ഭിന്നശേഷിക്കാരിയായ 12കാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; കഴുത്തറുത്ത് കൊലപ്പെടുത്തി
- Published by:Gowthamy GG
- news18-malayalam
Last Updated:
തെളിവ് നശിപ്പിക്കുന്നതിനായാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
advertisement
1/9

ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡനത്തിനിരയാക്കിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി. ഗുജറാത്തിലെ ബാണാസ്കന്ദയിലാണ് സംഭവം.
advertisement
2/9
ബധിരയും മൂകയുമായ പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ടത്.വെള്ളിയാഴ്ചയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്.
advertisement
3/9
ശനിയാഴ്ചയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തെളിവ് നശിപ്പിക്കുന്നതിനായാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
advertisement
4/9
സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ 24 വയസുള്ള ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
advertisement
5/9
പ്രദേശത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടി മഞ്ഞ ടീഷർട്ട് ധരിച്ചയാൾക്കൊപ്പം ബൈക്കിൽ പോകുന്നത് കാണാം.
advertisement
6/9
ഇത് 24കാരനായ ബന്ധുവാണെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ തിരിച്ചറിഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
advertisement
7/9
പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യലിൽ ഇയാൾ ചില കാര്യങ്ങൾ സമ്മതിക്കുകയും ചില കാര്യങ്ങൾ നിഷേധിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
advertisement
8/9
സംഭവത്തിൽ പൊലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടാണ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്.
advertisement
9/9
ഓഗസ്റ്റിൽ ജാർഖണ്ഡിലെ ഗോദ്ദയിൽ നടന്ന സമാനമായ മറ്റൊരു സംഭവത്തിൽ 13കാരിയായ ഭിന്നശേഷിക്കാരി പീഡനത്തിനിരയായി കൊലചെയ്യപ്പെട്ടിരുന്നു. പ്രദേശത്തെ സ്കൂളിലെ ഒരു മുറിയിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
മലയാളം വാർത്തകൾ/Photogallery/Crime/
ഭിന്നശേഷിക്കാരിയായ 12കാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; കഴുത്തറുത്ത് കൊലപ്പെടുത്തി