TRENDING:

കൂട്ടുകാരിയുടെ അച്ഛനെ വിവാഹം ചെയ്‌തു; 23 വയസ് വ്യത്യാസം വിവാഹത്തിന് തടസമല്ലെന്ന് യുവതി

Last Updated:
23 വയസ്സ് പ്രായവ്യത്യാസമുള്ള ദമ്പതികൾ മറ്റുള്ളവർ പറയുന്നത് മുഖവിലയ്‌ക്കെടുക്കാറില്ല
advertisement
1/6
കൂട്ടുകാരിയുടെ അച്ഛനെ വിവാഹം ചെയ്‌തു; 23 വയസ് വ്യത്യാസം വിവാഹത്തിന് തടസമല്ലെന്ന് യുവതി
അടുത്ത കൂട്ടുകാരിയുടെ അച്ഛനെ വിവാഹം ചെയ്ത് യുവതി. തന്നെക്കാൾ 23 വയസ്സ് പ്രായക്കൂടുതലുണ്ട് അദ്ദേഹത്തിന്. മേസ്തിരിപ്പണിക്കാരനായിരുന്ന അദ്ദേഹത്തിന്റെ ഇളയ കുട്ടിയേക്കാൾ വെറും നാല് വയസ്സ് പ്രായം മാത്രം കൂടുതലുള്ള യുവതിയെ വിവാഹം ചെയ്യുന്നതിൽ നിന്നും ആദ്യം പലരും വിലക്കി എങ്കിലും എതിർപ്പുകളെ അവഗണിച്ച്‌ അവർ ഒന്നാവുകയായിരുന്നു
advertisement
2/6
ഇദ്ദേഹത്തിന്റെ ആദ്യ വിവാഹം വിവാഹമോചനത്തിലെത്തിയ ശേഷമാണ് യുവതിയെ പരിചയപ്പെടുന്നത്. അന്ന് ഇവർക്ക് പ്രായം 24 വയസ്സ് മാത്രം. ഒൻപതു വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരായത്. ഇദ്ദേഹത്തിന്റെ കൊച്ചുമക്കൾക്ക് യുവതിയുടെ മക്കളോളം പ്രായവുമുണ്ട്. ശേഷം ഇവർ ശക്തമായി തന്നെ പ്രതിസന്ധികളെ തരണം ചെയ്‌തു (തുടർന്ന് വായിക്കുക)
advertisement
3/6
ഇപ്പോൾ ബെക്കി എന്ന യുവതിക്ക് 41 വയസ്സും അവരുടെ ഭർത്താവ് ബ്ലൂ പ്രൈസിന് 64 വയസ്സുമാണ് പ്രായം. ബ്ലൂ പ്രൈസിന്റ്റെ മകൾ കാതറിനാണ് ബെക്കിയുടെ സുഹൃത്ത്. ബെക്കിയുടെ അച്ഛന്റെ മരണ ശേഷമാണ് ഇവർ വിവാഹിതരായത്. തന്റെ ഭർത്താവ് തമാശ ഇഷ്‌ടപ്പെടുന്നയാളും നർമ്മം അറിയുന്നയാളുമാണെന്നു ബെക്കി
advertisement
4/6
2015ലായിരുന്നു അവരുടെ വിവാഹം. ഒന്നിച്ചു പോകുമ്പോൾ ജനം തുറിച്ചു നോക്കാറുണ്ടെങ്കിലും അതൊന്നും കാര്യമാക്കാറില്ല എന്ന് ബെക്കി. വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ഇവർ വിവാഹിതരായതും. ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്റർഷെയറിലാണ് ദമ്പതികളുടെ താമസം
advertisement
5/6
ബെക്കിക്ക് നാല് കുട്ടികളുണ്ട്. 15, 19, 22, 24 വയസ്സ് പ്രായമുള്ളവരാണ് ഇവരുടെ മക്കൾ. ഭർത്താവിന്റെ കൊച്ചുമക്കൾ 10 മുതൽ 15 വയസ്സ് പ്രായമുള്ളവരാണ്. ബ്ലൂവിന്റെ ഒരു മകൾക്ക് 37 വയസ്സുണ്ട്. മറ്റുള്ളവർ പറയുന്നതെന്തെന്ന് കാര്യമാക്കാറില്ല എന്ന്  ബെക്കി
advertisement
6/6
ഒരിക്കലും തങ്ങൾക്കിടയിൽ പ്രായം ഒരു വില്ലനായി മാറിയിട്ടില്ലെന്ന് ഭർത്താവും സമ്മതിക്കുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
കൂട്ടുകാരിയുടെ അച്ഛനെ വിവാഹം ചെയ്‌തു; 23 വയസ് വ്യത്യാസം വിവാഹത്തിന് തടസമല്ലെന്ന് യുവതി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories