TRENDING:

Covid 19 Shocking | ഭർത്താവ് ആശുപത്രിയിൽവെച്ച് മരിച്ച് അരമണിക്കൂറിനകം ഭാര്യയും മരിച്ചു; സംഭവം നാഗ്പുരിൽ

Last Updated:
ഇവരുടെ ഏക മകനും കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. മകന്‍റെ ഭാര്യയ്ക്കും അവരുടെ മകൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
advertisement
1/6
Covid 19 Shocking | ഭർത്താവ് ആശുപത്രിയിൽവെച്ച് മരിച്ച് അരമണിക്കൂറിനകം ഭാര്യയും മരിച്ചു;
മുംബൈ: കോവിഡ് ബാധിച്ച ഭർത്താവും ഭാര്യയും അരമണിക്കൂർ വ്യത്യാസത്തിൽ മരണപ്പെട്ടു. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം. കോവിഡ് ബാധിതനായി ഗുരുതരാവസ്ഥയിലായിരുന്ന ഭർത്താവ് ആശുപത്രിയിൽ വെന്‍റിലേറ്റർ സഹായത്തോടെ ചികിത്സയിലായിരുന്നു. ആശുപത്രിയിൽവെച്ച് ഭർത്താവിന്‍റെ മരണം സംഭവിച്ച് അരമണിക്കൂറിനകമാണ് കോവിഡ് സ്ഥിരീകരിച്ച് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഭാര്യയും മരിച്ചത്. പ്രതീകാത്മക ചിത്രം)
advertisement
2/6
ഭർത്താവിന് 68 വയസും ഭാര്യക്ക് 60 വയസുമാണ് പ്രായം. ഗുരുതര ലക്ഷണങ്ങളുമായി ഭർത്താവിനെ കൊറോണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതേസമയം കൊറോണ രോഗബാധിതയായ ഇദ്ദേഹത്തിന്‍റെ ഭാര്യയെ ലക്ഷണങ്ങൾ ഗുരുതരല്ലാത്തതിനാൽ വീട്ടിൽ ഐസൊലേഷനിലാക്കിയിരുന്നു. ഇവരുടെ ഏക മകനും കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. മകന്‍റെ ഭാര്യയ്ക്കും അവരുടെ മകൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.പ്രതീകാത്മക ചിത്രം)
advertisement
3/6
തിങ്കളാഴ്ചയാണ് ഗൃഗനാഥനാനെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ അവിടെ അദ്ദേഹത്തിന്റെ ശാരീരിക നില വഷളായിക്കൊണ്ടിരുന്നു. പരിശോധനയിൽ അദ്ദേഹത്തിന് കൊറോണ ബാധിച്ചതായി തെളിഞ്ഞു. അതേസമയം, ഭാര്യയെ രോഗലക്ഷണങ്ങളോടെ വീട്ടിൽ ഐസൊലേഷനിലാക്കി. പ്രതീകാത്മക ചിത്രം)
advertisement
4/6
പ്രതീകാത്മക ചിത്രം
advertisement
5/6
എന്നാൽ രോഗം മൂർച്ഛിച്ചതോടെ ഇന്ന് ആശുപത്രിയിൽവെച്ച് 68കാരനായ ഗൃഹനാഥൻ മരിച്ചു. ഈ വിവരം വീട്ടിൽ അറിഞ്ഞു അരമണിക്കൂറിനകം ഇദ്ദേഹത്തിന്‍റെ ഭാര്യയും മരണപ്പെടുകയായിരുന്നു.പ്രതീകാത്മക ചിത്രം)
advertisement
6/6
ഭർത്താവിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കുടുംബത്തിലെ മറ്റുള്ളവർക്കും പരിശോധന നടത്തിയത്. ഇതിൽ എല്ലാവർക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. മരണപ്പെട്ട ദമ്പതികളുടെ മകനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇയാളുടെ ഭാര്യയെയും മകളെയും ലക്ഷണങ്ങളില്ലാത്തതിനാൽ വീട്ടിൽ ഐസൊലേഷനിലാക്കിയിരിക്കുകയാണ്. പ്രതീകാത്മക ചിത്രം)
മലയാളം വാർത്തകൾ/Photogallery/Corona/
Covid 19 Shocking | ഭർത്താവ് ആശുപത്രിയിൽവെച്ച് മരിച്ച് അരമണിക്കൂറിനകം ഭാര്യയും മരിച്ചു; സംഭവം നാഗ്പുരിൽ
Open in App
Home
Video
Impact Shorts
Web Stories