TRENDING:

Achayan | സർപ്രൈസ് താലികെട്ട് നടത്തിയ അച്ചായനും ഭാര്യ ആതിരയ്ക്കും പുത്തൻ വിശേഷം; മെഴുതിരി തെളിച്ച് അമ്മ

Last Updated:
മുന്നറിയിപ്പില്ലാതെ, ഇക്കഴിഞ്ഞ മാർച്ച് മാസത്തിലാണ് അച്ചായനും ഭാര്യ ആതിരയും ക്ഷേത്രത്തിൽ വിവാഹിതരായത്
advertisement
1/6
Achayan | സർപ്രൈസ് താലികെട്ട് നടത്തിയ അച്ചായനും ഭാര്യ ആതിരയ്ക്കും പുത്തൻ വിശേഷം; മെഴുതിരി തെളിച്ച് അമ്മ
ഇക്കഴിഞ്ഞ മാർച്ച് മാസത്തിലാണ് അച്ചായൻ (Achayan) എന്ന പേര് സോഷ്യൽ മീഡിയയുടെ ശ്രദ്ധയിൽപ്പെടുന്നത്. അതുവരെ അച്ചായൻ എവിടെയായിരുന്നു എന്ന് ചോദിച്ചാൽ, അദ്ദേഹം ഇവിടെയൊക്കെ തന്നെയായിരുന്നു എന്നുവേണം പറയാൻ. യൂട്യൂബർ തൊപ്പിയുടെ കൂടെ നിഴൽപോലെ നടന്ന അച്ചായനെ ഒരു പെണ്ണുകെട്ടിയതോടെയാണ് കേരളം മുഴുവൻ ശ്രദ്ധിച്ചു തുടങ്ങിയത്. ആതിര എന്ന യുവതിയാണ് സോജൻ വർഗീസ് (Sojan Varghese) എന്ന അച്ചായന്റെ ഭാര്യയായി മാറിയത്. താലികെട്ട് കഴിഞ്ഞയുടൻ തന്നെ ഭാര്യയുടെ പ്രായം കേവലം 25 വയസ് മാത്രമേയുള്ളൂ എന്ന് അച്ചായൻ തുറന്നു പ്രഖ്യാപിച്ചിരുന്നു. അത് സോഷ്യൽ മീഡിയയുടെ ചർച്ചാവിഷയമായി എന്ന് പറയേണ്ട കാര്യമില്ല
advertisement
2/6
സർപ്രൈസ് താലികെട്ട് നടത്തിക്കളഞ്ഞ അച്ചായൻ ഇപ്പോഴിതാ, മറ്റൊരു സന്തോഷവുമായി വരികയാണ്. അച്ചായന്റെ ജീവിതത്തിലെ നാഴികക്കല്ലുകളിൽ എപ്പോഴും കൂടെയുള്ളത് അമ്മയായിരുന്നു. നാനാവിധ ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന അമ്മച്ചിയെ ചികിത്സിക്കാൻ അച്ചായൻ ക്രൗഡ്ഫണ്ടിംഗ് ആരംഭിച്ചിരുന്നു. അതിനാൽ പുതിയ സന്തോഷത്തിലും അച്ചായന്റെ കൂടെ അമ്മച്ചിയാണ്. ആതിരയെ ജീവിതസഖിയാക്കിയതിൽ പിന്നെ അച്ചായൻ ജീവിതത്തിന്റെ പുത്തൻ അധ്യായങ്ങൾ തുറക്കുകയാണ് (തുടർന്ന് വായിക്കുക)
advertisement
3/6
തൊട്ടടുത്ത ദിവസം തന്നെ വിവാഹംചെയ്യാമോ എന്ന് അച്ചായന്റെ മുഖത്തുനോക്കി ചോദിച്ച യുവതിയാണ് ആതിര. വിവാഹം എന്നാൽ ആലോചിച്ചുറപ്പിച്ച ഒരു സംഭവമായി നടക്കേണ്ടിയ സ്ഥലത്താണ് അച്ചായനും ആതിരയും പിടിച്ച പിടിയാലേ വിവാഹം ചെയ്തത്. ക്ഷേത്രത്തിൽ വച്ചൊരു താലികെട്ടൽ ചടങ്ങ് നടത്തിയാണ് ഇവർ ജീവിതത്തിൽ ഒന്നിച്ചത്. ഒന്ന് നേരം പുലരുന്ന സമയം കൊണ്ട് ഉറപ്പിച്ച വിവാഹത്തിന് താലിയും ചടങ്ങുകളുടെ സംഘാടനവും നടത്താൻ മുന്നിട്ടു നിന്നത് കൂട്ടുകാരനായ തൊപ്പിയാണ്
