Salim Kumar | നടൻ അല്ലെങ്കിൽ കർഷകൻ; സലിം കുമാറിന്റെ ആസ്തി എത്രയാണ്?
- Published by:meera_57
- news18-malayalam
Last Updated:
വലിയ രീതിയിൽ സജീവമല്ലെങ്കിലും, സലിം കുമാർ കഥാപാത്രങ്ങൾ മലയാള സിനിയിൽ ഇന്നുമുണ്ട്
advertisement
1/7

വളരെ വർഷങ്ങളായി മലയാളി പ്രേക്ഷകർ ഏറെ ചിരിച്ച തമാശകൾ സൃഷ്‌ടിച്ച നടനാണ് സലിം കുമാർ (Salim Kumar). ഒരുവേള കോമഡി ഉപേക്ഷിച്ച് ക്യാരക്റ്റർ വേഷങ്ങളിലേക്ക് കടന്നതും സലിം കുമാർ അഭിനയ ജീവിതത്തിന്റെ മറ്റൊരു തലത്തിലെത്തി. കഴിഞ്ഞ കുറച്ചു കാലങ്ങളായി മുഖ്യധാരാ മലയാള സിനിമയിൽ വലിയ രീതിയിൽ സജീവമല്ലെങ്കിലും, സലിം കുമാർ കഥാപാത്രങ്ങൾ മലയാള സിനിയിൽ ഇന്നുമുണ്ട്
advertisement
2/7
ഇന്നിപ്പോൾ തന്റെ മുഴുവൻ ചിട്ടവട്ടങ്ങളും കൈകാര്യം ചെയ്യുന്നത് ഭാര്യ സുനിതയാണെന്ന് സലിം കുമാർ പറയുന്നു. വിദേശ പരിപാടിക്ക് പോകുമ്പോൾ പോലും ഭാര്യക്ക് കൂടി ടിക്കറ്റ് വേണമെന്ന് താൻ പറഞ്ഞു എന്ന് സലിം കുമാർ. സലിം കുമാറിനെ കുറിച്ച് ഇപ്പോഴും ആരാധകർ ഗൂഗിളിൽ കയറി തിരയുന്ന നിരവധി കാര്യങ്ങളുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/7
സലിം കുമാറിന്റെ അതേ മുഖഛായ പേറുന്ന മൂത്തമകൻ ചന്തു സലിം കുമാർ 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സിനിമയിലൂടെ മലയാള സിനിമയിൽ തന്റെ ഇടം രേഖപ്പെടുത്തിയിരിക്കുന്നു. മക്കളുടെ പഠനത്തിൽ ശ്രദ്ധ നൽകാൻ ആഗ്രഹിച്ച പിതാവായ സലിം കുമാറിനെ പോലും അതിശയിപ്പിച്ചാണ് മകൻ ചന്തു സിനിമയിലെത്തിയത്
advertisement
4/7
സലിം കുമാറിന്റെ നെറ്റ് വർത്ത് അഥവാ ആസ്തി എത്രയെന്ന് ഇന്റർനെറ്റിൽ കയറി പരതുന്ന ചിലരുണ്ട്. വർഷങ്ങളുടെ അധ്വാനം കൊണ്ട് തനിക്കും ഭാര്യക്കും മക്കൾക്കുമായി അദ്ദേഹം പണികഴിപ്പിച്ച വീടായ 'ലാഫിംഗ് വില്ലയാണ്' സലിം കുമാറിന്റെ ഏറ്റവും വലിയ നിക്ഷേപം
advertisement
5/7
ഒരു കർഷകൻ എന്ന് സ്വയം വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്ന ആളാണ് സലിം കുമാർ. സാധാരണ മനുഷ്യനാണ് താൻ എന്ന് സലിം കുമാർ
advertisement
6/7
സാധാരണഗതിയിൽ ബോളിവുഡ്, ഹോളിവുഡ് സെലിബ്രിറ്റികളും മറ്റും എത്രമാത്രം സ്വത്തിന്റെ ഉടമകളാണെന്ന കാര്യത്തിൽ ഗൂഗിളിൽ സ്ഥിരം അന്വേഷണം നടക്കാറുണ്ട്. എന്നാൽ താൻ അത്തരത്തിൽ കോടീശ്വരൻ അല്ല എന്ന് സലിം കുമാർ, അതിനെക്കുറിച്ച് സംസാരിക്കാൻ പോലും യോഗ്യതയില്ല എന്ന് സ്വയം വിശ്വസിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു
advertisement
7/7
2023 ജൂൺ മാസത്തിൽ സലിം കുമാറിന്റെ ആത്മകഥയായ 'ഈശ്വരാ വഴക്കില്ലല്ലോ' നടന്മാരായ കുഞ്ചാക്കോ ബോബനും രമേശ് പിഷാരടിയും ചേർന്ന് റിലീസ് ചെയ്തിരുന്നു. സ്വന്തം നാടായ പൂയപ്പിള്ളിയിൽ വച്ചായിരുന്നു പുസ്തകപ്രകാശനം
മലയാളം വാർത്തകൾ/Photogallery/Buzz/
Salim Kumar | നടൻ അല്ലെങ്കിൽ കർഷകൻ; സലിം കുമാറിന്റെ ആസ്തി എത്രയാണ്?