'രാജ്യത്ത് എല്ലാവർക്കും വാക്സിൻ സൗജന്യമാകില്ല'; 30 കോടി പേരുടെ വാക്സിനേഷൻ ചെലവ് സർക്കാർ വഹിക്കുമെന്ന് കോവിഡ് ടാസ്ക് ഫോഴ്സ് തലവൻ
- Published by:Anuraj GR
- news18-malayalam
Last Updated:
അടുത്ത 6-8 മാസങ്ങളിൽ, മുൻനിര ജീവനക്കാരെ, പ്രത്യേകിച്ച് ആരോഗ്യ സംരക്ഷണത്തിൽ പ്രവർത്തിക്കുന്നവരെയും പ്രായമായവരെയും വാക്സിനേഷന്റെ പ്രാരംഭ ഘട്ടത്തിൽ പരിഗണിക്കും
advertisement
1/5

ന്യൂഡൽഹി: രാജ്യത്ത് 30 കോടി പേർക്കുള്ള കോവിഡ് വാക്സിനേഷനുള്ള ചെലവ് കേന്ദ്ര സർക്കാർ വഹിക്കുമെന്ന് നീതി ആയോഗ് അംഗവും കോവിഡ് ടാസ്ക് ഫോഴ്സ് തലവനുമായ ഡോ. വിനോദ് പോൾ. വാക്സിനേഷൻ ഡ്രൈവിന്റെ ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുൻഗണനാ ഗ്രൂപ്പുകളിൽ നിന്നുള്ള 30 കോടി ആളുകൾക്ക് വാക്സിൻ കുത്തിവയ്ക്കുന്നതിനുള്ള ചെലവ് സർക്കാർ വഹിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
advertisement
2/5
അടുത്ത 6-8 മാസങ്ങളിൽ, മുൻനിര ജീവനക്കാരെ, പ്രത്യേകിച്ച് ആരോഗ്യ സംരക്ഷണത്തിൽ പ്രവർത്തിക്കുന്നവരെയും പ്രായമായവരെയും വാക്സിനേഷന്റെ പ്രാരംഭ ഘട്ടത്തിൽ പരിഗണിക്കും. 29,000 വാക്സിനേഷൻ പോയിന്റുകളിലേക്ക് വാക്സിനുകൾ വിതരണം ചെയ്യുന്നതിനായി 31 ഹബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
advertisement
3/5
കോവിഡ് -19 വാക്‌സിനുകൾ വിതരണം ചെയ്യുന്നതിനായി രാജ്യത്തുടനീളം ധാരാളം തയ്യാറെടുപ്പുകൾ ആരംഭിച്ചതായി സിഎൻബിസി-ടിവി 18 നോട് സംസാരിക്കവെ വിനോദ് പോൾ വ്യക്തമാക്കി. "ഞങ്ങൾ ഒരു ടീമായി പ്രവർത്തിക്കുന്നു. സർക്കാർ സംവിധാനങ്ങൾ പരസ്പരം സമന്വയിപ്പിച്ച് പ്രവർത്തിക്കുന്നു," ഡോ. പോൾ പറഞ്ഞു.
advertisement
4/5
30 കോടി ആളുകൾക്ക് ഇന്ത്യ തുടക്കത്തിൽ വാക്സിൻ നൽകുമെന്ന് അദ്ദേഹം പറഞ്ഞു, വാക്സിനേഷന്റെ അടിയന്തര ഘട്ടത്തിൽ രാജ്യമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകരെയാണ് പരിഗണിക്കുന്നത്. സർക്കാർ മുൻഗണന നൽകിയ മറ്റ് ഗ്രൂപ്പുകൾക്ക് കുത്തിവയ്പ് നൽകാനുള്ള തയ്യാറെടുപ്പും പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
5/5
പ്രതിരോധ കുത്തിവയ്പ്പിനായുള്ള സർക്കാരിന്റെ സമീപനത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ ഡോ. വിനോദ് പോൾ നടത്തി. മുൻഗണനാ ഗ്രൂപ്പുകളിൽ 30 കോടി ആളുകളാണുള്ളതെന്ന് തിരിച്ചറിഞ്ഞു. "പൊതുജനാരോഗ്യ പ്രതിരോധമായി വാക്സിനേഷൻ ശ്രമത്തെ ഞങ്ങൾ കാണുന്നു. കോവിഡ് -19 മായി ബന്ധപ്പെട്ട മരണങ്ങൾ കുറയ്ക്കുകയാണ് ലക്ഷ്യം. അതിനാൽ ഞങ്ങൾ ഉയർന്ന അപകടസാധ്യതയുള്ള വിഭാഗത്തെ ആദ്യം പരിഗണിക്കുന്നത്" അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Corona/
'രാജ്യത്ത് എല്ലാവർക്കും വാക്സിൻ സൗജന്യമാകില്ല'; 30 കോടി പേരുടെ വാക്സിനേഷൻ ചെലവ് സർക്കാർ വഹിക്കുമെന്ന് കോവിഡ് ടാസ്ക് ഫോഴ്സ് തലവൻ