Salim Kumar | മകൻ 'വ്യാജ ഐഡന്റിറ്റിയിൽ' കേരളത്തിൽ ജോലി ചെയ്യുന്നു; വെളിപ്പെടുത്തലുമായി സലിം കുമാർ
- Published by:meera_57
- news18-malayalam
Last Updated:
താരപുത്രൻ എന്ന വിളിപ്പേരിൽ വളർന്നവരാണ് സലിം കുമാറിന്റെ മക്കൾ. ഇന്ന് അവരിൽ ഒരാൾ എടുത്ത തീരുമാനത്തെ പറ്റി നടൻ
advertisement
1/6

നടൻ സലിം കുമാറിന്റെ (Salim Kumar) വേഷങ്ങൾ മലയാളി പ്രേക്ഷകർക്ക് മറക്കാൻ സാധ്യമാവില്ല. അത്രയേറെയുണ്ട് അവ. ഇപ്പോൾ മൂത്തമകൻ ചന്തു സലിം കുമാറും അച്ഛന്റെ പാതയിൽ സിനിമയിലെത്തിക്കഴിഞ്ഞു. ചന്തു അച്ഛനോളം ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ഇതുവരെ ചെയ്ത് തുടങ്ങിയില്ല എങ്കിലും, സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരപുത്രനായി മാറിക്കഴിഞ്ഞു. മക്കൾ രണ്ടുപേർക്കും വടക്കൻ പാട്ടുകളിലെ വീരനായകന്മാരുടെ പേര് നൽകുന്നത് സലിം കുമാറിന്റെ തീരുമാനമായിരുന്നു. മൂത്തമകന് പകരം, മകൾ ആയിരുന്നു എങ്കിൽ, എന്താകുമായിരുന്നു പേര് എന്ന ചോദ്യത്തിനും താരം രസകരമായ ഒരു മറുപടി കൊടുത്തുകഴിഞ്ഞു
advertisement
2/6
സുനിത, സലിം കുമാർ ദമ്പതികൾക്ക് രണ്ടാണ്മക്കളാണ്. 'ലാഫിങ് വില്ല' എന്ന ഇവരുടെ വീട്ടിൽ ഈ നാലുപേരുമാണ് പ്രധാന അംഗങ്ങൾ. മക്കളോട് പഠനം കഴിഞ്ഞ ശേഷം അവർക്ക് ഇഷ്‌ടമുള്ള കരിയർ തിരഞ്ഞെടുക്കാൻ സലിം കുമാർ നിർദേശിക്കുകയായിരുന്നു. അത്തരത്തിൽ പഠനം പൂർത്തിയായതും, സലിം കുമാറിന്റെ മൂത്തമകൻ ചന്തു സിനിമയിൽ വന്നു. ഇളയമകൻ പക്ഷേ സിനിമയിൽ വരാതെ പഠിച്ച വിഷയത്തിന്റെ പിന്തുണയിൽ ലഭിച്ച ജോലിയുമായി മുന്നോട്ടാണ്. ഇളയ മകന്റെ പേര് ആരോമൽ എന്നാണ് (തുടർന്ന് വായിക്കുക)
advertisement
3/6
'ചതിക്കാത്ത ചന്തു' എന്ന ജയസൂര്യ ചിത്രം അണിയറയിൽ ഒരുങ്ങിയ വേളയിൽ സലിം കുമാറിന്റെ ഒരു വലിയ ടെൻഷനായിരുന്നു ആ സിനിമയുടെ പേര്. സലിം കുമാർ ഡാൻസ് മാസ്റ്റർ വിക്രം എന്ന പ്രശസ്തമായ കഥാപാത്രത്തെ അവതരിപ്പിച്ചത് ഈ ചിത്രത്തിലായിരുന്നു. എന്നാലും താൻ ചതിയൻ ചന്തു എന്ന പേരുള്ള സിനിമയിൽ അഭിനയിച്ചാൽ, സ്കൂളിൽ പഠിക്കുകയായിരുന്നു മൂത്ത മകനെ ആ പേരിൽ പലരും കളിയാക്കുമായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. ഏതായാലും സിനിമയുടെ പേര് 'ചതിക്കാത്ത ചന്തു' എന്നായി
