Thalapathy Vijay | വിജയ്‌യുടെ ഭാര്യ സംഗീത നാടുവിട്ടുവോ! വിവാദം തകർക്കുമ്പോൾ പുറത്തുവരാതെ താരപത്നി
- Published by:meera_57
- news18-malayalam
Last Updated:
നടൻ വിജയ്‌യും തൃഷയും തമ്മിലെ അടുപ്പം വിവാദമാകുമ്പോൾ, എവിടെയാണ് നടന്റെ ഭാര്യ സംഗീത സ്വർണലിംഗം?
advertisement
1/6

പ്രൈവറ്റ് ജെറ്റിൽ നടി തൃഷയുടെ (Trisha Krishnan) ഒപ്പം നടൻ വിജയ് (Thalapathy Vijay) ഒന്നിച്ച് യാത്ര ചെയ്ത് കീർത്തി സുരേഷിന്റെ വിവാഹത്തിൽ പങ്കെടുത്ത സംഭവം വലിയ വിവാദങ്ങൾക്ക് വീണ്ടും തിരികൊളുത്തിയിരുന്നു. ഇവർ തമ്മിൽ ഡേറ്റിംഗ് ആണെന്ന തരത്തിലെ വാർത്തകൾ വളരെ മുൻപേ വന്നിരുന്നു. നടനും ഭാര്യ സംഗീത സ്വർണലിംഗവുമായുള്ള അകൽച്ചയും, ഇരുവരെയും നീണ്ട നാളുകളായി ഒന്നിച്ചു കാനത്തിന്റെ പിന്നിലെ വിഷയങ്ങളും വീണ്ടും തലപൊക്കാൻ മറ്റൊരു കാരണം വേണ്ടിവന്നില്ല. 1999ലായിരുന്നു വിജയ്- സംഗീത വിവാഹം
advertisement
2/6
ജെയ്സൺ, ദിവ്യ എന്നിവരാണ് വിജയ്- സംഗീത ദമ്പതികളുടെ മക്കൾ. മകൻ സിനിമാ സംവിധാനത്തിലേക്ക് തിരിയാൻ ആരംഭിച്ച വിവരം പുറത്തുവന്നിരുന്നു. വിജയ്- തൃഷ വിവാദങ്ങൾ അരങ്ങുവാഴുമ്പോൾ, സംഗീത എവിടെയാണ് എന്ന ചോദ്യവും പ്രസക്തമാണ്. 'പൂവേ ഉനക്കാഗ' എന്ന സിനിമയോട് കൂടി നടൻ വിജയ്‌യുടെ തലവര മാറിയിരുന്നു. ബോക്സ് ഓഫീസിൽ വിജയമായ ഈ ചിത്രത്തിന് ശേഷമാണ് വിജയ്, സംഗീത എന്നിവർ ജീവിതത്തിൽ ഒന്നിക്കാൻ വഴിവച്ചതും. വിദേശ ബിസിനസുകാരന്റെ മകളാണ് സംഗീത (തുടർന്ന് വായിക്കുക)
advertisement
3/6
1996ൽ യു.കെയിൽ നിന്നും വിജയ്‌യെ കാണാൻ സംഗീത വിമാനമാർഗം ഇന്ത്യയിലെത്തി. ഈ സമയം ചെന്നൈ ഫിലിം സിറ്റിയിൽ വിജയ് ഒരു സിനിമയുടെ ചിത്രീകരണത്തിലായിരുന്നു അന്ന് എന്നാണ് റിപ്പോർട്ട്. സിനിമയുടെ വിജയത്തിൽ ആറാടി നിൽക്കുന്ന വിജയ്‌യെ അഭിനന്ദിക്കുകയായിരുന്നു സംഗീതയുടെ ലക്‌ഷ്യം. ശ്രീലങ്കയിൽ നിന്നുള്ള തമിഴ് വ്യവസായിയുടെ മകളാണ് സംഗീത. ഇവർ യു.കെയിലായിരുന്നു അക്കാലത്ത് താമസം. വിജയ്‌യുടെ രക്ഷിതാക്കളാണ് വിവാഹാലോചന മുന്നോട്ടുവച്ചത്. ആലോചന ഇഷ്‌ടപ്പെട്ട സംഗീതയുടെ മാതാപിതാക്കളും വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു
