TRENDING:

ലോകസുന്ദരിപ്പട്ടം നേടിയ നടി..ഇന്ന് 650 കോടിയുടെ സ്വത്തും സ്വകാര്യ ജെറ്റും സ്വന്തമായുള്ള താരം; ഹോളിവുഡ് താരത്തെ വിവാഹം ചെയ്ത ഇന്ത്യൻ നടി!

Last Updated:
ലോകസുന്ദരിപ്പട്ടം നേടുന്ന അഞ്ചാമത്തെ ഇന്ത്യാക്കാരിയാണ് നടി
advertisement
1/9
ലോകസുന്ദരിപ്പട്ടം നേടിയ നടി ഇന്ന്... 650 കോടിയുടെ സ്വത്തും സ്വകാര്യ ജെറ്റും സ്വന്തമായുള്ള താരം
ജനപ്രിയ വിനോദോപാധികളിൽ പ്രധാനപ്പെട്ട ഒന്നാണ് സിനിമ. ഇന്ത്യൻ സിനിമയിലെ താരങ്ങളെ ആരാധകർ ദിനംപ്രതി ആഘോഷിക്കുമ്പോൾ, നായകന്മാരെപ്പോലെ തന്നെ നായികമാരും തങ്ങളുടെ അസാമാന്യ അഭിനയശേഷി കൊണ്ട് സിനിമാലോകത്ത് തരംഗം സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യൻ സിനിമാലോകത്ത് നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി ആരാണെന്ന് അറിയാമോ? അത് ദീപികയോ ആലിയയോ അല്ല അത് മറ്റൊരു നടിയാണ്.
advertisement
2/9
ഇന്ത്യൻ സിനിമയിൽ നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക പ്രിയങ്ക ചോപ്രയാണ് (Priyanka Chopra). ഒരു സിനിമയ്ക്ക് ഏകദേശം 40 കോടി രൂപ വരെയാണ് പ്രിയങ്ക പ്രതിഫലമായി വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ബോളിവുഡിൽ ആദ്യമായി കോടികൾ പ്രതിഫലം വാങ്ങിയ നായികയും പ്രിയങ്ക ചോപ്രയാണ്. ബീഹാറിൽ ജനിച്ച പ്രിയങ്ക, പിന്നീട് ലോകം മുഴുവൻ ശ്രദ്ധിക്കുന്ന താരമായി വളർന്നു. നിലവിൽ ഹോളിവുഡിലും അന്താരാഷ്ട്ര തലത്തിലും സജീവമായി പ്രവർത്തിക്കുന്ന പ്രിയങ്ക, ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
advertisement
3/9
ബോളിവുഡിലെ നായികമാരുടെ പ്രതിഫലം ഉയർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിന് പുറമെ ഹോളിവുഡിലും വിജയകരമായ കരിയറുമായി മുന്നോട്ട് പോവുകയാണ് ഈ മുൻ ലോകസുന്ദരി. ഫോബ്സ് (Forbes) റിപ്പോർട്ട് പ്രകാരം, പ്രിയങ്ക ചോപ്ര ഒരു ചിത്രത്തിനായി ഏകദേശം 40 കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്. ഹോളിവുഡ് പ്രോജക്റ്റുകളിലും അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരത്തിലും പ്രിയങ്ക ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇന്ത്യയിലെ മുൻനിര നായികമാരെക്കാൾ ഉയർന്ന പ്രതിഫലം നേടാൻ അവരെ സഹായിച്ചതായി വിലയിരുത്തപ്പെടുന്നു.
advertisement
4/9
ഇന്ത്യൻ സിനിമയിലേക്ക് വരുമ്പോൾ പ്രിയങ്കയുടെ പ്രതിഫലത്തിൽ കാര്യമായ മാറ്റമുണ്ട്. ഫോബ്സ് (Forbes) റിപ്പോർട്ട് പ്രകാരം, ബോളിവുഡിൽ ഒരു ചിത്രത്തിനായി പ്രിയങ്ക ചോപ്ര വാങ്ങുന്നത് 14 കോടി മുതൽ 20 കോടി രൂപ വരെയാണ്. ബോളിവുഡിൽ നിലവിലുള്ള മറ്റ് മുൻനിര നായികമാരുമായി താരതമ്യം ചെയ്യുമ്പോൾ ഈ തുക ഏറ്റവും ഉയർന്ന പ്രതിഫലങ്ങളിൽ ഒന്നാണ്. ഹോളിവുഡിലെ ഉയർന്ന പ്രതിഫലത്തിന് പുറമെ, ഇന്ത്യൻ സിനിമയിലും പ്രിയങ്ക ചോപ്ര തന്നെയാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിൽ പ്രധാനിയായി തുടരുന്നത്.
