TRENDING:

Unni Mukundan | കഴുത്തിൽ പൂമാലയൊക്കെയുണ്ട്, ഉണ്ണി മുകുന്ദന്റെ കല്യാണം എന്നൊന്നും പറഞ്ഞേക്കരുത്; പാതിരാത്രി തമിഴ് സിനിമാ സെറ്റിൽ ഉണ്ണിക്ക് പിറന്നാളാഘോഷം

Last Updated:
പാതിരാത്രിയിൽ തമിഴ് സിനിമാ സെറ്റിലാണ് ഉണ്ണി മുകുന്ദന് സർപ്രൈസ് പിറന്നാളാഘോഷം ഒരുങ്ങിയത്
advertisement
1/7
കഴുത്തിൽ പൂമാലയൊക്കെയുണ്ട്, ഉണ്ണി മുകുന്ദന്റെ കല്യാണം എന്നൊന്നും പറഞ്ഞേക്കരുത്...
കുറച്ചു ദിവസം മുൻപ് ഒരു പൂമാലയിട്ട് നിന്നതിന്റെ ക്ഷീണം നടി സായ് പല്ലവിക്ക് മാറിയിട്ടില്ല. അപ്പോൾ മുതൽ താരത്തിന്റെ വിവാഹം കഴിഞ്ഞു എന്ന വ്യാജപ്രചരണം തകൃതിയായി നടന്നുവരികയായിരുന്നു. എന്തിനേറെ പറയുന്നു, സായ് പല്ലവിയുടെ ഫാൻസ്‌ അക്കൗണ്ടുകൾ പോലും അത് വെള്ളം തൊടാതെ വിശ്വസിച്ചു. ഉണ്ണി മുകുന്ദനും (Unni Mukundan) പൂമാല ഇട്ടുകൊണ്ട് നിൽക്കുന്ന ചിത്രങ്ങൾ ഇവിടെ കാണാം, കാര്യം കല്യാണമല്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ
advertisement
2/7
ഉണ്ണി മുകുന്ദൻ വേഷമിടുന്ന അടുത്ത തമിഴ് ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. സംഭവം ഉണ്ണിയുടെ ജന്മദിനാഘോഷവും. നടൻ ശശികുമാറും, സെറ്റിലെ മറ്റംഗങ്ങളും ചേർന്നാണ് ഉണ്ണിക്ക് സർപ്രൈസ് പിറന്നാൾ ആഘോഷം (Unni Mukundan's birthday) സംഘടിപ്പിച്ചത് (തുടർന്ന് വായിക്കുക)
advertisement
3/7
ലൊക്കേഷനിൽ നട്ടപ്പാതിരയ്ക്കാണ് തമിഴ് സഹപ്രവർത്തകർ സ്നേഹാദരങ്ങളോടെ പ്രിയപ്പെട്ട ഉണ്ണിക്ക് ജന്മദിനാശംസകൾ നേർന്നത്. വലിയൊരു പൂമാലയും, പിറന്നാൾ കേക്കുമായിരുന്നു സമ്മാനങ്ങൾ
advertisement
4/7
ഉണ്ണി പോലും അറിയാതെ വമ്പൻ കട്ട് ഔട്ട് ഒരെണ്ണം തയാറാക്കുകയുമുണ്ടായി. വെട്രിമാരന്റെ തിരക്കഥയിൽ ഒരുങ്ങുന്ന സിനിമയിൽ സൂര്യയാണ് ടൈറ്റിൽ വേഷം ചെയ്യുക. 'കരുടൻ' എന്നാണ് ചിത്രത്തിന് പേര്
advertisement
5/7
കുറച്ചുദിവസങ്ങൾക്ക് മുൻപ് കുംഭകോണത്ത് വച്ചായിരുന്നു സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത്. മധുരൈ പശ്ചാത്തലമാക്കി ഒരുങ്ങുന്ന സിനിമയായിരിക്കും ഇത് എന്നാണ് നിലവിൽ ലഭ്യമായ സൂചന
advertisement
6/7
ചിത്രത്തിന്റെ കഥയോ, മറ്റു വിവരങ്ങളോ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. വെട്രിമാരന്റെ മുൻകാല ചിത്രങ്ങളെ അപേക്ഷിച്ച്, ഈ സിനിമയ്ക്ക് നിരവധി പ്രത്യേകതകൾ ഉണ്ടാകും എന്നാണ് പ്രതീക്ഷ
advertisement
7/7
'സീഡൻ' എന്ന തമിഴ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ വേഷമിടുന്ന അടുത്ത തമിഴ് സിനിമയാകുമിത്
മലയാളം വാർത്തകൾ/Photogallery/Buzz/
Unni Mukundan | കഴുത്തിൽ പൂമാലയൊക്കെയുണ്ട്, ഉണ്ണി മുകുന്ദന്റെ കല്യാണം എന്നൊന്നും പറഞ്ഞേക്കരുത്; പാതിരാത്രി തമിഴ് സിനിമാ സെറ്റിൽ ഉണ്ണിക്ക് പിറന്നാളാഘോഷം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories