TRENDING:

Malavika Krishnadas|' ജാഡ ഫാമിലി, നിങ്ങൾ പ്രവീണിനെയും മൃദുലയെയും കണ്ടു പഠിക്ക്'; മാളവികയോട് ആരാധകർ

Last Updated:
തേജസും മാളവികയും ആൺ കുഞ്ഞാണോ പെൺ കുഞ്ഞാണോ എന്ന കാര്യം ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല
advertisement
1/5
Malavika Krishnadas|' ജാഡ ഫാമിലി, നിങ്ങൾ പ്രവീണിനെയും മൃദുലയെയും കണ്ടു പഠിക്ക്'; മാളവികയോട് ആരാധകർ
താര ദമ്പതികളായ തേജസിനും മാളവികയ്ക്കും കഴിഞ്ഞ ദിവസമാണ് കുഞ്ഞ് പിറന്നത്. ജീവിതത്തിലേക്ക് പുതിയ അതിഥിയെ വരവേറ്റ വിവരം തേജസാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. മാളവിക ( Malavika Krishnadas) യെയും കുഞ്ഞിനെയും ചേർത്തുപിടിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് തേജസ് (Thejas) പങ്കുവച്ചത്.
advertisement
2/5
ജീവിതം അതിന്റെ എല്ലാ പൂർണതയിലും എന്ന ക്യാപ്ഷനോടെയാണ് തേജസ് ചിത്രങ്ങൾ പങ്കുവച്ചത്. എന്നാൽ, ഇരുവരും ആൺ കുഞ്ഞാണോ പെൺ കുഞ്ഞാണോ എന്ന കാര്യം പുറത്ത് വിട്ടിട്ടില്ല. ആരാധകർക്ക് അറിയേണ്ടതും ആൺ കുഞ്ഞാണോ പെൺ കുഞ്ഞാണോ എന്ന കാര്യം തന്നെയാണ്.
advertisement
3/5
മാളവികയ്ക്കും തേജസിനും കുഞ്ഞിനും ആരാധകർ ആശംസകൾ അറിയിച്ചെങ്കിലും കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് അറിയിക്കാത്തതിന്റെ അമർഷവും പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു.
advertisement
4/5
'ഒരു കാര്യം അറിയുക്കുമ്പോൾ കൃത്യം ആയിട്ടു അറിയിക്കണം, ആണാണോ പെണ്ണണോ എന്നറിയിക്കണം, ജാഡ ഫാമിലി... ആ പ്രവീൺ-മൃദുല അവരെ കണ്ടു പഠിക്ക്, എത്ര സിമ്പിൾ ആയിട്ടാണ് കുഞ്ഞിനെ introduce ചെയ്തത്..., ഇവർക്ക് ഭയങ്കര ജാഡ, ഒരു കാര്യം അറിയുക്കുമ്പോൾ കൃത്യം ആയിട്ടു അറിയിക്കണം..... കൊച്ചു ഉണ്ടാകും എന്ന് പ്രെഗ്നന്റ് ആണ് എന്ന് പറഞ്ഞപ്പോൾ മനസിലായി..... Boy or girl എന്ന് മാത്രം അറിഞ്ഞാൽ മതി.....'- എന്നിങ്ങനെയായിരുന്നു കൂടുതൽ കമന്റുകൾ.
advertisement
5/5
യൂട്യൂബേഴ്സായ പ്രവീണിനും മൃദുലയ്ക്കും ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് കുഞ്ഞു പിറന്നത്. ഇരുവർക്കും ആൺ കുഞ്ഞാണ് പിറന്നതെന്ന് പ്രവീൺ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരാധകർ ഇരു ദമ്പതികളെയും താരതമ്യം ചെയ്തത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Malavika Krishnadas|' ജാഡ ഫാമിലി, നിങ്ങൾ പ്രവീണിനെയും മൃദുലയെയും കണ്ടു പഠിക്ക്'; മാളവികയോട് ആരാധകർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories