Shoaib Malik | ഒരു മകനുണ്ടെന്ന് മറന്നു പോയോ ഷോയിബ്? പുനർവിവാഹത്തിന് ശേഷം കുഞ്ഞ് നേരിടുന്ന അവസ്ഥ എന്തെന്ന് റിപ്പോർട്ട് പുറത്ത്
- Published by:user_57
- news18-malayalam
Last Updated:
ഷോയിബ് മാലിക്കിന് ഇത് മൂന്നാം വിവാഹമാണ്. ആദ്യഭാര്യയെ വിവാഹമോചനം ചെയ്ത ശേഷമാണ് ഷോയിബ് സാനിയ മിർസയെ ഭാര്യയാക്കിയത്
advertisement
1/8

ക്രിക്കറ്റ് താരം ഷോയിബ് മാലിക്കിന്റെ (Shoaib Malik) പുനർവിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായി മാറിയ നാളുകളാണ് കടന്നു പോയത്. ഇന്ത്യൻ ടെന്നീസ് താരമായ സാനിയ മിർസയുമായുള്ള (Sania Mirza) വിവാഹമോചന ശേഷം ഷോയിബ് മാലിക്ക് സന ജാവേദ് എന്ന അഭിനേത്രിയെ വിവാഹം ചെയ്യുകയായിരുന്നു. സാനിയ, ഷോയിബ് ബന്ധത്തിൽ ഒരു മകനുണ്ട്. വിവാഹശേഷം നിരവധി വാർത്തകളാണ് പുറത്തുവന്നത്
advertisement
2/8
സാനിയ മറ്റൊരു ക്രിക്കറ്റ് താരമായ മുഹമ്മദ് ഷമിയെ വിവാഹം ചെയ്യാൻ പോകുന്നു എന്ന തരത്തിൽപ്പോലും വാർത്തയുണ്ടായി. എന്നാലിത് വ്യാജമെന്ന് പിന്നീട് തെളിയുകയും ചെയ്തു. പുനർവിവാഹം ഏറ്റവുമധികം ബാധിച്ചത് സാനിയ, ഷോയിബ് മകനായ ഇസാനെയാണ് എന്ന് ഏറ്റവും പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നു (തുടർന്ന് വായിക്കുക)
advertisement
3/8
ഷോയിബ് മാലിക്കിന് ഇത് മൂന്നാം വിവാഹമാണ്. ആദ്യഭാര്യയെ വിവാഹമോചനം ചെയ്ത ശേഷമാണ് ഷോയിബ് സാനിയ മിർസയെ ഭാര്യയാക്കിയത്. ഏറെ നാളുകളായി ഈ ബന്ധവും അറ്റുപോകുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ സജീവമായിരുന്നു. പൊടുന്നനെയാണ് വീണ്ടും വിവാഹിതനായി ഷോയിബ് ഏവരെയും ഞെട്ടിച്ചത്
advertisement
4/8
അടുത്തിടെ ഫറാ ഇഖ്രാറിന്റെ യൂട്യൂബ് ചാനലിൽ സമാ ടി.വി. ജേർണലിസ്റ് നയീം ഹനീഫ് സാനിയ മിർസയുമായി സംസാരിച്ച ശേഷം ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഷോയിബ് - സന വിവാഹശേഷം അവർ തമ്മിൽ ഉണ്ടായ സംഭാഷണത്തിന് ശേഷമാണ് ഈ വെളിപ്പെടുത്തലുകൾ പുറത്തുവന്നിട്ടുള്ളത്
advertisement
5/8
അച്ഛൻ വീണ്ടും വിവാഹിതനായതും കുഞ്ഞിന് സ്കൂളിൽ ഏറെ പ്രയാസങ്ങൾ സഹിക്കേണ്ടി വരുന്നത്രേ. കുട്ടി കടുത്ത മാനസിക സമ്മർദത്തിലൂടെ കടന്നു പോകുന്നു. വിവാഹ പ്രഖ്യാപനം നടന്നതോടു കൂടി കുട്ടി ഏറെ കളിയാക്കലുകൾ സഹിക്കേണ്ടാതായി വരുന്നു
advertisement
6/8
ഷോയിബ് മാലിക്കിന്റെ വിവാഹശേഷം കുട്ടി സ്കൂളിൽ പോകുന്നത് നിർത്തി എന്നും ഈ വെളിപ്പെടുത്തലിൽ പറയുന്നു. കുഞ്ഞിന്റെ മാനസികാരോഗ്യത്തെ ഓർത്ത് സാനിയ മിർസ ഏറെ ആകുലപ്പെടുന്നു എന്നും റിപ്പോർട്ടിലുണ്ട്
advertisement
7/8
ജനുവരി മാസം ഇരുപതിനായിരുന്നു ഷോയിബ് മാലിക്ക് വിവാഹവാർത്ത പ്രഖ്യാപിച്ചത്. വിവാഹശേഷം സാനിയ മിർസയുടെ സഹോദരി സോഷ്യൽ മീഡിയയിൽ പ്രതികരിക്കുകയുണ്ടായി
advertisement
8/8
തന്റെ സഹോദരി എന്നും അവരുടെ സ്വകാര്യ വിവരങ്ങൾ സ്വകാര്യമായി സൂക്ഷിച്ച വ്യക്തിയാണെന്നും, വിവാഹമോചനം നടന്നിട്ട് മാസങ്ങൾ പലത് പിന്നിട്ടു എന്നുമായിരുന്നു അനം മിർസയുടെ വിശദീകരണം
മലയാളം വാർത്തകൾ/Photogallery/Buzz/
Shoaib Malik | ഒരു മകനുണ്ടെന്ന് മറന്നു പോയോ ഷോയിബ്? പുനർവിവാഹത്തിന് ശേഷം കുഞ്ഞ് നേരിടുന്ന അവസ്ഥ എന്തെന്ന് റിപ്പോർട്ട് പുറത്ത്