Meena | മറ്റൊരു മരണത്തിനും കാണാത്ത കാഴ്ച; നടി മീനയുടെ മരണശേഷം വീട്ടിലെത്തിയ രാജസേനന്റെ അനുഭവം
- Published by:meera_57
- news18-malayalam
Last Updated:
രാജസേനൻ ചിത്രങ്ങളിലെ ശ്രദ്ധേയ കഥാപാത്രമായി മീന വേഷമിട്ടിട്ടുണ്ട്. 'ദി കാർ' എന്ന സിനിമയ്ക്ക് ശേഷമായിരുന്നു അവരുടെ മരണം
advertisement
1/6

ഹരിപ്പാട്ടെ മാർത്തോമാ സിറിയൻ ക്രിസ്ത്യൻ കുടുംബാംഗമായ മേരി ജോസഫ് മലയാള സിനിമാ പ്രേക്ഷകർക്ക് മീനയാണ് (Meena). കലാനിലയത്തിലും, ഗീത ആർട്ട്സ് ക്ലബിലുമായി നാടകജീവിതം ആരംഭിച്ച മീന, 'കുടുംബിനി' എന്ന മലയാള സിനിമയിലൂടെ മലയാള സിനിമയിൽ ചുവടുവച്ചു. കുടുംബത്തിലെ എട്ടാമത്തെ കുഞ്ഞായിട്ടായിരുന്നു മീനയുടെ ജനനം. മലയാള ചലച്ചിത്രലോകത്ത് സജീവമായിരുന്ന വർഷങ്ങൾ മുഴുവനും മീന അമ്മവേഷങ്ങളുടെ മുഖമായി മാറി. മലയാളത്തിലെ മുൻനിര നായകന്മാരുടെ സിനിമകളിൽ എല്ലാം തന്നെ മീന അഭിനയിച്ചിട്ടുണ്ട്. മീനയുടെ മരണം അന്വേഷിച്ചു വീട്ടിൽ ചെന്ന തന്റെ അനുഭവം രാജസേനൻ (Rajasenan) ഒരഭിമുഖത്തിൽ വ്യക്തമാക്കി
advertisement
2/6
രാജസേനൻ ചിത്രങ്ങളിലെ ശ്രദ്ധേയ കഥാപാത്രമായി മീന വേഷമിട്ടിട്ടുണ്ട്. രാജസേനന്റെ ചിത്രമെങ്കിലും, മീനയുടെ കരിയറിൽ തന്നെ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു 'മേലേപ്പറമ്പിൽ ആൺവീട്'. ഇതിൽ മൂന്നാണ്മക്കളും ഒരു സഹോദരനും ഭർത്താവും ഉണ്ടായിട്ടും, വീട്ടിലെ കഠിനജോലികൾ എല്ലാം തനിയെ ചെയ്തു തീർക്കാൻ വിധിക്കപ്പെട്ട അമ്മയുടെ വേഷം മീന മനോഹരമാക്കി. ഒരു രാത്രി അത്താഴത്തിന് വീട്ടിലെ പുരുഷന്മാർക്കെല്ലാം കൂടി കഞ്ഞിയും അതിനൊപ്പം കഴിക്കാൻ ഉണക്കമുളക് വറുത്തതും നൽകുന്ന കാഴ്ച മലയാള ചലച്ചിത്ര ലോകത്തെ തന്നെ പ്രശസ്തമായ രംഗമാണ് (തുടർന്ന് വായിക്കുക)
advertisement
3/6
അതുപോലെ തന്നെ മറ്റൊരു ചിത്രമാണ് രാജസേനന്റെ 'ദി കാർ'. ജയറാം നായകനായ ഈ സിനിമ ഹിറ്റായിരുന്നു എങ്കിൽ പോലും സിനിമ ഷൂട്ട് ചെയ്ത ശേഷം ഉണ്ടായ സംഭവങ്ങൾ ചലച്ചിത്ര ലോകത്തെ നടുക്കിയിരുന്നു. നിർമാതാവായിരുന്ന അജിത്ത് കാർ അപകടത്തിൽ മരണപ്പെടുന്നതും ഈ സിനിമയ്ക്ക് ശേഷമായിരുന്നു. ചിത്രത്തിൽ ജയറാമും ജനാർദ്ദനനും വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ഉടമയായ ജാനകിയമ്മയുടെ കഥാപാത്രം ചെയ്തത് നടി മീനയാണ്. ഈ സിനിമയ്ക്ക് ശേഷം വിടവാങ്ങിയവരിൽ മറ്റൊരാൾ മീനയായിരുന്നു
