TRENDING:

Dileep | കാവ്യയെ ഇഷ്‌ടമാണെന്ന് ദിലീപ് പലവട്ടം പറഞ്ഞിരുന്നു; ദിലീപിന് കാവ്യയോടുള്ള പ്രണയം അറിഞ്ഞിരുന്ന ആ ഒരാൾ

Last Updated:
കാവ്യാ മാധവനെ ഇഷ്‌ടമാണെന്ന് ദിലീപ് ഒരു താരത്തോട് പറഞ്ഞിട്ടുണ്ട്. ആ പരാമർശം വീണ്ടും ശ്രദ്ധേയമാവുന്നു
advertisement
1/6
Dileep | കാവ്യയെ ഇഷ്‌ടമാണെന്ന് ദിലീപ് പലവട്ടം പറഞ്ഞിരുന്നു; ദിലീപിന് കാവ്യയോടുള്ള പ്രണയം അറിഞ്ഞിരുന്ന ആ ഒരാൾ
മലയാള ചലച്ചിത്ര ലോകത്ത് വളരെക്കാലം വിവാദവും ചർച്ചയുമായി മാറിയ പ്രണയമായിരുന്നു നടൻ ദിലീപിന്റെയും (Dileep) ഭാര്യ കാവ്യാ മാധവന്റെയും (Kavya Madhavan). ഇതിനിടയിൽ ഇരുവരുടെയും ആദ്യവിവാഹങ്ങൾ നാടകീയമായി അവസാനിച്ചതും വിവാദങ്ങൾക്ക് തിരികൊളുത്തി. 2016ൽ എല്ലാ വിവാദങ്ങൾക്കും അവസാനമെന്നോണം ദിലീപ് കാവ്യക്ക് താലിചാർത്തി. കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും സാക്ഷിയാക്കിയാണ് ദിലീപ്, കാവ്യാ മാധവൻ വിവാഹം നടന്നത്. സർപ്രൈസ് ആയിട്ടാണ് ഈ വിവാഹം നടന്നത്. ഇന്നിപ്പോൾ മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പം സന്തോഷകരമായ ജീവിതവുമായി ദിലീപും കാവ്യയും മുന്നോട്ടാണ് 
advertisement
2/6
കാവ്യ ബാലതാരമായി വെറുതേ ഒന്ന് മുഖം കാണിച്ച 'പൂക്കാലം വരവായി' എന്ന സിനിമ മുതൽ കൂടെയുള്ള നടനാണ് ദിലീപ്. അന്ന് കാവ്യ തീരെ ചെറിയ കുട്ടിയായിരുന്നു എങ്കിൽ, ദിലീപ് ഇതേ സിനിമയിലെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചു വരികയായിരുന്നു. അൽപ്പം കൂടി മുതിർന്ന ശേഷം, സ്കൂൾ വിദ്യാർത്ഥിനിയായിരിക്കെ തന്നെ കാവ്യാ മാധവൻ മലയാള സിനിമയിൽ നായികാവേഷവും ചെയ്‌തു. ആദ്യ ചിത്രത്തിലും നായകൻ ദിലീപ് തന്നെയായി. ഈ ഭാഗ്യജോഡികളെ മുൻനിർത്തി ഹിറ്റായി മാറിയ കുടുംബ ചിത്രങ്ങളുടെ ഒരു പരമ്പര തന്നെ പുറത്തിറങ്ങി എന്നുപറയാം (തുടർന്ന് വായിക്കുക)
advertisement
3/6
കാസർഗോഡ് നീലേശ്വരം സ്വദേശിയായ കാവ്യ, സിനിമയിൽ വരുമ്പോൾ, പുറംലോകത്തെ അധികം പരിചയമില്ലാത്ത പെൺകുട്ടിയായിരുന്നു. കാവ്യയുടെ 'ബസ് കുത്താൻ വരുന്നു' പോലുള്ള പരാമർശങ്ങൾ സിനിമാ മേഖലയിലെയും സോഷ്യൽ മീഡിയയിലെയും പ്രശസ്ത തമാശകളാണ്. കാവ്യാ മാധവൻ അഭിനയിക്കുന്ന സെറ്റുകളിൽ, കാവ്യയെ പറ്റിക്കുക എന്നത് ദിലീപും സലിം കുമാറും ഉൾപ്പെടുന്ന താരങ്ങളുടെ പ്രധാന വിനോദമായിരുന്നു. ഇതിൽ ചിലതെല്ലാം കാവ്യയും പല അഭിമുഖങ്ങളിലായി തുറന്നു പറഞ്ഞിട്ടുണ്ട്
