വിധവയായ 36കാരിയെ ആറുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു; നാലുപേർ അറസ്റ്റിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
സെപ്റ്റംബർ 30 നാണ് യുവതിയെ കാണാതായത്. തുടർന്ന് വീട്ടുകാർ യുവതിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല
advertisement
1/5

ഭോപ്പാൽ: മധ്യപ്രദേശിലെ രേവ ജില്ലയിൽ ഒക്ടോബർ ഒന്നിന് 36 കാരിയായ സ്ത്രീയെ ആറു പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ലൈംഗിക പീഡനത്തിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ബോധം നഷ്ടപ്പെട്ടതിനെ തുടർന്ന് പ്രതികൾ ചേർന്ന് സഞ്ജയ് ഗാന്ധി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. യുവതി അപകടനില തരണം ചെയ്തെങ്കിലും പോലീസിന് മൊഴി നൽകാനുള്ള അവസ്ഥയിലല്ല. രണ്ടുവർഷം മുമ്പ് ഭർത്താവ് മരിച്ച യുവതി, മകനോടൊപ്പമായിരുന്നു താമസം.
advertisement
2/5
ആറ് പ്രതികളിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച തന്റെ അമ്മ നേരിട്ട ദുരനുഭവത്തെക്കുറിച്ച് പറഞ്ഞതായി യുവതിയുടെ മകൻ ആരോപിച്ചു. ഒരു പാചകക്കാരിയായി ജോലി ചെയ്യുകയായിരുന്നു സ്ത്രി.
advertisement
3/5
സെപ്റ്റംബർ 30 നാണ് യുവതിയെ കാണാതായത്. തുടർന്ന് വീട്ടുകാർ യുവതിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അടുത്ത ദിവസം, യുവതിയുടെ കുടുംബത്തിന് സഞ്ജയ് ഗാന്ധി മെഡിക്കൽ കോളേജിൽ നിന്ന് ഒരു ഫോൺ കോൾ ലഭിച്ചു, അവർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടുവെന്ന് അറിയിക്കുന്നതായിരുന്നു ഫോൺ കോൾ.
advertisement
4/5
ലൈംഗിക പീഡനത്തിനിടെ തലയ്ക്കു പരിക്കേറ്റ യുവതിയെ പ്രതികളിൽ ഒരാളാണ് ആശുപത്രിയിൽ എത്തിച്ചത്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം. യുവതിയുടെ തലയ്ക്ക് ഗുരുതര പരുക്കേറ്റെങ്കിലും അപകടനില തരണം ചെയ്തതോടെ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
advertisement
5/5
ആറ് പേർ ചേർന്ന് അമ്മയെ കൂട്ടബലാത്സംഗത്തിനിരയായപ്പോൾ താൻ വീട്ടിൽ തനിച്ചായിരുന്നുവെന്ന് തൊഴിലാളിയായി ജോലി ചെയ്യുന്ന യുവതിയുടെ മകൻ ആരോപിച്ചു. പ്രതികളിൽ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റ് രണ്ട് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും മഹില പോലീസ് സ്റ്റേഷൻ ചുമതലയുള്ള ആധ്ന സിംഗ് പരിഹാർ കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/Photogallery/Crime/
വിധവയായ 36കാരിയെ ആറുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു; നാലുപേർ അറസ്റ്റിൽ