advertisement
4/6
ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ സംവിധായകൻ ശങ്കറിന്റെ മകൾ ഐശ്വര്യയുടെ വിവാഹത്തിനാണ് സംഗീതയെ ഏറ്റവും ഒടുവിൽ കണ്ടത്. ഇവിടെ ദളപതി വിജയ് പങ്കെടുക്കാതെ, ഫോണിലൂടെ ആശംസ അറിയിച്ചതും വാർത്തയായിരുന്നു. വിജയ് അന്നേരം 'GOAT' എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ് എന്നായിരുന്നു പുറത്തു ലഭ്യമായ വിവരം. അടുത്തിടെ റിലീസ് ചെയ്ത വിജയ് സിനിമകളുടെ ഓഡിയോ ലോഞ്ചിനോ, രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനതിനോ ഒന്നും സംഗീതയെ ആരും എവിടെയും കണ്ടില്ല
advertisement
5/6
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ദളപതി വിജയ്‌യും സംഗീതയും ഒന്നിച്ചുള്ള ചിത്രങ്ങൾ ഏതും പുറത്തിറിങ്ങിയിട്ടില്ല എന്നതും ഇവർ പിരിഞ്ഞു എന്ന വാർത്ത ഔദ്യോഗികമല്ലാതെ സ്ഥിരീകരിക്കാൻ ലഭ്യമായ സൂചനയായി മാറിക്കഴിഞ്ഞു. സംഗീത ഇപ്പോൾ ചെന്നൈ നഗരത്തിലോ, ഇന്ത്യയിലോ പോലും ഇല്ല എന്നാണ് ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ലണ്ടനിൽ വളർന്ന സംഗീത, അങ്ങോട്ടേയ്ക്ക് തിരിച്ചു പോയെന്നാണ് വിവരം. ഇവിടെ ഒരു കഫെയിൽ ഇരിക്കുന്ന സംഗീതയുടെ ചിത്രം ഈ വർഷം സെപ്റ്റംബറിൽ പുറത്തുവന്നിരുന്നു
advertisement
6/6
മകൾ ദിവ്യ സാഷയുടെ പഠനത്തിന് വേണ്ടി സംഗീത സ്വർണലിംഗം അവിടേയ്ക്ക് താമസം മാറി എന്നാണ് ഈ റിപ്പോർട്ടിലെ പരാമർശം. ഇവിടെ സംഗീതയുടെ ഒപ്പം അവരുടെ മാതാപിതാക്കളും ഉണ്ടത്രേ. കുറച്ചു വർഷങ്ങളായി സംഗീത ഇവിടെയാണ് താമസം എന്നും റിപ്പോർട്ടിൽ പറയുന്നു. നടൻ വിജയ്‌യും തൃഷയും നിരവധി ഹിറ്റ് ചിത്രങ്ങളിൽ ജോഡികളായി അഭനയിച്ചിരുന്നു. ശേഷം നടന്റെ കുടുംബം ഇടപെട്ട് തൃഷയുടെ ഒപ്പം അഭിനയിക്കരുത് എന്ന് ചട്ടം കെട്ടിയത്രേ. അടുത്തിടെ റിലീസ് ചെയ്ത 'ലിയോ'യിൽ നീണ്ട 15 വർഷത്തെ ഇടവേള അവസാനിപ്പിച്ച് വിജയ്- തൃഷ ജോഡികൾ നായികാ നായകന്മാരായിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Thalapathy Vijay | വിജയ്‌യുടെ ഭാര്യ സംഗീത നാടുവിട്ടുവോ! വിവാദം തകർക്കുമ്പോൾ പുറത്തുവരാതെ താരപത്നി