advertisement
4/6
ചന്തുവും ആരോമലും വളർന്നു വലുതായി. രണ്ടുപേരും അവരുടേതായ കരിയറുകൾ തിരഞ്ഞെടുക്കുകയും ചെയ്‌തു. രണ്ടാണ്മക്കളെയും നല്ല നിലയിൽ പഠിപ്പിക്കാൻ സലിം കുമാറിന് സാധിച്ചു. നല്ല നിലയിൽ അവർക്ക് ഒരു വീടും വച്ച് നൽകി. തന്റെ യൗവന കാലത്ത് അമ്മയുടെ കഴുത്തിലെ മാലയും, കാതിലെ കമ്മലും പണയപ്പെടുത്തിയാണ് സലിം കുമാർ സാമ്പത്തിക പരാധീനതകൾ ഉള്ള ജീവിച്ചിരുന്നത്. അതേപ്പറ്റിയും അദ്ദേഹം അടുത്തിടെ നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയുണ്ടായി
advertisement
5/6
എന്ത് പറഞ്ഞാലും, താരപുത്രൻ അല്ലെങ്കിൽ താരപുത്രി എന്ന തലക്കെട്ടുകൾ പലർക്കും ഏറെ പ്രയാസകരമാണ്. ആവശ്യത്തിലേറെ പ്രശസ്തിയുണ്ടെങ്കിൽ, അത് അവരുടെ ജീവിതത്തെയും, പ്രത്യേകിച്ചും സ്വാതന്ത്ര്യത്തെയും ബാധിക്കുന്നതുമാണ്. നടൻ മോഹൻലാലിന്റെ മക്കൾ രണ്ടുപേരും വിദേശ വാസം തിരഞ്ഞെടുത്തതും, നാട്ടിലെത്തിയാൽ ക്യാമറാ കണ്ണുകൾ അവരെ പിന്തുടരുന്നതും, വാർത്താ തലക്കെട്ടുകളിൽ നിറഞ്ഞ കാര്യമാണ്. അതിനാൽ തന്നെ സലിം കുമാറിന്റെ പുത്രൻ അതിൽ നിന്നും അതിവിദഗ്ധമായി ഒഴിഞ്ഞു നിൽക്കുകയാണ്
advertisement
6/6
തിരുവനന്തപുരത്തെ ഐ.ടി. സെക്ടറിലാണ് മകൻ ജോലി ചെയ്യുന്നത്. ഇവിടെ അച്ഛന്റെ തൊഴിൽ എന്തെന്ന് പോലും മകൻ ആരോമൽ വ്യക്തമാക്കിയത് സിനിമാ നടൻ എന്ന പേരിലല്ല. 'ഫെയ്ക്ക് ഐഡന്റിറ്റി' അഥവാ 'വ്യാജ ഐഡന്റിറ്റി'യിലാണ് മകൻ ജോലി ചെയ്യുന്നത് എന്ന് സലിം കുമാർ. ഇൻസ്റ്റഗ്രാം പേജ് പോലും പ്രൈവറ്റ് ആക്കിയാണ് സലിം കുമാറിന്റെ ഇളയപുത്രന്റെ ജീവിതം. 'ഓറോറ മീഡിയ നെറ്റ്‌വർക്ക്' എന്ന യൂട്യൂബ് ചാനലിലാണ് സലിം കുമാറിന്റെ വെളിപ്പെടുത്തൽ. ഇതേപ്പറ്റി വളരെ അടുത്തു തന്നെ സലിം കുമാർ ചാനലിലൂടെ കൂടുതൽ വ്യക്തമാക്കുന്നതായിരിക്കും. നടി റെബേക്ക സന്തോഷിന്റെ വിവാഹവേളയിൽ സലിം കുമാറും കുടുംബവും
മലയാളം വാർത്തകൾ/Photogallery/Buzz/
Salim Kumar | മകൻ 'വ്യാജ ഐഡന്റിറ്റിയിൽ' കേരളത്തിൽ ജോലി ചെയ്യുന്നു; വെളിപ്പെടുത്തലുമായി സലിം കുമാർ