TRENDING:

'ഗിയര്‍ മാറ്റേണ്ട സമയമായി; എന്റെ ഹൃദയം എവിടെയാണോ അവിടേക്ക് ഞാന്‍ തിരിച്ചുവരുന്നു'; സാനിയ അയ്യപ്പൻ

Last Updated:
ലണ്ടനിലെ ഉപരിപഠനം ഉപേക്ഷിച്ച് സാനിയ
advertisement
1/6
'ഗിയര്‍ മാറ്റേണ്ട സമയമായി; എന്റെ ഹൃദയം എവിടെയാണോ അവിടേക്ക് ഞാന്‍ തിരിച്ചുവരുന്നു'; സാനിയ അയ്യപ്പൻ
സിനിമാപ്രേമികളുടെ മനം കവര്‍ന്ന നടിയാണ് സാനിയ അയ്യപ്പന്‍. എന്നും വ്യത്യസ്തമായ ലുക്കിൽ എത്തി ആരാധകരുടെ മനസ്സ് കീഴടക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ആരാധകരുടെ ഇടയിൽ ചർച്ചയാക്കുന്നത്.
advertisement
2/6
അടുത്തിടെയാണ് താരം സിനിമയില്‍ നിന്ന് ഇടവേളയെടുക്കുന്നതായി അറിയിച്ചത്. ലണ്ടനില്‍ ഉപരിപഠനത്തിന് പോകുന്നതിനായിട്ടാണ് താരം ബ്രേക്കെടുത്തത്. എന്നാല്‍ ഇപ്പോള്‍ സിനിമയിലേക്ക് തിരിച്ചുവരുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് താരം. ഏതായാലും താരത്തിന്റെ പോസ്റ്റ് കണ്ട സന്തോഷത്തിലാണ് ആരാധകർ.
advertisement
3/6
യുകെയിലെ യൂണിവേഴ്‌സിറ്റി ഫോര്‍ ദി ക്രീയേറ്റീവ് ആര്‍ട്‌സ് എന്ന സര്‍വകലാശാലയില്‍ ബിരുദം നേടാനുള്ള അവസരമാണ് സാനിയക്ക് ലഭിച്ചത്. മൊത്തം മൂന്നു വര്‍ഷമാണ് കോഴ്‌സ് ഉള്ളത്.
advertisement
4/6
ബിഎ (ഓണേഴ്സ്) ആക്ടിങ് ആന്‍ഡ് പെര്‍ഫോമന്‍സ് എന്ന വിഷയമാണ് സാനിയ അയ്യപ്പന്‍ തെരഞ്ഞെടുത്തത്.
advertisement
5/6
വരാനിരിക്കുന്ന പല ചിത്രത്തിലും താരത്തിനു അവസരം ലഭിച്ചിരുന്നു. ഇത് ഒഴിവാക്കാന്‍ പറ്റാത്തതിനാലാണ് സാനിയ സിനിമ ലോകത്തേക്ക് തന്നെ തിരിച്ചുവരവ് നടത്തുന്നത്. താരത്തിന്റെ തിരിച്ചുവരവിനെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.
advertisement
6/6
താരം കുറിച്ചത് ഇങ്ങനെ: ഉന്നത വിദ്യാഭ്യാസത്തിനായി ലണ്ടന്‍ എന്നെ വിളിച്ചു. പക്ഷേ സിനിമയോടുള്ള എന്റെ സ്‌നേഹത്തിന് മറ്റ് പദ്ധതികളുണ്ടായിരുന്നു. എന്റെ അധ്യായന ദിനങ്ങളും സിനിമയുടെ ഷെഡ്യൂളും ക്ലാഷ് ആയി. ലീവും കിട്ടിയില്ല. അതിനാല്‍ ഗിയര്‍ മാറ്റേണ്ട സമയമായെന്ന് എനിക്ക് മനസിലായി. എന്റെ ഹൃദയം എവിടെയാണോ അവിടേക്ക് ഞാന്‍ തിരിച്ചുവരുന്നു. - എന്നാണ് സാനിയ കുറിച്ചത്.
മലയാളം വാർത്തകൾ/Photogallery/Buzz/
'ഗിയര്‍ മാറ്റേണ്ട സമയമായി; എന്റെ ഹൃദയം എവിടെയാണോ അവിടേക്ക് ഞാന്‍ തിരിച്ചുവരുന്നു'; സാനിയ അയ്യപ്പൻ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories