മാടായിക്കാവിൽ പൂരലഹരി; ശ്രദ്ധയമായി പൂരച്ചന്ത
Last Updated:
ഭക്തിനിര്ഭരമായി മാടായിക്കാവിലെ പൂരംകുളി. പതിവ് തെറ്റാതെ പൂരച്ചന്തയില് സാധനങ്ങള് വാങ്ങാൻ തിരക്കേറി.
advertisement
1/5

ഉത്തര മലബാറിലെ ഭദ്രകാളി ക്ഷേത്രങ്ങളുടെ മാതൃ ക്ഷേത്രമായ മാടായിക്കാവിലെ പൂരോത്സവത്തില്‍ അലിഞ്ഞ് നാട്. മാടായിപ്പാറയിലെ പൂരംകുളിക്കെത്തുന്ന ഭക്തജനങ്ങള്‍ക്ക് ഇത്തവണയും വിരുന്നൊരുക്കി പൂരച്ചന്ത.
advertisement
2/5
പൂരകുളിക്കെത്തിയാല്‍ വേണ്ട സാധനങ്ങള്‍ പൂരച്ചന്തയില്‍ നിന്ന് വാങ്ങിപ്പോകുക എന്നത് കാലങ്ങളായി തുടരുന്ന പതിവാണ്. ഗൃഹോപകരണങ്ങള്‍ മുതല്‍ വള, കമ്മല്‍, മത്സ്യം എന്നിങ്ങനെ വേണ്ടതെല്ലാം ഇവിടെ കിട്ടും.
advertisement
3/5
സാധാരണ ഉത്സവച്ചന്തയില്‍ നിന്നും വ്യത്യസ്ഥമാണ് മാടായിപ്പാറയിലെ പൂരച്ചന്ത. പണ്ടു നാള്‍ മുതൽ, പൂരച്ചന്തയിലെത്തിയാല്‍ ഇവിടെ നിന്ന് ലഭിക്കാത്ത സാധനങ്ങള്‍ ഇല്ലെന്നാണ് പറയുക.
advertisement
4/5
മാടായിപ്പാറയിലൊന്നിച്ച് പൂരംകുളി കണ്ട്, പൂരച്ചന്തയില്‍ പങ്കെടുത്ത് സാധനങ്ങള്‍ വിറ്റും വാങ്ങിയും സന്തോഷമായി ആളുകള്‍ മടങ്ങും.
advertisement
5/5
വടക്കേ മലബാറിലെ പ്രശസ്ത പൂരോത്സവത്തിൻ്റെ ഭാഗമായി നടന്ന പൂരകുളി കാണാനെത്തിയവര്‍ക്ക് വിവിധ സംഘടനയുടെ നേതൃത്വത്തില്‍ ദാഹജലവും ഒരുക്കി.