TRENDING:

കോലഞ്ചേരി പീഡനം: പ്രതികളായ അമ്മയും മകനും റിമാൻഡിൽ, ഒന്നാം പ്രതിയെ കീഴടക്കിയ പൊലീസുകാർ കോവിഡ് നിരീക്ഷണത്തിൽ

Last Updated:
രണ്ടാംപ്രതി മനോജാണ് 75കാരിയെ ക്രൂരമായി മർദ്ദിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ അമ്മ ഓമന വയോധികയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു. ഒന്നാം പ്രതിക്ക് കൈമാറുകയായിരുന്നു ലക്ഷ്യം. ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തിയിട്ടില്ല.
advertisement
1/6
കോലഞ്ചേരി പീഡനം: പ്രതികളായ അമ്മയും മകനും റിമാൻഡിൽ, പൊലീസുകാർ കോവിഡ് നിരീക്ഷണത്തിൽ
കൊച്ചി: കോലഞ്ചേരിയില്‍ വയോധികയെ ബലാത്സംഗം ചെയ്ത ശേഷം  ക്രൂരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. പരിചയക്കാരി കൂടിയായ ഓമന മനപൂര്‍വ്വം കൂട്ടിക്കൊണ്ടുപോയ ശേഷം പീഡനത്തിന് കൂട്ടു നില്‍ക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
advertisement
2/6
കേസിലെ ഒന്നാംപ്രതിയും ലോറി ഡ്രൈവറുമായ മുഹമ്മദ് ഷാഫിയെ വാഴക്കുളത്തു നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതി സ്ഥലത്തുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയതോടെ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. പൂനെയില്‍ നിന്ന് കഴിഞ്ഞദിവസം മടങ്ങിയെത്തിയ ഇയാളെ പിടികൂടിയ സി.ഐ.അടക്കമുള്ള ഉദ്യാഗസ്ഥര്‍ കോവിഡ് നിരീക്ഷണത്തിലാണ്.
advertisement
3/6
രണ്ടാംപ്രതി മനോജാണ് 75കാരിയെ ക്രൂരമായി മർദ്ദിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ അമ്മ ഓമന വയോധികയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു. ഒന്നാം പ്രതിക്ക് കൈമാറുകയായിരുന്നു ലക്ഷ്യം.
advertisement
4/6
ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തിയിട്ടില്ല. കൃത്യത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്നും മൂവാറ്റുപുഴ ഡി.വൈ.എസ്.പി എസ്.മുഹമ്മദ് റിയാസ് പറഞ്ഞു.
advertisement
5/6
ഞായറാഴ്ചയാണ് വയോധികയ്ക്ക് നേരെ ആക്രമണമുണ്ടായത്. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
advertisement
6/6
മൂത്രസഞ്ചിയിലും കുടലിലും മുറിവു പറ്റിയതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചിരുന്നു.
മലയാളം വാർത്തകൾ/Photogallery/Crime/
കോലഞ്ചേരി പീഡനം: പ്രതികളായ അമ്മയും മകനും റിമാൻഡിൽ, ഒന്നാം പ്രതിയെ കീഴടക്കിയ പൊലീസുകാർ കോവിഡ് നിരീക്ഷണത്തിൽ
Open in App
Home
Video
Impact Shorts
Web Stories