Ram Charan and Upasana| കോളേജ് കാലം മുതലുള്ള പരിചയം, പിന്നെ പ്രണയം, വിവാഹം; രാം ചരൺ-ഉപാസന ലൗവ് സ്റ്റോറി
- Published by:Naseeba TC
- news18-malayalam
Last Updated:
കോളേജ് കാലം മുതൽ അടുത്തറിയാവുന്ന സുഹൃത്തുക്കളാണ് രാം ചരണും ഉപാസനയും
advertisement
1/7

തെന്നിന്ത്യൻ സിനിമയിലെ പവർ കപ്പിളാണ് രാം ചരണും ഉപാസനയും. തെലുങ്ക് സിനിമയിൽ നിന്നും ഇന്ത്യ മുഴുവനും ഓസ്കാർ വേദിയിലും അടക്കം രാം ചരൺ തിളങ്ങിയപ്പോൾ കരുത്തായി ഉപാസനയും കൂടെയുണ്ടായിരുന്നു.
advertisement
2/7
2012 ലായിരുന്നു ഉപാസനയും രാം ചരണും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് പത്ത് വർഷം പിന്നിടുമ്പോൾ ഇരുവരും ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ്.
advertisement
3/7
കോളേജ് കാലം മുതൽ അടുത്തറിയാവുന്ന സുഹൃത്തുക്കളാണ് രാം ചരണും ഉപാസനയും. ചെറിയ പരിചയത്തിൽ നിന്നും അടുത്ത സുഹൃത്തുക്കളും പിന്നീട് പ്രണയവും അത് വിവാഹത്തിലേക്കും എത്തിയ സിനിമാ സ്റ്റൈൽ പ്രണയകഥയും ഇവർക്കുണ്ട്.
advertisement
4/7
കോളേജ് കാലത്താണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് അടുത്ത സുഹൃത്തുക്കളായെങ്കിലും സൗഹൃദത്തിനും അപ്പുറത്തുള്ള ഇഷ്ടം പരസ്പരം ഉണ്ടെന്ന് ഇരുവരും തിരിച്ചറിഞ്ഞത് വളരെ വൈകിയാണെന്ന് ഉപാസന ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
advertisement
5/7
ഉപാസനയോട് പ്രണയമുണ്ടെന്ന് താൻ തിരിച്ചറിഞ്ഞത് മഗധീര എന്ന സിനിമയുടെ ചിത്രീകരണ സമയത്താണെന്ന് രാം ചരണും മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. ഉപാസനയെ കാണാതാരിക്കാൻ കഴിയില്ലെന്ന് മനസ്സിലായത് സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ്.
advertisement
6/7
എങ്കിലും പ്രണയം തുറന്നു പറയാൻ സിനിമയുടെ റിലീസ് വരെ രാംചരൺ കാത്തിരുന്നു. മഗധീര റിലീസ് ആയതിനു ശേഷമാണ് ഇരുവരും ഡേറ്റിങ് ആരംഭിച്ചത്.
advertisement
7/7
വിവാഹത്തിന് ഇരുവരുടേയും വീട്ടുകാർ കൂടി പച്ചക്കൊടി കാണിച്ചതോടെ ആർഭാഢപൂർവം വിവാഹം നടന്നു. 2012 ജൂൺ 14 നായിരുന്നു വിവാഹം.
മലയാളം വാർത്തകൾ/Photogallery/Buzz/
Ram Charan and Upasana| കോളേജ് കാലം മുതലുള്ള പരിചയം, പിന്നെ പ്രണയം, വിവാഹം; രാം ചരൺ-ഉപാസന ലൗവ് സ്റ്റോറി