TRENDING:

കേന്ദ്രം എതിർത്തു; തിയറ്ററുകളിൽ 100 % സീറ്റിലും പ്രേക്ഷകരെ പ്രവേശിപ്പിക്കാനുള്ള തീരുമാനം തമിഴ്നാട് സർക്കാർ പിൻവലിച്ചു

Last Updated:
തിയറ്ററുകളിലെ പകുതി സീറ്റില്‍ ആളുകളെ ഇരുത്തി സിനിമ പ്രദര്‍ശിപ്പിക്കാം. 
advertisement
1/6
തമിഴ്നാട്ടിൽ തിയറ്ററുകളിൽ 100% സീറ്റിലും ആളെ പ്രവേശിപ്പിക്കാനുള്ള തീരുമാനം പിൻവലിച്ചു
ചെന്നൈ: തിയറ്ററുകളിലെ മുഴുവന്‍ സീറ്റിലും പ്രേക്ഷകരെ പ്രവേശിപ്പിക്കാനുള്ള തീരുമാനം തമിഴ്നാട് സര്‍ക്കാര്‍ പിന്‍വലിച്ചു. കേന്ദ്ര സർക്കാർ എതിർപ്പറിയിക്കുകയും വലിയ പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള തിയറ്ററുകളിൽ 50 ശതമാനം സീറ്റില്‍ ആളെ ഇരുത്തി സിനിമകള്‍ പ്രദര്‍ശിപ്പിക്കാമെന്നും സർക്കാർ വ്യക്തമാക്കി.
advertisement
2/6
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തിയറ്ററുകളിലെ 100 ശതമാനം സീറ്റിലും ആളുകളെ അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. എല്ലാവശവും പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. തുടര്‍ന്നാണ് തിയറ്ററുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയത്.
advertisement
3/6
ഉത്തരവ് പ്രകാരം 100 ശതമാനം സീറ്റിലും പ്രേക്ഷകരെ അനുവദിച്ച തീരുമാനം റദ്ദാക്കി. തിയറ്ററുകളിലെ പകുതി സീറ്റില്‍ ആളുകളെ ഇരുത്തി സിനിമ പ്രദര്‍ശിപ്പിക്കാം.
advertisement
4/6
തിയറ്ററുകള്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും ഉണ്ടാകുന്ന നഷ്ടം നികത്താനായി കൂടുതല്‍ ഷോകള്‍ നടത്താം എന്ന നിര്‍ദ്ദേശവും സര്‍ക്കാരിന്റെ പുതിയ ഉത്തരവിലുണ്ട്.
advertisement
5/6
പൊങ്കല്‍ റിലീസായി വിജയുടെ മാസ്റ്റര്‍ ഉൾപ്പെടെയുള്ള സിനിമകൾ തിയറ്ററുകളിൽ എത്താനിരിക്കെയായിരുന്നു തമിഴ്നാട് സര്‍ക്കാരിന്റെ വിവാദ തീരുമാനം.
advertisement
6/6
നേരത്തെ വിജയ് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കണ്ട് തിയറ്ററുകളിൽ 100 സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മലയാളം വാർത്തകൾ/Photogallery/Corona/
കേന്ദ്രം എതിർത്തു; തിയറ്ററുകളിൽ 100 % സീറ്റിലും പ്രേക്ഷകരെ പ്രവേശിപ്പിക്കാനുള്ള തീരുമാനം തമിഴ്നാട് സർക്കാർ പിൻവലിച്ചു
Open in App
Home
Video
Impact Shorts
Web Stories