advertisement
5/9
താരത്തിന്റെ സിനിമാ ജീവിതത്തിന് അടിത്തറ പാകിയത് തമിഴ് സിനിമയാണ്. 2002-ൽ പുറത്തിറങ്ങിയ 'തമിഴൻ' എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക ചോപ്ര സിനിമാ ലോകത്തേക്ക് എത്തുന്നത്. നടൻ വിജയിയുടെ നായികയായിട്ടായിരുന്നു പ്രിയങ്കയുടെ അരങ്ങേറ്റം. ഈ ചിത്രമാണ് പ്രിയങ്കയുടെ ആദ്യ സിനിമ. തമിഴിൽ നിന്ന് ലഭിച്ച ഈ തുടക്കം, പ്രിയങ്കയുടെ കരിയറിൽ ഒരു നാഴികക്കല്ലായി മാറുകയും പിന്നീട് ബോളിവുഡിലും ലോകസിനിമയിലും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികയായി വളരാൻ അവരെ സഹായിക്കുകയും ചെയ്തു.
advertisement
6/9
'ബർഫി', 'മേരി കോം', 'ബാജിറാവു മസ്താനി', 'ദിൽ ധഡക്നേ ദോ' തുടങ്ങി നിരവധി ചിത്രങ്ങളിലൂടെയാണ് പ്രിയങ്ക ചോപ്ര ബോളിവുഡിൽ തന്റെ സ്ഥാനം ഉറപ്പിച്ചത്. ഈ ചിത്രങ്ങളെല്ലാം ബോക്സോഫീസിൽ മികച്ച വിജയം നേടുകയും താരത്തിന്റെ കരിയർ ഗ്രാഫ് ഉയർത്തുകയും ചെയ്തു.
advertisement
7/9
ബോളിവുഡ് വിട്ട് ഹോളിവുഡിൽ ശ്രദ്ധ കേന്ദ്രീകരിച്ച പ്രിയങ്ക ചോപ്ര, അന്താരാഷ്ട്ര സിനിമയിൽ തന്റേതായ ഇടം ഉറപ്പിച്ചുകഴിഞ്ഞു. നിലവിൽ ഹിന്ദി ചിത്രങ്ങൾ കുറച്ചുകൊണ്ട് ഹോളിവുഡ് പ്രോജക്റ്റുകളിൽ താരം സജീവമായി അഭിനയിച്ചു വരികയാണ്. പ്രിയങ്ക ചോപ്രയുടെ ആദ്യ ഹോളിവുഡ് ചിത്രം 2017-ൽ പുറത്തിറങ്ങിയ 'ബേവാച്ച്' ആയിരുന്നു. ഈ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയം നേടി. 'ബേവാച്ചി'ന് ശേഷം താരം നിരവധി ശ്രദ്ധേയമായ ഹോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചു. 'എ കിഡ് ലൈക് ജേക്ക്', 'ഇസ്നാന്റ് ഇറ്റ് റൊമാന്റിക്', 'വീ ആർ ഹീറോസ്', 'ദി മാട്രിക്സ് റിസറക്ഷൻ', 'ലവ് എഗെയ്ൻ' തുടങ്ങിയവയാണ് പ്രിയങ്ക അഭിനയിച്ച പ്രധാന ഹോളിവുഡ് ചിത്രങ്ങൾ.
advertisement
8/9
പ്രശസ്ത പോപ്പ് ഗായകനും പ്രായത്തിൽ തന്നെക്കാൾ പ്രായത്തിൽ ഇളയവനുമായ നിക്ക് ജോനാസുമായാണ് (Nick Jonas) നടി പ്രിയങ്ക ചോപ്ര വിവാഹിതയായത്. ഇരുവരുടെയും രാജകീയ വിവാഹം രാജസ്ഥാനിലെ ജോധ്പൂരിലുള്ള ഉമൈദ് ഭവൻ കൊട്ടാരത്തിൽ വെച്ചാണ് നടന്നത്. പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹം ആഗോളതലത്തിൽ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇന്ത്യൻ സിനിമാരംഗത്തെയും ഹോളിവുഡ് ലോകത്തെയും പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
advertisement
9/9
പ്രിയങ്ക ചോപ്ര നിലവിൽ ആഡംബരപൂർണ്ണമായ ജീവിതമാണ് നയിക്കുന്നത്. ഏകദേശം 650 കോടി രൂപയുടെ ആസ്തിയുള്ള പ്രിയങ്കയ്ക്ക് സ്വകാര്യ ജെറ്റ്, അമേരിക്കയിൽ രണ്ട് ബംഗ്ലാവുകൾ, വിവിധയിനം ആഡംബര കാറുകൾ എന്നിവയുണ്ട്. ഇതിനിടെ പ്രിയങ്ക ചോപ്രയുടെ ചെറുപ്പകാലത്തെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. ലളിതമായ സാഹചര്യങ്ങളിൽ നിന്ന് ലോകം കീഴടക്കിയ താരത്തിന്റെ വളർച്ചയെ ആരാധകർ അമ്പരപ്പോടെയാണ് നോക്കിക്കാണുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
ലോകസുന്ദരിപ്പട്ടം നേടിയ നടി..ഇന്ന് 650 കോടിയുടെ സ്വത്തും സ്വകാര്യ ജെറ്റും സ്വന്തമായുള്ള താരം; ഹോളിവുഡ് താരത്തെ വിവാഹം ചെയ്ത ഇന്ത്യൻ നടി!
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories