TRENDING:

Salim Kumar | അതായിരുന്നു മണിയുടെ അസുഖം; ഡോക്‌ടർ എന്നെ വിളിച്ചു പറഞ്ഞിട്ടും മണി ചികിത്സ തേടിയില്ല: സലിം കുമാർ

Last Updated:
'സിമ്പിൾ ആയി മാറ്റാൻ പറ്റുന്ന അസുഖമായിരുന്നു. പേടി കാരണം അതും കൊണ്ടുനടന്നു': സലിം കുമാർ
advertisement
1/7
Salim Kumar | അതായിരുന്നു മണിയുടെ അസുഖം; ഡോക്‌ടർ എന്നെ വിളിച്ചു പറഞ്ഞിട്ടും മണി ചികിത്സ തേടിയില്ല: സലിം കുമാർ
മലയാള സിനിമയേയും പ്രേക്ഷകരേയും ആരധകരേയും കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു നടൻ കലാഭവൻ മണിയുടേത് (Kalabhavan Mani). അകാലത്തിൽ വിടവാങ്ങുമ്പോൾ മണിക്ക് പ്രായം നാൽപ്പതുകളുടെ പകുതിയേ ആയിരുന്നുള്ളൂ. കുടുകുടെ ചിരിപ്പിക്കുന്ന തമാശകൾ പറഞ്ഞും, നാടൻ പാട്ടുകൾ പാടിയും മണി പ്രേക്ഷരുടെ മനസ്സിൽ ഇടംനേടിയിരുന്നു. ഇന്നും ചുരുളഴിയാത്ത ആ മരണത്തെ ചുറ്റിപ്പറ്റി ദുരൂഹതകൾ മാറിയിട്ടില്ല. മണിയെപ്പറ്റി സലിം കുമാർ ഓർക്കുന്നു
advertisement
2/7
കലാഭവൻ മണിയുടെ സിനിമാ ലോകത്തെ അടുത്ത സുഹൃത്തുക്കളിൽ നാദിർഷാ, ദിലീപ്, സലിം കുമാർ തുടങ്ങിയവർ ഉണ്ടായിരുന്നു. കലാഭവൻ മണിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചും അവസാന നാളത്തെ അവസ്ഥയെപ്പറ്റിയും സലിം കുമാറിന് ചെറിയ സൂചനകൾ നേരത്തെ ലഭിച്ചിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/7
വലുപ്പച്ചെറുപ്പമില്ലാതെ ആരെയും സഹായിക്കുന്ന വിശാലമനസിന് ഉടമയായ കലാഭവൻ മണി പക്ഷേ സ്വന്തം ആരോഗ്യത്തിന് വേണ്ടത്ര പ്രാധാന്യം നൽകിയിരുന്നില്ല. ഒരുവേള മണിയുടെ ഡോക്ടർ സലിം കുമാറിനെ വിളിച്ച് മണിയോട് വന്നു ചികിത്സ എടുക്കണം എന്നും പറയുകയുണ്ടായി
advertisement
4/7
'കുറച്ചൊക്കെ മണിയുടെ നിലപാട് കൊണ്ടായിരുന്നു. ചികിത്സിച്ചിരുന്നില്ല. മണിയോട് വന്നൊന്ന് ട്രീറ്റ് ചെയ്യാൻ പറ എന്ന് ഡോക്ടർ എന്നെ വിളിച്ചു പറയുകയുണ്ടായി...
advertisement
5/7
'എനിക്ക് വന്ന അതേ അസുഖം തന്നെയാണ് അവനും വന്നത്. സിമ്പിൾ ആയി മാറ്റാൻ പറ്റുമായിരുന്നു. പേടി കാരണം അതും കൊണ്ടുനടന്നു. അപ്പോഴും കസേരയിൽ ഇരുന്നു പോലും സ്റ്റേജ് ഷോകൾ ചെയ്തിരുന്നു...
advertisement
6/7
അസുഖമുണ്ടെന്ന കാര്യം മണി അംഗീകരിക്കാൻ തയാറായിരുന്നില്ല. ജനങ്ങൾ എന്തുവിചാരിക്കും, സിനിമാക്കാർ അറിഞ്ഞാൽ അവസരങ്ങൾ നഷ്‌ടമാകുമോ, എന്നെല്ലാമുള്ള ഭയമായിരുന്നിരിക്കാം. യാഥാർഥ്യത്തിന്റെ പാതയിൽ പോയിരുന്നെങ്കിൽ മണി ഇന്നും ജീവിച്ചിരുന്നേനെ,' സലിം കുമാർ പറഞ്ഞു
advertisement
7/7
അഭിമുഖം നടത്തിയ അവതാരക മീര, കലാഭവൻ മണിയുടെ മരണത്തിന് ഒരു മാസം മുൻപ് പോലും രണ്ടു മണിക്കൂർ നീളുന്ന സ്റ്റേജ് ഷോ ചെയ്ത കാര്യം ഓർത്തെടുത്ത് സലിം കുമാറിനോട് പറയുകയുണ്ടായി. 2016 മാർച്ച് മാസം ആറിനായിരുന്നു കലാഭവൻ മണിയുടെ മരണം
മലയാളം വാർത്തകൾ/Photogallery/Buzz/
Salim Kumar | അതായിരുന്നു മണിയുടെ അസുഖം; ഡോക്‌ടർ എന്നെ വിളിച്ചു പറഞ്ഞിട്ടും മണി ചികിത്സ തേടിയില്ല: സലിം കുമാർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories