമ ചിത്രീകരണമടക്കം വൈകി. 2025ൽ സിനിമ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ.
advertisement
6/6

മലയാളം വാർത്തകൾ/Photogallery/Buzz/
നടി പ്രിയങ്ക ചോപ്ര ഭർത്താവ് നിക്ക് ജൊനാസിനും മകൾ മാൾട്ടിക്കുമൊപ്പം അയോധ്യയിൽ ദർശനം നടത്തി; ചിത്രങ്ങൾ വൈറൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories