TRENDING:

Samantha |ചുവപ്പ് സാരിയിൽ അതിസുന്ദരിയായി രാജിന്റെ തോളോട് ചേർന്ന് സാമന്ത: വിവാഹ ചിത്രങ്ങൾ‌ കാണാം

Last Updated:
രാജിൻ്റെ ആദ്യഭാര്യ ശ്യാമിലി ഡേയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ ഞായറാഴ്ച രാത്രിയോടെ ഇരുവരും ഉടൻ വിവാഹിതരാവുമെന്ന് പ്രചാരണമുണ്ടായിരുന്നു
advertisement
1/7
Samantha |ചുവപ്പ് സാരിയിൽ അതിസുന്ദരിയായി രാജിന്റെ തോളോട് ചേർന്ന് സാമന്ത: വിവാഹ ചിത്രങ്ങൾ‌ കാണാം
തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭു സംവിധായകൻ രാജ് നിദിമോറുവിനെ വിവാഹം ചെയ്തു. കോയമ്പത്തൂരിലെ ഇഷാ യോഗ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തിൽ തിങ്കളാഴ്ച രാവിലെ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ 30-ഓളം പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തതെന്നാണ് റിപ്പോർട്ട്.
advertisement
2/7
വിവാഹശേഷം പങ്കാളി രാജ് നിദിമോറുവിനൊപ്പമുള്ള ചിത്രങ്ങൾ സാമന്ത തൻ്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴി പങ്കുവെച്ചു. വിവാഹ തീയതി മാത്രമാണ് ചിത്രങ്ങൾക്ക് ക്യാപ്ഷനായി നൽകിയിരിക്കുന്നത്.
advertisement
3/7
പരമ്പരാഗത ഇന്ത്യൻ വിവാഹ വേഷത്തിലാണ് ഇരുവരും ചിത്രങ്ങളിലുള്ളത്. ചുവപ്പ് നിറത്തിലുള്ള സാരിയാണ് സാമന്ത വിവാഹ ചടങ്ങിൽ ധരിച്ചിരിക്കുന്നത്. രാജ് സാമന്തയെ വിവാഹ മോതിരം അണിയിക്കുന്നതും, സാമന്ത രാജിൻ്റെ തോളോട് ചേർന്ന് നിൽക്കുന്നതും കൈപിടിച്ച് ക്ഷേത്രത്തിന് പുറത്തേക്ക് വരുന്നതുമായ രംഗങ്ങൾ ചിത്രങ്ങളിലുണ്ട്.
advertisement
4/7
വിവാഹം അറിയിച്ചുകൊണ്ടുള്ള പോസ്റ്റിന് ആശംസകളുമായി ആരാധകരും സിനിമാ രംഗത്തെ സഹപ്രവർത്തകരും എത്തി. മലയാളി നടി അനുപമ പരമേശ്വരൻ അടക്കമുള്ളവർ ദമ്പതികൾക്ക് ആശംസകൾ നേർന്നു.
advertisement
5/7
സാമന്തയും രാജും പ്രണയത്തിലാണെന്ന് ഏറെക്കാലമായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. രാജിനൊപ്പമുള്ള ചിത്രങ്ങൾ സാമന്ത പതിവായി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ടായിരുന്നു.
advertisement
6/7
രാജിൻ്റെ ആദ്യഭാര്യ ശ്യാമിലി ഡേയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ ഞായറാഴ്ച രാത്രിയോടെ ഇരുവരും ഉടൻ വിവാഹിതരാവുമെന്ന് പ്രചാരണമുണ്ടായിരുന്നു. 2022-ലാണ് രാജും ശ്യാമിലിയും വേർപിരിഞ്ഞത്.
advertisement
7/7
തെലുങ്ക് നടൻ നാഗ ചൈതന്യയായിരുന്നു സാമന്തയുടെ ആദ്യപങ്കാളി. നാല് വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞിരുന്നു. നാഗ ചൈതന്യ പിന്നീട് നടി ശോഭിത ധുലിപാലയെ വിവാഹം ചെയ്തിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
Samantha |ചുവപ്പ് സാരിയിൽ അതിസുന്ദരിയായി രാജിന്റെ തോളോട് ചേർന്ന് സാമന്ത: വിവാഹ ചിത്രങ്ങൾ‌ കാണാം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories