അശ്ലീല പരാമർശ വിവാദത്തിൽ ഉണ്ണി മുകുന്ദനോട് പരസ്യമായി മാപ്പു പറഞ്ഞ് ഷെയ്ൻ നിഗം
- Published by:Rajesh V
- news18-malayalam
Last Updated:
തമാശയായി പറഞ്ഞതാണെന്നും ഒരാളെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഷെയ്ൻ നിഗം വ്യക്തമാക്കി. ഇത് വ്യക്തമാക്കികൊണ്ട് ഉണ്ണിമുകുന്ദന് മെസേജും അയച്ചിരുന്നു. ഇത്തരം കാര്യങ്ങളിൽ മറുപടി പറയുമ്പോൾ ഇനി കൂടുതൽ ശ്രദ്ധിക്കുമെന്നും ഷെയ്ൻ പറഞ്ഞു
advertisement
1/6

ദുബായ്: നടൻ ഉണ്ണി മുകുന്ദനോടും അദ്ദേഹത്തിന്റെ ആരാധകരോടും പരസ്യമായി മാപ്പുപറഞ്ഞ് നടൻ ഷെയ്ൻ നിഗം. ഉണ്ണി മുകുന്ദൻ ഫിലിംസ് പ്രൊഡക്ഷൻ ഹൗസിനെ (UMF) കുറിച്ച് നടത്തിയ പരാമർശത്തിലാണ് ഷെയ്ൻ ദുബായിൽവച്ച് മാപ്പ് പറഞ്ഞത്.
advertisement
2/6
ഉണ്ണിമുകുന്ദന്റെ നിർമാണ കമ്പനിയെ കുറിച്ച് ഷെയ്ൻ അശ്ലീല പരാമർശം നടത്തിയെന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ അടക്കമുള്ള വിമർശനം. തമാശയായി പറഞ്ഞതാണെന്നും ഒരാളെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഷെയ്ൻ നിഗം വ്യക്തമാക്കി. ഇത് വ്യക്തമാക്കികൊണ്ട് ഉണ്ണിമുകുന്ദന് മെസേജും അയച്ചിരുന്നു. ഇത്തരം കാര്യങ്ങളിൽ മറുപടി പറയുമ്പോൾ ഇനി കൂടുതൽ ശ്രദ്ധിക്കുമെന്നും ഷെയ്ൻ പറഞ്ഞു.
advertisement
3/6
നടൻ ഷെയ്ൻ നിഗം ഒരു അഭിമുഖത്തിൽ നടൻ ഉണ്ണി മുകുന്ദനെക്കുറിച്ച് പറഞ്ഞത് വലിയ രീതിയിൽ ചർച്ചയായിരുന്നു. പുതിയ ചിത്രം ലിറ്റിൽ ഹാർട്ട്സ് ചിത്രത്തിന്റെ പ്രമോഷനിടെയാണ് വിവാദപ്രതികരണമുണ്ടായത്.
advertisement
4/6
ചിത്രത്തിലെ നടി മഹിമ നമ്പ്യാർക്ക് ഏറ്റവും ചേരുന്നത് ആരാണ് എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു താരം. മഹിമയും ഉണ്ണി മുകുന്ദനുമാണ് ഏറ്റവും ചേരുന്നത് എന്നാണ് ഷെയിൻ പറഞ്ഞത്. 'ഉംഫ്' എന്ന വാക്കാണ് ഉണ്ണി മുകുന്ദന് പകരം താരം ഉപയോഗിച്ചത്. ഉണ്ണി മുകുന്ദൻ ഫിലിംസിനെ(UMF)നെ പരിഹസിക്കാനായി സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്ന വാക്കാണ് ഇത്. ഇതാണ് വിവാദമായത്.
advertisement
5/6
സമൂഹ മാധ്യമങ്ങളിൽ തന്റെ മാതാവിനെതിരെയുണ്ടായ അധിക്ഷേപങ്ങളെക്കുറിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും വാർത്താസമ്മേളനത്തിൽ ഷെയ്ൻ നിഗം അറിയിച്ചു. തന്നെ മട്ടാഞ്ചേരി ഗ്യാങ് എന്ന് വിശേഷിപ്പിക്കുന്നതിൽ അടിസ്ഥാനമില്ല. അങ്ങനെയൊരു ഗ്യാങ്ങിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും മട്ടാഞ്ചേരിയിൽ കളിച്ചു വളർന്ന ആളാണ് താനെന്നും ഷെയ്ൻ കൂട്ടിച്ചേർത്തു.
advertisement
6/6
പുതിയ ചിത്രമായ ലിറ്റിൽ ഹാർട്‌സിന്റെ ഗൾഫ് റിലീസുമായി ബന്ധപ്പെട്ടായിരുന്നു വാർത്താ സമ്മേളനം. നടി മഹിമ നമ്പ്യാരും നിർമാതാവ് സാന്ദ്രാ തോമസും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഈ മാസം 7നാണ് ലിറ്റിൽ ഹാർട്‌സ് തിയേറ്ററുകളിലെത്തുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
അശ്ലീല പരാമർശ വിവാദത്തിൽ ഉണ്ണി മുകുന്ദനോട് പരസ്യമായി മാപ്പു പറഞ്ഞ് ഷെയ്ൻ നിഗം