advertisement
4/6
ദിലീപിന്, കാവ്യ മാധവനോടുള്ള പ്രണയം അറിയാവുന്ന ചിലരെങ്കിലും സിനിമാ മേഖലയിലും ഉണ്ടായിരുന്നു. ഇരുവരുടെയും വിവാഹമോചനം നടന്നശേഷം പ്രണയ ഗോസിപ്പുകൾക്ക് കരുത്തേറി. ദിലീപിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ മുതിർന്ന താരമായ കെ.പി.എ.സി. ലളിതയായിരുന്നു. സൗഹൃദത്തിനും പുറമേ, മകൾ ശ്രീക്കുട്ടിയുടെ വിവാഹം നടത്താൻ പ്രതിസന്ധി നേരിട്ടതും, കെ.പി.എ.സി. ലളിതയെ സഹായിക്കാൻ മുന്നോട്ടു വന്നത് ദിലീപായിരുന്നു. ദിലീപ്, കാവ്യാ മാധവൻ വിവാഹം കഴിഞ്ഞ വേളയിൽ കെ.പി.എ.സി. ലളിത നൽകിയ ഒരഭിമുഖത്തിന്റെ ശകലം സോഷ്യൽ മീഡിയയിൽ ഇപ്പോഴും ശ്രദ്ധനേടുകയാണ്
advertisement
5/6
ദിലീപും കാവ്യാ മാധവനും തമ്മിലെ ബന്ധം എന്തെന്ന് താൻ ചോദിക്കുകയോ, ദിലീപ് പറയുകയോ ചെയ്തിട്ടില്ല എന്ന് കെ.പി.എ.സി. ലളിത. കാവ്യയെ കല്യാണം കഴിക്കാൻ പോകുന്നു എന്ന് പറഞ്ഞിട്ടില്ല എങ്കിലും, കാവ്യയെ ഇഷ്‌ടമാണ്‌ എന്ന് പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് എന്നും കെ.പി.എ.സി. ലളിത നിഷേധിക്കുന്നില്ല. കാവ്യ ഒരു പൊട്ടിയാണ് എന്നൊക്കെ പറയുമ്പോൾ, അത് കേട്ട് ചിരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത് എന്ന് കെ.പി.എ.സി. ലളിത
advertisement
6/6
ദിലീപ് പുതിയ ചിത്രം ഭ.ഭ.ബ. അഥവാ 'ഭയം ഭക്തി ബഹുമാനത്തിന്റെ' പിന്നണി പ്രവർത്തനത്തിലാണ്. പുതുവത്സര ദിനത്തിൽ ഈ ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ഈ വർഷം റിലീസ് പ്രതീക്ഷിക്കുന്ന സിനിമയാണിത്. കാവ്യാ മാധവൻ സിനിമയിലേക്ക് തിരിച്ചു വന്നില്ലെങ്കിലും, തന്റെ വസ്ത്ര ബ്രാൻഡുമായി സജീവമാണ്. പുതുവർഷത്തിൽ 'ലക്ഷ്യ' എന്ന ബ്രാൻഡിന്റെ മോഡലായി പോസ് ചെയ്യുന്ന ഒരു പോസ്റ്റുമായി കാവ്യാ മാധവൻ എത്തിച്ചേർന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Dileep | കാവ്യയെ ഇഷ്‌ടമാണെന്ന് ദിലീപ് പലവട്ടം പറഞ്ഞിരുന്നു; ദിലീപിന് കാവ്യയോടുള്ള പ്രണയം അറിഞ്ഞിരുന്ന ആ ഒരാൾ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories