Saniya Iyappan | ഇത്രയും കടുത്ത തീരുമാനം വേണമായിരുന്നോ, സാനിയാ! മോഹിപ്പിക്കുന്ന അവസരത്തോട് ഗുഡ്ബൈ പറഞ്ഞ് സാനിയ അയ്യപ്പൻ
- Published by:user_57
- news18-malayalam
Last Updated:
ഞെട്ടിക്കുന്ന തീരുമാനവുമായി നടി സാനിയ അയ്യപ്പൻ. ആ തീരുമാനം ആരാധകരുമായി പങ്കിട്ട് സാനിയ
advertisement
1/9

സിനിമയും നൃത്തവും എല്ലാം ചേർന്നുള്ള ജീവിതം ആഘോഷമാക്കുന്ന സാനിയ അയ്യപ്പനെയാണ് (Saniya Iyappan) എപ്പോഴും പൊതുവേദികളിൽ കാണാൻ സാധിക്കുക. സോഷ്യൽ മീഡിയ നോക്കിയാലും അങ്ങനെ തന്നെ. തുടക്കത്തിലേ നായികയായാണ് സാനിയ ആരംഭം കുറിച്ചത്. 'ക്വീൻ' എന്ന ചിത്രത്തിൽ വിദ്യാർത്ഥിനിയുടെ വേഷമായിരുന്നു സാനിയ അയ്യപ്പന്. പിന്നെ ജാൻവിക്കും പ്രേക്ഷകർ അതിന്റെ ഇരട്ടിയിലധികം സ്നേഹം നൽകി
advertisement
2/9
അധികനാളാവുന്നില്ല, സാനിയ സ്വപ്നം പോലെ ഒരു അവസരം ലഭിച്ച വിവരം അവരുടെ പ്രേക്ഷകരെയും ആരാധകരെയും അറിയിച്ചിട്ട്. വിദേശപഠനത്തിനുള്ള അവസരമാണ് സാനിയ സ്വന്തമാക്കിയത്. അതും യു.കെയിൽ (തുടർന്ന് വായിക്കുക)
advertisement
3/9
യൂണിവേഴ്സിറ്റി ഫോർ ദി ക്രീയേറ്റീവ് ആർട്സ് എന്ന സർവകലാശാലയിൽ ബിരുദം നേടാനുള്ള അവസരമാണ് സാനിയക്ക് ലഭിച്ചത്. മൊത്തം മൂന്നു വർഷത്തെ കോഴ്സ്. ബി.എ. (ഓണേഴ്‌സ്) ആക്ടിങ് ആൻഡ് പെർഫോമൻസ് എന്ന വിഷയമാണ് സാനിയ അയ്യപ്പൻ തിരഞ്ഞെടുത്തത്
advertisement
4/9
ലണ്ടനിൽ അടിച്ചുപൊളിക്കുന്ന ചിത്രങ്ങളും സാനിയ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ എത്തിച്ചു. പൊതുവേ വിദേശയാത്രകൾ ഇഷ്‌ടപ്പെടുന്ന കൂട്ടത്തിലാണ് സാനിയ അയ്യപ്പൻ
advertisement
5/9
തീരുമാനം കേട്ട ആരാധകരും സാനിയയെ പ്രോത്സാഹിപ്പിച്ചു. എങ്കിൽ, ആരും എടുക്കാത്ത കഠിന തീരുമാനം എടുത്തിരിക്കുന്നു സാനിയ അയ്യപ്പൻ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് സാനിയ അത് പോസ്റ്റ് ചെയ്തത്
advertisement
6/9
പഠനം മൂന്ന് വർഷത്തേക്കായതിനാൽ, സിനിമയെ പൂർണമായും ഉപേക്ഷിക്കാൻ സാനിയ തയാറായില്ല. വരാനിരിക്കുന്ന ചിത്രം എമ്പുരാനിലും സാനിയക്ക് റോളുണ്ട്. സർവകലാശാലയിൽ ലീവ് എത്രത്തോളം ലഭിക്കും എന്നന്വേഷിച്ചു
advertisement
7/9
പഠനവും സിനിമയുടെ ഡേറ്റും തമ്മിൽ ചേരാതായതും സാനിയക്ക് ലീവ് നിഷേധിക്കപ്പെട്ടു. കടുത്ത തീരുമാനം എടുക്കേണ്ടി വന്നു
advertisement
8/9
'ഗിയർ മാറ്റാൻ സമയമായി എന്ന് ഞാൻ മനസിലാക്കി. എന്റെ ഹൃദയം എവിടെയാണോ, അവിടേയ്ക്ക് ഞാൻ മടങ്ങി' എന്നാണ് സാനിയ അയ്യപ്പൻ ആ തീരുമാനത്തെ വാക്കുകളിൽ കുറിച്ചത്
advertisement
9/9
ഒരു വലിയ കഥയെ കുറച്ചു വാക്കുകളിൽ ഒതുക്കിയ സാനിയ അയ്യപ്പൻറെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണിത്. ലണ്ടൻ ഉപരിപഠനത്തിനു ക്ഷണിച്ചെങ്കിലും, സിനിമയോടുള്ള സ്നേഹത്തിനു മറ്റു പ്ലാനുകളാണ് ഉണ്ടായിരുന്നത് എന്ന് സാനിയ പറയുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Saniya Iyappan | ഇത്രയും കടുത്ത തീരുമാനം വേണമായിരുന്നോ, സാനിയാ! മോഹിപ്പിക്കുന്ന അവസരത്തോട് ഗുഡ്ബൈ പറഞ്ഞ് സാനിയ അയ്യപ്പൻ