TRENDING:

'അവൻ പോയത് വീടെന്ന സ്വപ്നം പൂർത്തിയാക്കാതെ, അന്നവൻ ഒരുപാട് കരഞ്ഞു'; ഉല്ലാസ് പന്തളം

Last Updated:
''ഞായറാഴ്ചത്തെ പരിപാടിയിൽ താനും പങ്കെടുക്കേണ്ടതായിരുന്നു. ഡേറ്റിന്റെ പ്രശ്നം വന്നതുകൊണ്ടാണ് പോകാതിരുന്നത്''
advertisement
1/5
'അവൻ പോയത് വീടെന്ന സ്വപ്നം പൂർത്തിയാക്കാതെ, അന്നവൻ ഒരുപാട് കരഞ്ഞു'; ഉല്ലാസ് പന്തളം
കൊച്ചി: വാഹനാപകടത്തിൽ മരിച്ച ഹാസ്യകലാകാരൻ കൊല്ലം സുധിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി സഹപ്രവർത്തകൻ ഉല്ലാസ് പന്തളം. ഞെട്ടിക്കുന്ന മരണ വാർത്ത കേട്ടാണ് ഉറക്കത്തിൽ നിന്നും എണീറ്റത്. ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിലാണെന്നും ഉല്ലാസ് പന്തളം പറഞ്ഞു.
advertisement
2/5
ഈ മാസം ഒന്നാം തിയതി ഒരുമിച്ചുള്ള ഷൂട്ട് കഴിഞ്ഞതേയുള്ളൂ. ഞായറാഴ്ചത്തെ പരിപാടിയിൽ താനും പങ്കെടുക്കേണ്ടതായിരുന്നു. ഡേറ്റിന്റെ പ്രശ്നം വന്നതുകൊണ്ടാണ് പോകാതിരുന്നത്. കൊറോണക്ക് ശേഷം ഞങ്ങൾ ഒരുമിച്ച് ധാരാളം പ്രോഗ്രാമുകൾ ചെയ്തിരുന്നു. അവന്റെ കുഞ്ഞുങ്ങളെ ഓർത്ത് സങ്കടം വരുന്നു- ഉല്ലാസ് പന്തളം പറഞ്ഞു.
advertisement
3/5
ഒരു വീട് വെക്കണമെന്നുള്ള ആഗ്രഹം സുധിക്കുണ്ടായിരുന്നുവെന്നും ഉല്ലാസ് പന്തളം പറയുന്നു. ''കഴിഞ്ഞ മാസം 25ന് എന്റെ ജന്മദിനം ആയിരുന്നു. അന്ന് ഷൂട്ട് കഴിഞ്ഞ് ഞങ്ങൾ ഒത്തുകൂടിയ സമയത്ത് വീട് വെക്കാൻ സാധിക്കാത്തതിന്റെ സങ്കടം അവൻ പറഞ്ഞതാണ്. അന്നവൻ ഒരുപാട് കരഞ്ഞു''- ഉല്ലാസ് പറഞ്ഞു.
advertisement
4/5
പ്രോഗ്രാമുകൾ ധാരാളം വരുന്നുണ്ടെന്നും ഹോം ലോൺ എടുക്കാമെന്നും എല്ലാം ശരിയാകുമെന്നും ബിനു അടിമാലിയും താനും അന്ന് പറഞ്ഞിരുന്നു എന്നും ഉല്ലാസ് പന്തളം ഓർത്തു.
advertisement
5/5
തൃശ്ശൂർ കയ്പമംഗലത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ തിങ്കളാഴ്ച പുലർച്ചെ നാലരയോടെയാണ് കൊല്ലം സുധി മരിച്ചത്. സുധി സഞ്ചരിച്ച വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
'അവൻ പോയത് വീടെന്ന സ്വപ്നം പൂർത്തിയാക്കാതെ, അന്നവൻ ഒരുപാട് കരഞ്ഞു'; ഉല്ലാസ് പന്തളം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories