ഒരു ലക്ഷം ഫോളോവേഴ്സ് കഴിഞ്ഞാൽ പണക്കൊയ്ത്ത്; ഇൻഫ്ലുവെൻസർമാരുടെ വരുമാന റിപ്പോർട്ട് പുറത്ത്
- Published by:meera_57
- news18-malayalam
Last Updated:
സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാർ എന്ന നിലയിൽ പ്രശസ്തരാകുന്നവർ സമ്പാദിക്കുന്നത് ലക്ഷങ്ങൾ. റിപ്പോർട്ട് പുറത്ത്
advertisement
1/4

പണ്ടുകാലങ്ങളിൽ മുത്തശ്ശിമാർ പറഞ്ഞു തന്നിരുന്ന നുറുങ്ങു വിദ്യകൾ, അല്ലെങ്കിൽ മക്കളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചെറിയ കാര്യങ്ങൾ, എല്ലാപേർക്കും അറിയാൻ കഴിയാത്ത ചില പാചക പരീക്ഷണങ്ങൾ. യൂട്യൂബ് ഒന്ന് തുറന്നാൽ, ഇതെല്ലാം ഒരു കുടക്കീഴിൽ റെഡി. കേരളത്തിനകത്തും പുറത്തുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാർ (social media influencer) എന്ന പേരിൽ അറിയപ്പെടുന്ന സെലിബ്രിറ്റികൾ ഇത്തരം നുറുങ്ങുകളിലൂടെ വർഷാവർഷം കൊയ്യുന്നത് കോടികൾ. പഠിച്ച് ബിരുദവും ബിരുദാനന്ദ ബിരുദവും നേടുന്ന മിടുക്കരെക്കാൾ, സ്വന്തം വീടും പരിസരവും പോലും മികച്ച ലൊക്കേഷനുകളാക്കി മാറ്റി ഇവർ സമ്പാദിക്കുന്ന രീതിക്ക് രാജ്യമെമ്പാടും വൻ സ്വീകാര്യതയാണുള്ളത്
advertisement
2/4
സ്വന്തം വീട്ടിൽ സംഭവിക്കുന്ന കാര്യങ്ങൾ പോലും കണ്ടന്റ് ആയി പകർത്തി പോസ്റ്റ് ചെയ്യുന്ന ഇൻഫ്ലുവെൻസർമാരുടെ എണ്ണം രാജ്യത്ത് 40.6 ലക്ഷം കടന്നതായി 'കേരള കൗമുദി' റിപ്പോർട്ട് ചെയ്യുന്നു. ക്വറൂസ് എന്ന ഇൻഫ്ലുവെൻസർ മാർക്കറ്റിംഗ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോം പുറത്തുവിട്ട വിവരത്തെ അധികരിച്ചാണ് റിപ്പോർട്ട്. ഇതിൽ മികച്ച മാതാപിതാക്കൾ ആകാൻ ടിപ്പുകൾ പറഞ്ഞുകൊടുക്കുന്ന ഇൻഫ്ലുവെൻസർമാരുടെ എണ്ണം മാത്രം 3.62 ലക്ഷം ഉണ്ടത്രേ. ഉന്നത ബിരുദവും മറ്റും കരസ്ഥമാക്കിയ ശേഷമാകും ഇവരിൽപ്പലരും ഇൻഫ്ലുവെസ്സറുടെ തൊഴിൽ സ്വീകരിക്കുക (തുടർന്ന് വായിക്കുക)
advertisement
3/4
കോവിഡ് കാലത്താണ് ഈ ഇൻഫ്ലുവെൻസർമാരുടെ എണ്ണം വർധിച്ചതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ട്രാവൽ, ഫാമിലി വ്ലോഗർമാരുടെ എണ്ണം വർധിച്ചതും ഈ കാലയളവിൽ തന്നെ. ഏറ്റവുമധികം പേര് വരുമാനമുണ്ടാക്കുന്ന പ്ലാറ്റ്‌ഫോം യൂട്യൂബ് എന്ന് വ്യക്തം. വീടും വീട്ടുകാര്യങ്ങളും മറ്റും പങ്കിടുന്നവർ ഉണ്ടെങ്കിലും, ഗെയിമിംഗ് ഇൻഫ്ലുവെൻസർമാരുടെ വളർച്ച അതിവേഗമാണ്. 2020-2022 കാലയളവിൽ ഇവരുടെ വളർച്ച 213 ശതമാനമാണത്രെ. താനും അമ്മയും ഭാര്യയും കുഞ്ഞുങ്ങളുമടങ്ങുന്ന വീഡിയോ കണ്ടന്റ് കാണുന്നവർക്ക് തങ്ങളും അവരിലൊരാളായി തോന്നാറുണ്ട് എന്ന് കെ.എൽ. ബ്രോ ബിജു റിത്വിക്ക് പറയുന്നു
advertisement
4/4
ഒരു ലക്ഷം ഫോളോവേഴ്സ് കടന്നു കിട്ടിയാൽ ഒരു മാസം കൊണ്ട് ഇവർ സമ്പാദിക്കുന്ന തുക പതിനായിരങ്ങളിൽ നിന്നും ലക്ഷങ്ങളിലേക്ക് കുതിക്കുമത്രേ. 20,000 മുതൽ രണ്ടര ലക്ഷം രൂപ വരെ ഇത്തരം വ്ലോഗർമാർക്ക് മാസ സമ്പാദ്യമുള്ളതായി കണക്കുകൾ. യൂട്യൂബ് വരുമാനം കൂടാതെ ചെയ്യുന്ന ബ്രാൻഡ് പ്രൊമോഷൻ, ഉദ്‌ഘാടനങ്ങൾ എന്നിവയും വരുമാന സ്ത്രോതസുകളാണ്. എന്നിരുന്നാലും, അഡ്വെർടൈസിങ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഇൻഫ്ലുവെൻസർമാരിൽ 69 ശതമാനവും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
ഒരു ലക്ഷം ഫോളോവേഴ്സ് കഴിഞ്ഞാൽ പണക്കൊയ്ത്ത്; ഇൻഫ്ലുവെൻസർമാരുടെ വരുമാന റിപ്പോർട്ട് പുറത്ത്