advertisement
4/6
'ദി കാർ' സിനിമ ഡബ്ബിങ് ഘട്ടത്തിലായിരുന്നു. ഡബ്ബിങ് പൂർത്തിയാക്കി പോയ ശേഷമായിരുന്നു മീനയുടെ മരണം. അപ്പോൾ അവർ 'അഞ്ചര കല്യാണം' എന്ന സിനിമയുടെ സെറ്റിൽ കുഴഞ്ഞു വീഴുകയായിരുന്നു. എറണാകുളത്തു പോയി രാജസേനൻ അന്തിമോപചാരം അർപ്പിച്ചു. അത് കഴിഞ്ഞ് 'ദി കാറിന്റെ' ഫൈനൽ വർക്കിനായി ചെന്നൈയിൽ ചെന്നു. അവിടെ പോയപ്പോൾ മറ്റൊരു കാര്യം രാജസേനന്റെ ശ്രദ്ധയിൽപ്പെട്ടു. മരണത്തിന് ആൽബം ചെയ്യുന്ന പതിവുണ്ടായിരുന്നു ആ കുടുംബത്തിന്
advertisement
5/6
തന്റെ പ്രിയപ്പെട്ട വല്യമ്മച്ചി മീനയെ അവസാനമായി കാണാൻ സൗദിയിൽ നിന്നും വരാൻ കഴിയാതെപോയ വിവരം സഹോദരിയുടെ മകൻ റോയി കോശി ജോയി ഒരിക്കൽ പറഞ്ഞിരുന്നു. "വല്ല്യമ്മച്ചിയുടെ മരണവാർത്തയറിഞ്ഞ് അന്ന് വീട്ടിലെത്തിയ മോഹൻലാൽ സങ്കടം സഹിക്കാനാവാതെ കാർപോർച്ചിൽ നിന്നു കരഞ്ഞതിനെ കുറിച്ചൊക്കെ അമ്മ ഇപ്പോഴും പറയാറുണ്ട്. മോഹൻലാലുമായി നല്ല സൗഹൃദമുണ്ടായിരുന്നു വല്ല്യമ്മച്ചിയ്ക്ക്. തമിഴകത്ത് കമലഹാസൻ, ജയലളിത എന്നിവരുമായും നല്ല സൗഹൃദം വല്ല്യമ്മച്ചി സൂക്ഷിച്ചിരുന്നു" എന്ന് റോയ് മലയാളം ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി
advertisement
6/6
മീനയുടെ മരണ ആൽബം തുറന്നു നോക്കിയ രാജസേനൻ കണ്ട കാഴ്ച മറ്റൊന്നായിരുന്നു. "ആൽബം തുറന്നു നോക്കുമ്പോൾ, ശാരദാമ്മ, ജയഭാരതി ചേച്ചി, വിധുബാല ഇവരൊക്കെ മീന ചേച്ചിയുടെ മൃതശരീരത്തിൽ വീണു കിടന്ന് കരയുകയാണ്. സിനിമയിൽ ഇങ്ങനെയൊന്നു ഞാൻ വേറെ കണ്ടിട്ടില്ല. അത്രയും സൗഹൃദമായിരുന്നു ആ കാലഘട്ടത്തിലെ സിനിമ. സൗഹൃദത്തേക്കാൾ, പരമമായ സത്യസന്ധമായ സ്നേഹം. വനിതാ ആർട്ടിസ്റ്റുമാർ തമ്മിൽ ഒരു സഹോദരബന്ധം നിലനിന്നു പോന്നു," എന്ന് രാജസേനൻ
മലയാളം വാർത്തകൾ/Photogallery/Buzz/
Meena | മറ്റൊരു മരണത്തിനും കാണാത്ത കാഴ്ച; നടി മീനയുടെ മരണശേഷം വീട്ടിലെത്തിയ രാജസേനന്റെ അനുഭവം