ബേപ്പൂരിൽ ജനാധിപത്യത്തിൻ്റെ 'ബീച്ച് റൺ'; കടലോരത്ത് വോട്ടറിവ് പകർന്ന് സ്വീപ് ക്യാമ്പയിൻ
Last Updated:
വോട്ടുശതമാനം വർദ്ധിപ്പിക്കുന്നതിനായി അസിസ്റ്റൻ്റ് കളക്ടർ ഡോ. മോഹനപ്രിയ ഉദ്ഘാടനം ചെയ്ത ബീച്ച് റണ്ണും മത്സ്യത്തൊഴിലാളികളുടെ ടോക്ക് ഷോയും...
advertisement
1/5

നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം ഉയര്‍ത്തല്‍ ലക്ഷ്യമിട്ട് നടത്തുന്ന സ്വീപ് ക്യാമ്പയിൻ്റെ ഭാഗമായി ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ മാറാട് ഗോദീശ്വരം ബീച്ചില്‍ ബീച്ച് റണ്‍ പരിപാടിയും മത്സ്യത്തൊഴിലാളികളുമായി ടോക്ക് ഷോയും സംഘടിപ്പിച്ചു.
advertisement
2/5
തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൂട്ടയോട്ടം സ്വീപ്പ് ജില്ലാ നോഡല്‍ ഓഫീസര്‍ കൂടിയായ അസിസ്റ്റൻ്റ് കലക്ടര്‍ ഡോ. മോഹനപ്രിയ ഫ്ളാഗ് ഓഫ് ചെയ്തു. ബീച്ചില്‍ നടന്ന ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനവും അസിസ്റ്റൻ്റ് കലക്ടര്‍ നിര്‍വഹിച്ചു.
advertisement
3/5
'ജനാധിപത്യവും സമ്മതിദാനാവകാശവും' എന്ന വിഷയത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഇൻ്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ടി ഷാഹുല്‍ ഹമീദ് പ്രഭാഷണം നടത്തി. ആര്‍.ജി.എസ്.എ. കമ്യൂണിറ്റി ഡെവലപ്മെൻ്റ് എക്സ്പേര്‍ട്ട് വി കെ അഞ്ജന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
advertisement
4/5
ബേപ്പൂര്‍ നിയോജകമണ്ഡലം സ്വീപ് നോഡല്‍ ഓഫീസര്‍ വിജയന്‍ മുള്ളോറ, ജോയിൻ്റ് ഡയറക്ടര്‍ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് കെ അമ്പിളി എന്നിവര്‍ സംസാരിച്ചു.
advertisement
5/5
മത്സ്യത്തൊഴിലാളികള്‍, ആര്‍.ജി.എസ്.എ. ബ്ലോക്ക് കോഓഡിനേറ്റര്‍മാര്‍, ഹരിതകര്‍മസേനാംഗങ്ങള്‍, കോര്‍പറേഷന്‍ കണ്ടിന്‍ജൻ്റ് വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
മലയാളം വാർത്തകൾ/Photogallery/Kerala/Kozhikkod/
ബേപ്പൂരിൽ ജനാധിപത്യത്തിൻ്റെ 'ബീച്ച് റൺ'; കടലോരത്ത് വോട്ടറിവ് പകർന്ന് സ്വീപ് ക്യാമ്പയിൻ