TRENDING:

Brutal Rape | അഞ്ചുവയസുകാരി ലൈംഗികപീഡനത്തിന് ഇരയായി; കുട്ടിയുടെ നില അതീവഗുരുതരം

Last Updated:
പെൺകുട്ടിയ്ക്ക് ബുധനാഴ്ച ഉച്ചയ്ക്ക് ഒരു ശസ്ത്രക്രിയ നടത്തി. രണ്ട് ശസ്ത്രക്രിയകൾ കൂടി നടത്തുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു
advertisement
1/6
Brutal Rape | അഞ്ചുവയസുകാരി ലൈംഗികപീഡനത്തിന് ഇരയായി; കുട്ടിയുടെ നില അതീവഗുരുതരം
രാജ്കോട്ട്: ലൈംഗികപീഡനത്തിന് ഇരയായ അഞ്ചുവയസുകാരി അതീവ ഗുരുതരാവസ്ഥയിൽ. രാജസ്ഥാനിലെ ബാരൻ ജില്ലയിലാണ് 19കാരനായ യുവാവ്, അഞ്ചു വയസുള്ള പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് ഷഹാബാദ് പ്രദേശത്താണ് സംഭവം.
advertisement
2/6
പീഡനത്തെ തുടർന്ന് പെൺകുട്ടിക്ക് രക്തസ്രാവമുണ്ടായിരുന്നുവെന്നും ചൊവ്വാഴ്ച രാത്രി ബാരൻ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഷഹാബാദ് സർക്കിൾ ഓഫീസർ കജോദ്മൽ പറഞ്ഞു. പിന്നീട് കോട്ടയിലെ ജയ് കേ ലോൺ ആശുപത്രിയിലേക്കു മാറ്റിയതായി അദ്ദേഹം പറഞ്ഞു.
advertisement
3/6
പെൺകുട്ടിയ്ക്ക് ബുധനാഴ്ച ഉച്ചയ്ക്ക് ഒരു ശസ്ത്രക്രിയ നടത്തി. രണ്ട് ശസ്ത്രക്രിയകൾ കൂടി നടത്തുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കേസിലെ പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഷഹാബാദ് എസ്എച്ച്ഒ ഹരിപ്രസാദ് റാണ പറഞ്ഞു.
advertisement
4/6
ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ആദിവാസി വിഭാഗത്തിൽപ്പെട്ട പെൺകുട്ടി വെളിക്കിരിക്കാൻ പോയപ്പോഴാണ് പീഡനത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി തീർത്തും അവശനിലയിലാണ് വീട്ടിൽ മടങ്ങിയെത്തിയത്.
advertisement
5/6
തിരികെ വീട്ടിലെത്തിയ പെൺകുട്ടി അമ്മയോട് വിവരങ്ങൾ പറഞ്ഞു. ഇതേത്തുടർന്ന് കുടുംബം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഇതോടെ പെൺകുട്ടിയുടെ അയൽക്കാരനായ ആൾക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു.
advertisement
6/6
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവും ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള (പോക്സോ) നിയമപ്രകാരവുമുള്ള വകുപ്പുകൾ ഇയാൾക്കെതിരെ എടുത്തിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Crime/
Brutal Rape | അഞ്ചുവയസുകാരി ലൈംഗികപീഡനത്തിന് ഇരയായി; കുട്ടിയുടെ നില അതീവഗുരുതരം
Open in App
Home
Video
Impact Shorts
Web Stories