TRENDING:

പുത്തൻ ലുക്കിൽ സമാന്ത; ഫോട്ടോ ഷൂട്ട് വൈറൽ; 'എന്തൊരഴക്' എന്ന് ആരാധകര്‍

Last Updated:
ബ്ലാക്ക് ഔട്ട്ഫിറ്റിലാണ് സമാന്ത ഇത്തവണ ആരാധകരെ ഞെട്ടിച്ചത്
advertisement
1/6
പുത്തൻ ലുക്കിൽ സമാന്ത; ഫോട്ടോ ഷൂട്ട് വൈറൽ; 'എന്തൊരഴക്' എന്ന് ആരാധകര്‍
തെന്നിന്ത്യൻ താരം സമാന്ത റൂത്ത് പ്രഭുവിന്റെ പുത്തൻ ഫോട്ടോ ഷൂട്ട് വൈറലായി. 36കാരിയായ സമാന്ത ബ്ലേസറിന് താഴെ ടോപ്പ്ലെസ് ആയി പോസ് ചെയ്തപ്പോൾ ആരാധകരുടെ നെഞ്ചിടിപ്പിന് വേഗം കൂടി. ബ്ലാക്ക് ഔട്ട്ഫിറ്റിലാണ് സമാന്ത ഇത്തവണ ആരാധകരെ ഞെട്ടിച്ചത്. (Image: Samantha Ruth Prabhu/ instagramm)
advertisement
2/6
കോട്ടും പാന്റും മാത്രമാണ് സമാന്തയുടെ വേഷം. ഷർട്ട് ലെസ് ലുക്കിന് ഹൈലൈറ്റ് നൽകാൻ തെരഞ്ഞെടുത്തത് ലൂസ് പാന്റും. തിളക്കമുള്ള മെറ്റീരിയലാണ് വസ്ത്രത്തിന്റേത്. ജാക്കറ്റിൽ പോക്കറ്റും വലിയ ബട്ടനുകളും നൽകിയിട്ടുണ്ട്. ഗുച്ചി എന്ന ബ്രാൻഡിന്റെ വസ്ത്രമാണ് താരം അണിഞ്ഞിരിക്കുന്നത്. (Image: Samantha Ruth Prabhu/ instagram)
advertisement
3/6
വസ്ത്രത്തിന് യോജിച്ച വിധത്തിൽ സിംപിൾ മേക്കപ്പിലാണ് സമാന്ത ക്യാമറക്ക് മുന്നിലെത്തിയത്. കൈകളില്‍ സിൽവർ പ്ലാറ്റിനം ജുവലറി അണിഞ്ഞിരിക്കുന്നു. സെലിബ്രറ്റി സ്റ്റൈലിസ്റ്റും ഫാഷൻ ഡിസൈനറുമായ പ്രീതം ജുകൽക്കറാണ് സമാന്തയുടെ പുത്തൻ ലുക്കിന് പിന്നില്‍. (Image: Samantha Ruth Prabhu/ instagram)
advertisement
4/6
'ഇത് ഫാഷനാണ് കുട്ടി!' എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റുമായെത്തുന്നത്. എന്തൊരഴകാണ്, സ്റ്റൈലിഷ് ലുക്ക് എന്നെല്ലാം ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. എന്നാൽ ഷെർട്ട് ലെസ് വ്സത്രത്തിന് വിമർശനവും ഉയരുന്നുണ്ട്. (Image: Samantha Ruth Prabhu/ instagram)
advertisement
5/6
മനോജ് ബാജ്‌പേയിക്കൊപ്പം അഭിനയിച്ച ഫാമിലി സീസൺ 2 എന്ന വെബ് സീരീസിലെ പ്രകടനം സമാന്തക്ക് വളരെയധികം പ്രശസ്തി നേടിക്കൊടുത്തു. ഒടിടി പ്ലാറ്റ്‌ഫോമായ പ്രൈം വീഡിയോയിൽ സീരീസ് സ്ട്രീം ചെയ്തു. (Image: Samantha Ruth Prabhu/ instagram)
advertisement
6/6
വരുൺ ധവാനൊപ്പം അഭിനയിക്കുന്ന സിറ്റാഡൽ: ഹണ്ണി ബണ്ണി എന്ന വരാനിരിക്കുന്ന ആക്ഷൻ ത്രില്ലർ പരമ്പരയിലാണ് സമാന്ത അടുത്തതായി അഭിനയിക്കുന്നത്. രാജും ഡികെയും ചേർന്ന് സംവിധാനം ചെയ്ത പരമ്പര പ്രൈം വീഡിയോയിൽ ഉടൻ സ്ട്രീം ചെയ്യും. റിലീസ് തീയതിക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
മലയാളം വാർത്തകൾ/Photogallery/Buzz/
പുത്തൻ ലുക്കിൽ സമാന്ത; ഫോട്ടോ ഷൂട്ട് വൈറൽ; 'എന്തൊരഴക്' എന്ന് ആരാധകര്‍
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories