TRENDING:

Covid 19 | 24 മണിക്കൂറിനിടെ 57381 പേർ രോഗമുക്തി നേടി; പ്രതിദിന രോഗമുക്‌തി നിരക്കിൽ ഇന്ത്യ ഏറ്റവും ഉയർന്ന റെക്കോർഡിൽ

Last Updated:
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരിരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക.
advertisement
1/7
Covid 19 | 24 മണിക്കൂറിനിടെ രാജ്യത്ത് 57381 പേർ രോഗമുക്തി നേടി
ന്യൂഡൽഹി: പ്രതിദിന കോവിഡ് രോഗമുക്തി നിരക്കിൽ ഇന്ത്യ ഏറ്റവും ഉയർന്ന നില രേഖപ്പെടുത്തി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 57,381 പേർ സുഖം പ്രാപിച്ചു. ഇന്ത്യയുടെ രോഗമുക്‌തി നിരക്ക് 70% കവിഞ്ഞു. ദേശീയ രോഗമുക്‌തി നിരക്കിലും മുകളിലാണ് 12 സംസ്ഥാന‐കേന്ദ്ര ഭരണപ്രദേശങ്ങളിലെ രോഗമുക്തി നിരക്ക്.
advertisement
2/7
രാജ്യത്തെ മൊത്തം രോഗമുക്‌തി നിരക്ക്‌ ഇന്ന് 18 ലക്ഷം കടന്നു (18,08,936). സുഖം പ്രാപിച്ചവരും കോവിഡ്‌ 19 രോഗികളും തമ്മിലുള്ള വ്യത്യാസം 11 ലക്ഷമായി(ഇന്ന് 11,40,716). നിലവിലെ രോഗികളുടെ എണ്ണം (6,68,220) രാജ്യത്തിന്റെ യഥാർത്ഥ സ്ഥിതി വ്യക്‌തമാക്കുന്നു. ഇന്നത്തെ കോവിഡ്‌ പോസിറ്റീവ് കേസുകൾ ആകെയുള്ളതിന്റെ 26.45% ആണ്.
advertisement
3/7
ഇന്ത്യയിൽ മരണനിരക്ക് (സിഎഫ്ആർ) ആഗോള ശരാശരിയേക്കാൾ താഴെയാണ്. നിലവിൽ  1.94% ആണ്. ഈ നിരക്കിൽ തുടർച്ചയായി കുറവാണ്‌ രേഖപ്പെടുത്തുന്നത്‌.
advertisement
4/7
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,68,679 പരിശോധനകൾ നടത്തി. ഇതോടെ ആകെ നടത്തിയ പരിശോധനകളുടെ എണ്ണം 2.85 കോടിയിലധികമാക്കി. രാജ്യത്തെ പരിശോധന ലാബ് ശൃംഖല ശക്തിപ്പെടുത്തി വരികയാണ്‌. രാജ്യത്ത് ആകെ 1465 ലാബുകൾ ഉണ്ട്‌ - 968 സർക്കാർ ലാബുകളും 497 സ്വകാര്യ ലാബുകളും.
advertisement
5/7
കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങൾ, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയത്തിന്‍റെ വെബ്സൈറ്റോ ഔദ്യോഗിക ട്വിറ്റർ പേജോ സന്ദര്‍ശിക്കുക.
advertisement
6/7
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19@gov.in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019@gov.in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.
advertisement
7/7
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരിരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക.
മലയാളം വാർത്തകൾ/Photogallery/Corona/
Covid 19 | 24 മണിക്കൂറിനിടെ 57381 പേർ രോഗമുക്തി നേടി; പ്രതിദിന രോഗമുക്‌തി നിരക്കിൽ ഇന്ത്യ ഏറ്റവും ഉയർന്ന റെക്കോർഡിൽ
Open in App
Home
Video
Impact Shorts
Web Stories