TRENDING:

ഭാര്യയെ സംശയം; ചെങ്ങന്നൂരിൽ 34കാരിയുടെ കൈവിരലുകൾ 50 കാരനായ ഭർത്താവ് അരിഞ്ഞുവീഴ്ത്തി

Last Updated:
ഗോപികയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. അതിനുപിന്നാലെയാണ് സമീപത്തിരുന്ന വടിവാൾ ഉപയോഗിച്ച് ഗോപികയുടെ കൈകളിൽ പ്രതി വെട്ടിയത്
advertisement
1/5
ഭാര്യയെ സംശയം; ചെങ്ങന്നൂരിൽ 34കാരിയുടെ കൈവിരലുകൾ 50 കാരനായ ഭർത്താവ് അരിഞ്ഞുവീഴ്ത്തി
ആലപ്പുഴ: ഭാര്യയുടെ കൈവിരലുകളിൽ വെട്ടി പരിക്കേൽപ്പിച്ചയാളെ പൊലീസ് പിടികൂടി. ഭാര്യയെ അക്രമിച്ച കേസിൽ ആലാ പെണ്ണുക്കര വടക്കുംമുറിയിൽ വെള്ളുരേത്ത് കല്ലുമഠത്തിൽ രാധാകൃഷ്ണൻ(50) ആണ് അറസ്റ്റിലായത്. ആലപ്പുഴ ചെങ്ങന്നൂരിലാണ് സംഭവം. ഇയാളെ ഇന്നു രാവിലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അക്രണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളുടെ ഭാര്യ ഗോപിക കൃഷ്ണ(34) ഇപ്പോഴും ചികിത്സയിലാണ്.
advertisement
2/5
ഏറെക്കാലമായി ഭാര്യയ്ക്ക് പരപുരുഷബന്ധമുണ്ടെന്ന സംശയം രാധാകൃഷ്ണന് ഉണ്ടായിരുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. അതിനിടെ ഇക്കഴിഞ്ഞ നാലാം തീയതി രാത്രിയാണ് രാധാകൃഷ്ണൻ ഭാര്യയെ ആക്രമിച്ചത്.
advertisement
3/5
വീടിന് സമീപത്തു വെച്ചായിരുന്നു ആക്രമണം. ഗോപികയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. അതിനു പിന്നാലെയാണ് സമീപത്തിരുന്ന വടി വാൾ ഉപയോഗിച്ച് ഗോപികയുടെ കൈകളിൽ പ്രതി വെട്ടിയത്.
advertisement
4/5
ആക്രമണത്തിൽ ഗോപികയുടെ ഇടതുകൈയിലെ ചൂണ്ടുവിരൽ അറ്റുതൂങ്ങിയ നിലയിലായിരുന്നു. കൂടാതെ വലത് കൈത്തണ്ടയിലും വെട്ടേറ്റു. യുവതി ഇപ്പോൾ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
advertisement
5/5
സംഭവത്തിനുശേഷം ഒളിവിൽ പോയ രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം വൈകിട്ടാണ് പൊലീസിന്‍റെ പിടിയിൽപ്പെട്ടത്. ഇതിനുമുമ്പും പ്രതി യുവതിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചുണ്ടെന്ന് പൊലീസ് പറയുന്നു. ഭാര്യയെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Crime/
ഭാര്യയെ സംശയം; ചെങ്ങന്നൂരിൽ 34കാരിയുടെ കൈവിരലുകൾ 50 കാരനായ ഭർത്താവ് അരിഞ്ഞുവീഴ്ത്തി
Open in App
Home
Video
Impact Shorts
Web Stories