advertisement
4/6
വിവാഹം കഴിഞ്ഞതും, ഇപ്പോഴും ആരോഗ്യപ്രശ്നങ്ങൾ ഉള്ള തന്റെ അമ്മയുടെ അടുത്തേക്കാണ് അച്ചായൻ ആതിരയേയും കൊണ്ട് പോയത്. 'ഞാനും എന്റെ മോളും' ചേർന്നാണ് ഈ വിവാഹത്തിന് തയാറെടുപ്പുകൾ നടത്തിയത് എന്ന് അച്ചായന്റെ അമ്മ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അമ്മയുടെ നിസഹായാവസ്ഥ ഉൾപ്പെടെ മനസിലാക്കിയാണ് ആതിര അച്ചായന്റെ ഭാര്യയായിക്കോട്ടെ എന്ന് അങ്ങോട്ട് ചോദിച്ചത്. വിവാഹം കഴിഞ്ഞതും, മുൻപ് അച്ചായന്റെ ഒപ്പമുണ്ടായിരുന്ന മറ്റൊരു പെൺസുഹൃത്ത് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയതും വൈറലായിരുന്നു
advertisement
5/6
വിവാഹം കഴിഞ്ഞാൽ വിശേഷം എന്തുണ്ട് എന്ന് അന്വേഷിക്കുന്നവർക്ക് മുന്നിൽ വളരെ പെട്ടെന്ന് തന്നെ ഒരു വിശേഷം അവതരിപ്പിക്കുകയാണ് അച്ചായനും ആതിരയും. ഇനി അച്ചായനും ആതിരയും അമ്മയ്‌ക്കൊപ്പം താമസിക്കുക അവരുടെ പുതിയ വീട്ടിലായിരിക്കും. പുത്തൻ വീടിന്റെ പാലുകാച്ചൽ ചടങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു. വീട്ടിലേക്കുള്ള ഗൃഹപ്രവേശത്തിനു പള്ളിയിൽ നിന്നും പുരോഹിതൻ എത്തിച്ചേർന്നിരുന്നു. കയ്യിൽ കത്തിച്ചുവെച്ച മെഴുതിരിയുമായി അമ്മയാണ് അടുക്കളയിലേക്ക് ആദ്യ തിരിനാളം കൈമാറിയത്. സുഖമില്ലാത്ത വ്യക്തിയായതിനാൽ, അച്ചായനും ഭാര്യയും അമ്മയെ അനുഗമിച്ചു
advertisement
6/6
ഒരിക്കൽ അമ്മയുടെ ചികിത്സാർത്ഥം ക്രൗഡ്ഫണ്ടിംഗ് സ്വീകരിച്ചിരുന്നതിനാൽ, അച്ചായൻ വീടുവച്ചതിനെ വിമർശിക്കുന്നവരും നിരവധി. ആ പണമെടുത്താണ് വീടുവച്ചത് എന്ന് ചിലർ കമന്റ് സെക്ഷനിൽ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. എല്ലാവരെയും വിളിച്ചുകൂട്ടി ആഡംബരമായി നടത്തിയ പാലുകാച്ചൽ ചടങ്ങായിരുന്നില്ല ഇത്. അച്ചായനും ഭാര്യയും അമ്മയും മറ്റൊരാളും കൂടി മാത്രമേ ഈ വീഡിയോയിൽ കാണുന്നുള്ളൂ. ഇവരുടെ വിവാഹം ആദ്യമായി പകർത്തി ലോകത്തെ അറിയിച്ച നവമാധ്യമ പേജിൽ തന്നെയാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്
മലയാളം വാർത്തകൾ/Photogallery/Buzz/
Achayan | സർപ്രൈസ് താലികെട്ട് നടത്തിയ അച്ചായനും ഭാര്യ ആതിരയ്ക്കും പുത്തൻ വിശേഷം; മെഴുതിരി തെളിച്ച് അമ്മ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories